Connect with us

main stories

യുഎസില്‍ വിദേശ തൊഴിലാളികള്‍ക്കുള്ള വിസ നിയന്ത്രണങ്ങള്‍ നീക്കി

ട്രംപിന്റെ വിസാചട്ടങ്ങള്‍ ക്രൂരമാണെന്നും പുനഃപരിശോധിക്കുമെന്നും അധികാരമേറ്റതിനുപിന്നാലെ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

Published

on

വാഷിങ്ടണ്‍: യു.എസില്‍ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങള്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യാഴാഴ്ച നീക്കി. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മാര്‍ച്ച് 31-ന് അവസാനിരിക്കെ പുതിയ ഉത്തരവൊന്നും ബൈഡന്‍ ഭരണകൂടം പുറത്തിറക്കാതായതോടെയാണ് നിയന്ത്രണങ്ങള്‍ അവസാനിച്ചത്.

എച്ച് 1 ബി, എച്ച് 2 ബി, എല്‍ 1, ജെ 1 വിസകള്‍ക്കുണ്ടായിരുന്ന വിലക്കുകളാണ് മാറ്റിയത്. പതിനായിരക്കണക്കിന് ഇന്ത്യന്‍ ഐ.ടി. പ്രൊഫഷണലുകള്‍ക്ക് ഗുണകരമാകുന്നതാണ് തീരുമാനം.

യു.എസ്. കമ്പനികള്‍ക്ക് മറ്റുരാജ്യങ്ങളിലെ സാങ്കേതികവിദഗ്ധരെ ജോലിക്കായി നിയോഗിക്കാന്‍ സഹായിക്കുന്നതാണ് എച്ച്-1 ബി വിസ. കഴിഞ്ഞവര്‍ഷം ജൂണിലാണ് യു.എസിലേക്കുള്ള തൊഴിലാളിവിസകള്‍ താത്കാലികമായി നിയന്ത്രിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്. ഡിസംബര്‍ 31-ന് നിയന്ത്രണത്തിന്റെ കാലാവധി നീട്ടുകയായിരുന്നു.

main stories

ഫലസ്തീന്‍ ജനതക്ക് സ്വന്തം ഭൂമിയില്‍ അവകാശമുണ്ട്; സൗദി വിദേശകാര്യ മന്ത്രാലയം

ഫലസ്തീന്‍ ജനത നുഴഞ്ഞുകയറ്റക്കാരോ കുടിയേറ്റക്കാരോ അല്ലെന്നും സൗദി

Published

on

ഫലസ്തീന്‍ ജനതക്ക് സ്വന്തം ഭൂമിയില്‍ അവകാശമുണ്ടെന്നും അവര്‍ നുഴഞ്ഞുകയറ്റക്കാരോ കുടിയേറ്റക്കാരോ അല്ലെന്നും സൗദി വിദേശകാര്യ മന്ത്രാലയം. ഗസ്സ മുനമ്പില്‍നിന്ന് ഫലസ്തീനികളെ മാറ്റണമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചതിന് പിന്നാലെ സൗദി വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കുകയായിരുന്നു. കുടിയൊഴിപ്പിക്കല്‍ ഒരുതരത്തിലും അംഗീകരിക്കില്ലെന്നും ഫലസ്തീന്‍ ജനതയുടെ അവകാശം ദൃഢമായി നിലനില്‍ക്കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഫലസ്തീനികളുടെ പലായനം സംബന്ധിച്ച ഇസ്രാഈല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ തള്ളിക്കളയുന്നെന്നും കുടിയേറ്റം സംബന്ധിച്ച നെതന്യാഹുവിന്റെ പ്രസ്താവനകളെ അപലപിക്കുന്ന രാജ്യങ്ങളുടെ നിലപാടുകളോടുള്ള അഭിനന്ദനവും അറിയിക്കുന്നെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള സൗദിയുടെ നിലപാട് ഉറച്ചതാണെന്നും വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചിരുന്നു. അതേസമയം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാതെ ഇസ്രാഈലുമായി ഒരു നയതന്ത്ര ബന്ധവും ഉണ്ടാകില്ലെന്നും പറഞ്ഞിരുന്നു. ഗസ്സ മുനമ്പ് പിടിച്ചെടുത്ത് അവിടത്തെ ജനങ്ങളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നതായി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇത്.

Continue Reading

kerala

എഡിഎമ്മിന്റെ മരണം; അഭിഭാഷകനെ ഒഴിവാക്കി കുടുംബം

ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതിലുണ്ടായ അതൃപ്തിയെ തുടര്‍ന്ന് കുടുംബം അഭിഭാഷകനെ ഒഴിവാക്കുകയായിരുന്നു.

