Connect with us

crime

തൃശൂർ കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പ്രതി മുതുവറ സ്വദേശി കണ്ണൻ ( 55 ) പൊലീസിന്‍റെ പിടിയിലായി.

Published

on

കുന്നംകുളത്ത് സ്ത്രീയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. നാടൻചേരി വീട്ടിൽ സിന്ധു(55) ആണു കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം. പ്രതി മുതുവറ സ്വദേശി കണ്ണൻ ( 55 ) പൊലീസിന്‍റെ പിടിയിലായി.

ഇന്ന് രാത്രി എട്ടു മണിയോടെയാണ് സംഭവം. പ്രതി വീട്ടില്‍ കയറി യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു പിന്നാലെ കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.

ഇതിനിടെ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഇയാളിൽനിന്ന് സിന്ധുവിന്റെ സ്വർണാഭരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിങ്; 11 എംബിബിഎസ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു

കോളജ് ഹോസ്റ്റിലിൽ വെച്ച് ഒന്നാം വർഷം എംബിബിഎസ് വി​ദ്യാർഥികളെ രണ്ടാം വർഷ വിദ്യാർഥികൾ റാ​ഗ് ചെയ്തുവെന്ന വിദ്യാർഥികളുടെ പരാതിയിലാണ് നടപടി. 

Published

on

കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാ​ഗ് ചെയ്ത സംഭവത്തിൽ 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ. കോളജ് ഹോസ്റ്റിലിൽ വെച്ച് ഒന്നാം വർഷം എംബിബിഎസ് വി​ദ്യാർഥികളെ രണ്ടാം വർഷ വിദ്യാർഥികൾ റാ​ഗ് ചെയ്തുവെന്ന വിദ്യാർഥികളുടെ പരാതിയിലാണ് നടപടി.

സീനിയർ വിദ്യാർഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നായിരുന്നു ജൂനിയർ വിദ്യാർഥികളുടെ പരാതി. ഇതിൽ പ്രിൻസിപ്പൽ അഞ്ചം​ഗ അന്വേഷണ സമിതിയെ നിയോ​ഗിച്ചിരുന്നു.

സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. തുടർ നടപടിക്കായി റിപ്പോർട്ട് മെഡിക്കൽ കോളജ് പൊലീസിന് കൈമാറി.

Continue Reading

crime

നിലമ്പൂര്‍ പൂക്കോട്ടുംപാടം അഞ്ചാംമൈലില്‍ 18.5 കിലോ കഞ്ചാവുമായി യുവാക്കള്‍ എക്‌സൈസ് പിടിയില്‍

ആന്ധ്രയില്‍ നിന്ന് നിലമ്പൂരില്‍ വിതരണം ചെയ്യാനെത്തിച്ച കഞ്ചാവാണ് പിടികൂടിയത്.

Published

on

പൂക്കോട്ടുംപാടം: പതിനെട്ടര കിലോ കഞ്ചാവുമായി നാലുപേര്‍ എക്‌സൈസിന്റെ പിടിയില്‍. ബാന്റ് ട്രമ്മിനുള്ളില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും നിലമ്പൂര്‍ എക്‌സൈസും ചേര്‍ന്ന് പിടികൂടിയത്.

സംസ്ഥാന എക്‌സൈസ് കമ്മീഷനറുടെ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവുമായി നിലമ്പൂര്‍ സ്വദേശികളായ നാലു പ്രതികളും പിടിയിലായത്. വഴിക്കടവ് മുണ്ട സ്വദേശികളായ പോക്കാട് ജംഷീര്‍ (35), ചിത്തിരംപ്പള്ളി റിയാദ് (42), പൂന്തുരുത്തി സിയാദ്(34), എടക്കര ഇല്ലിക്കാട് സ്വദേശി ചെറിയതൊടി നൗഫല്‍ (38) എന്നിവരാണ് പിടിയിലായത്.

ആന്ധ്രയില്‍ നിന്ന് നിലമ്പൂരില്‍ വിതരണം ചെയ്യാനെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് ട്രയിന്‍ മാര്‍ഗം പാലക്കാടെത്തിക്കുകയും അവിടെ നിന്ന് പ്രൊഗ്രാം കലാകാരന്മാര്‍ എന്ന പേരില്‍ കെ.എല്‍.10.എ. 8029 നമ്പര്‍ ജീപ്പിന് പിന്നില്‍ നിറച്ച് ബാന്റ് ട്രമ്മിനുള്ളില്‍ ഒളിപ്പിച്ച കഞ്ചാവ് നിലമ്പൂരിലേക്ക് കൊണ്ടുവരവെ പൂക്കോട്ടുംപാടം അഞ്ചാംമൈലിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കവെയാണ് എക്‌സൈസ് സംഘം പ്രതികളെ വലയിലാക്കിയത്.

ഇതില്‍ കഞ്ചാവ് കൈവശം വെച്ചതിന് റിയാദിനെതിരെ എടക്കര ജനമൈത്രി എക്‌സൈസ് നേരത്തെ കേസെടുത്തിട്ടുണ്ട്. സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍, എടക്കര ജനമൈത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ടി സജിമോന്‍, എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ആര്‍ മുകേഷ് കുമാര്‍, കെ.വി വിനോദ്, നിലമ്പൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.എച്ച് ഷഫീഖ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പ്രജോഷ്, പി.കെ പ്രശാന്ത്, പ്രതീപ് കുമാര്‍, പ്രവന്റീവ് ഓഫീസര്‍ സുഭാഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സൗബിന്‍, രംജിത്ത്, ഷംനാസ്, എബിന്‍ സണ്ണി, ഹാഷിര്‍, ജയന്‍, സജിനി, ഷീന, രാജീവ്, വിനോജ് ഖാന്‍ എന്നിവരുടെ സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്. നിലമ്പൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.എച്ച് ഷഫീഖാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Continue Reading

crime

മുക്കം പീഡനശ്രമക്കേസ്: ഒന്നാം പ്രതിയായ സ്വകാര്യ ഹോട്ടലുടമ അറസ്റ്റില്‍

കുന്ദംകുളത്ത് വെച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

Published

on

കോഴിക്കോട് മുക്കം മാമ്പറ്റയിൽ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി ദേവദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദംകുളത്ത് വെച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ മുക്കം സ്‌റ്റേഷനില്‍ എത്തിച്ചു. കൂട്ടുപ്രതികളും ഹോട്ടല്‍ ജീവനക്കാരുമായ റിയാസും സുരേഷും ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. പീഡനശ്രമം ചെറുക്കുന്നതിനിടെയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ യുവതി താന്‍ താമസിക്കുന്ന വീടിന്റെ ഒന്നാം നിലയില്‍നിന്ന് താഴേക്ക് ചാടിയത്. ഇടുപ്പെല്ലിന് പരിക്കേറ്റ അവര്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധുക്കള്‍ ഡിജിറ്റല്‍ തെളിവ് പുറത്തുവിട്ടിരുന്നു. യുവതി കെട്ടിടത്തില്‍നിന്ന് ചാടുന്നതിന് തൊട്ടുമുമ്പ് ഹോട്ടല്‍ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്ന വീഡിയോയാണ് കുടുംബം പുറത്തുവിട്ടത്.

യുവതി താമസിച്ചിരുന്ന സ്ഥലത്തേക്ക് ഹോട്ടല്‍ ഉടമയും ജീവനക്കാരും വരുമ്പോള്‍ യുവതി മൊബൈലില്‍ വീഡിയോ ഗെയിം കളിക്കുകയായിരുന്നു. ഈ സമയത്ത് സ്‌ക്രീന്‍ റെക്കോഡായ വീഡിയോയാണ് ഡിജിറ്റല്‍ തെളിവായി കുടുംബം പുറത്തുവിട്ടത്.

ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. അതിക്രമിച്ചു കടക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ദേവദാസ്, റിയാസ്, സുരേഷ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

Continue Reading

Trending