Published

on

എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ അഭിഭാഷകനെ ഒഴിവാക്കി കുടുംബം. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതിലുണ്ടായ അതൃപ്തിയെ തുടര്‍ന്ന് കുടുംബം അഭിഭാഷകനെ ഒഴിവാക്കുകയായിരുന്നു. ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ല എന്ന് കുടുംബം പറയുന്നു. ആവശ്യം സിബിഐ അന്വേഷണം മാത്രമാണെന്നും കുടുംബം വ്യക്തമാക്കി.

ഹര്‍ജിക്കാരിയുടെ താല്‍പര്യത്തിനും അഭിപ്രായത്തിനും വിരുദ്ധമായാണ് അഭിഭാഷകന്‍ ആവശ്യം ഉന്നയിച്ചതെന്നും കുടുംബം പറഞ്ഞു. തങ്ങള്‍ ഉന്നയിക്കാത്ത ആവശ്യം തിരുത്തണമെന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിഷേധിക്കുകയാണ് ഉണ്ടായതെന്നും കുടുംബം പറയുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ എസ് ശ്രീകുമാറായിരുന്നു കുടുംബത്തിനായി ഹാജരായിരുന്നത്.

സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് എഡിഎമ്മിന്റെ ഭാര്യ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നത്. മരണത്തില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണം വേണമെന്നും കുടുംബത്തിന് നീതി ലഭിച്ചുവെന്ന് പൊതുസമൂഹത്തിന് കൂടി ബോധ്യപ്പെടാനാകണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

 

 

Continue Reading

kerala

ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത് ജനത്തെ വഞ്ചിക്കുന്ന ബജറ്റ്: പി.കെ ബഷീര്‍ എംഎല്‍എ

അടിസ്ഥാന സൗകര്യ വികസനത്തിനോ ന്യൂനപക്ഷങ്ങളുടെയും പ്രവാസികളുടെയും ക്ഷേമത്തിനോ പുതുതായി യാതൊന്നും പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്നും പി.കെ ബഷീര്‍ എംഎല്‍എ പറഞ്ഞു.

Published

on

ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത് ജനത്തെ വഞ്ചിക്കുന്ന ബജറ്റാണെന്ന് പി.കെ ബഷീര്‍ എംഎല്‍എ. ഭൂനികുതി കൂട്ടി സാധാരണക്കാരെ ദ്രോഹിക്കാന്‍ ഇത്തവണയും മറന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ബജറ്റ് വന്നുകഴിഞ്ഞാല്‍ സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആശ്വാസമാണ് ഉണ്ടാകേണ്ടത്. എന്നാല്‍ കേരള സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ എല്ലാവര്‍ക്കും പേടിയാണെന്നും അദ്ദേഹം പറഞ്ഞു. പേടിച്ചത് പോലെ തന്നെ ഇത്തവണയും ജനദ്രോഹപരമായ നടപടികളാണ് പ്രഖ്യാപിച്ചതെന്നും അദേദഹം വ്യക്തമാക്കി.

വയനാടിന് കേന്ദ്ര സര്‍ക്കാര്‍ ഒന്നും നല്‍കുന്നില്ല എന്ന് വിലപിക്കുന്ന കേരള സര്‍ക്കാര്‍ നല്‍കിയത് വെറും 750 കോടിയാണ്. സന്നദ്ധ സംഘടനകളുടെ പ്രഖ്യാപനങ്ങള്‍ ഇതില്‍ കൂടുതലുണ്ടാകുമെന്നും പി.കെ ബഷീര്‍ എംഎല്‍എ സൂചിപ്പിച്ചു. പണമില്ലെന്നാണ് ഇതിനൊക്കെ ന്യായം പറയുന്നത്. അതേ സര്‍ക്കാര്‍ സാമ്പത്തികമായി മെച്ചപ്പെട്ടു എന്നും ബജറ്റില്‍ പറയുന്നു. ജനം ഏതാണ് വിശ്വസിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിനോ ന്യൂനപക്ഷങ്ങളുടെയും പ്രവാസികളുടെയും ക്ഷേമത്തിനോ പുതുതായി യാതൊന്നും പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്നും പി.കെ ബഷീര്‍ എംഎല്‍എ പറഞ്ഞു. ഞങ്ങള്‍ക്ക് ഈ പണി മതിയായി എന്ന മട്ടിലാണ് ബജറ്റ് അവതരണം സംഭവിച്ചതെന്നും ഞങ്ങള്‍ക്കും മതിയായി എന്ന് ജനത്തെക്കൊണ്ട് പറയിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending