Connect with us

Sports

റയലിന്റെ ഫോമില്ലായ്മക്കു കാരണം ഞാന്‍ മാത്രം; കളിക്കാരെ കുറ്റം പറയാനില്ല സിദാന്‍

Published

on

മാഡ്രിഡ്: 2017-18 സീസണിലെ റയല്‍ മാഡ്രിഡിന്റെ മോശം ഫോമിന് ഉത്തരവാദി താനാണെന്നും കളിക്കാരെ കുറ്റം പറയേണ്ടെന്നും റയല്‍ മാഡ്രിഡ് കോച്ച് സൈനദിന്‍ സിദാന്‍. ബുധനാഴ്ച യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയെ നേരിടാനിരിക്കെയാണ് കോച്ച് കളിക്കാരെ സംരക്ഷിക്കുന്ന നിലപാടെടുത്തത്. കിങ്‌സ് കപ്പില്‍ പുറത്താവുകയും സ്പാനിഷ് ലീഗ് കിരീട പ്രതീക്ഷ ഏറെക്കുറെ നഷ്ടമാവുകയും ചെയ്ത റയല്‍ മാഡ്രിഡിന് ഈ സീസണില്‍ പ്രതീക്ഷയുള്ള മേജര്‍ കിരീടം ചാമ്പ്യന്‍സ് ലീഗ് മാത്രമാണ്.

‘ഈ ടീമിന്റെ ചുമതല ഏറ്റെടുക്കാന്‍ തീരുമാനിച്ചത് ഞാനാണ്. കാര്യങ്ങള്‍ ശരിയാംവിധം പോയില്ലെങ്കില്‍ ഞാനെന്താണ് ചെയ്യേണ്ടത്, അത് കളിക്കാരുടെ കുറ്റമാണെന്നു പറയുകയോ? ഇല്ല. ഞാനാണ് ഇതിനെല്ലാം ഉത്തരവാദി.’ സിദാന്‍ പറഞ്ഞു.

‘ഞങ്ങള്‍ക്ക് കളി ജയിക്കണം. ഞങ്ങള്‍ എല്ലാവര്‍ക്കും അതറിയാം. മത്സരത്തില്‍ വിജയമാണ് പ്രധാനം. കളി ജയിച്ചില്ലെങ്കില്‍ വിമര്‍ശിക്കപ്പെടും എന്നത് സ്വാഭാവികമാണ്.’

പി.എസ്.ജി കരുത്തരാണെന്നും ഓരോ വര്‍ഷവും മെച്ചപ്പെട്ടു വരുന്ന അവര്‍ ഇത്തവണ മിന്നും ഫോമിലാണെന്നും സിദാന്‍ പറഞ്ഞു.

ബുധനാഴ്ച ഇന്ത്യന്‍ സമയം രാത്രി 1.15 ന് റയലിന്റെ തട്ടകമായ സാന്റിയാഗോ ബര്‍ണേബുവിലാണ് പി.എസ്.ജിക്കെതിരായ പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദം അരങ്ങേറുക. മാര്‍ച്ച് ഏഴിനാണ് പാര്‍ക്ക് ദെ പ്രിന്‍സിലെ രണ്ടാം പാദം.

Sports

ബൊറൂസിയയെ തകര്‍ത്ത് ബാഴ്‌സ: സിറ്റിക്ക് വീണ്ടും തോല്‍വി

ആറ് മത്സരങ്ങളിലായി 15 പോയന്റ് നേടി പോയന്റ് പട്ടികയില്‍ ബാഴ്‌സ രണ്ടാമതാണ്. ആറ് മത്സരങ്ങളും ജയിച്ച ലിവര്‍പൂളാണ് ഒന്നാമത്

Published

on

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയ്ക്ക് മികച്ച വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം. ബൊറൂസിയ ഡോര്‍ട്ടമുണ്ട് ഉയര്‍ത്തിയ വെല്ലുവിളിയെ ബാഴ്‌സ ആയാസരഹിതമായി മറികടന്നു.അതേ സമയം മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി യുവന്റസിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍വി ഏറ്റുവാങ്ങി. സീസണില്‍ സിറ്റി മോശം ഫോം തുടരുകയാണ്. മൊണോക്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ആര്‍സനലും മൂന്ന് പോയന്റുകള്‍ നേടിയെടുത്തു.

മത്സരത്തിലെ രണ്ടാം പകുതിയിലാണ് അഞ്ച് ഗോളുകളും പിറന്നത്. 52ാം മിനിറ്റില്‍ ബാഴ്‌സയുടെ റഫീന്യയിലൂടെ ഗോളുകള്‍ ആരംഭിച്ചു. 60ാം മിനിറ്റില്‍ പെനല്‍റ്റി ഗോളാക്കി സെര്‍ഹോ ഗ്വരാസി ഡോര്‍ട്ട്മുണ്ടിനെ ഒപ്പമെത്തിച്ചു. 75ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് ബാഴ്‌സക്ക് ലീഡ് നല്‍കിയെങ്കിലും ഗ്വരാസി ഡോര്‍ട്ട്മുണ്ടിനായി സമനില ഗോള്‍ നേടി. ഒടുവില്‍ 85ാം മിനിറ്റില്‍ ഫെറന്‍ ടോറസ് നേടിയ രണ്ടാം ഗോളിലൂടെ വിജയം ബാഴ്‌സ കൈക്കലാക്കി. ആറ് മത്സരങ്ങളിലായി 15 പോയന്റ് നേടി പോയന്റ് പട്ടികയില്‍ ബാഴ്‌സ രണ്ടാമതാണ്. ആറ് മത്സരങ്ങളും ജയിച്ച ലിവര്‍പൂളാണ് ഒന്നാമത്.

53ാം മിനിറ്റില്‍ ഡുസാന്‍ വ്‌ളാഹോവിക്, 75ാം മിനിറ്റില്‍ വെസ്റ്റണ്‍ മെക്കന്നി എന്നിവരാണ് യുവന്റസിനായി സിറ്റിയുടെ ഹൃദയം പിറന്ന ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ ആറുമത്സരങ്ങളില്‍ എട്ട് പോയന്റുള്ള സിറ്റി നിലവില്‍ 22ാം സ്ഥാനത്താണ്. പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലുമായി കളിച്ച അവസാനത്തെ പത്ത് മത്സരങ്ങളില്‍ നിന്നും സിറ്റിയുടെ ഏഴാം തോല്‍വിയാണിത്.

പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്ന ആര്‍സനല്‍ അര്‍ഹിച്ച വിജയമാണ് നേടിയത്. 34, 78 മിനുറ്റുകളില്‍ ബുകായോ സാക്ക നേടിയ ഇരട്ട ഗോളുകളും കൈ ഹാവര്‍ട്ടസ് 88ാം മിനുറ്റുകളില്‍ നേടിയ ഗോളുമാണ് ആര്‍സനലിന് വിജയമുറപ്പിച്ചത്.

Continue Reading

Football

സെവൻസ് കളിക്കിടെ സഹതാരത്തിന്റെ നെഞ്ചിൽ ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടിക്കയറി; വിദേശ താരത്തിന് വിലക്ക്

സൂപ്പർ സ്റ്റുഡിയോയുടെ താരമായ വിദേശ താരം സാമുവലിനെയാണ് ഈ സീസണിൽ വിലക്കേർപ്പെടുത്തിയത്.

Published

on

മലപ്പുറം: അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെൻറിനിടെ സഹതാരത്തിന്റെ നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടിക്കയറി വിദേശ താരത്തിന് വിലക്ക് ഏർപ്പെടുത്തി സെവൻസ്് ഫുട്‌ബോൾ അസോസിയേഷൻ. സൂപ്പർ സ്റ്റുഡിയോയുടെ താരമായ വിദേശ താരം സാമുവലിനെയാണ് ഈ സീസണിൽ വിലക്കേർപ്പെടുത്തിയത്.

എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ക്ലബ് ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫ്‌ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ കളിക്കുന്നതിനിടെ വീണ ഉദയ പറമ്പിൽപീടിക ടീമിലെ താരത്തെയാണ് സൂപ്പർ സ്റ്റുഡിയോ താരമായ വിദേശ താരം സാമുവൽ ചവിട്ടിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

സൂപ്പർ സ്റ്റുഡിയോ ടീം 2-ാം ഗോൾ അടിച്ച് ജയിച്ച് നിൽക്കുന്ന സമയത്താണ് ഗ്രൗണ്ടിൽ വീണു കിടക്കുകയായിരുന്ന താരത്തെ ചവിട്ടിയത്.
ഈ സീസണിലെ ടൂർണമെന്റുകളിലാണ് എസ്.എഫ്.എ വിലക്കേർപ്പെടുത്തിയത്. ചവിട്ടിക്കയറുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഫുട്ബാൾ പ്രേമികൾ താരത്തിനെതിരെ നടപടിക്കായി ശബ്ദം ഉയർത്തിയത്. ഇദ്ദേഹത്തെ കളിപ്പിച്ചാൽ കളിക്കളങ്ങൾ ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പ് വ്യാപകമായതോടെയാണ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്.

വിലക്ക് എർപ്പെടുത്തിയ തീരുമാനം എസ്.എഫ്.എ പ്രസിഡൻറ് ഹബീബ്, ജനറൽ സെ ക്രട്ടറി സൂപ്പർ അഷറഫ് ബാവ, ട്രഷറർ എസ് എം. അൻവർ എന്നിവർ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ അറിയിക്കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് പരിക്കേറ്റ കളിക്കാരനെ സാമുവൽ സന്ദർശിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യങ്ങളിൽ പ്രചരിച്ചിരുന്നു.

Continue Reading

india

51 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം; സെഞ്ചുറികളില്‍ ലോക റെക്കോഡിട്ട് സ്മൃതി മന്ദാന

ഒരു വര്‍ഷ കാലയിളവില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടുന്ന വനിതാ താരമെന്ന റെക്കോര്‍ഡാണ് സ്മൃതി സ്വന്തമാക്കിയത്

Published

on

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ തോല്‍വി വഴങ്ങിയെങ്കിലും 51 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വനിതാ ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡിട്ട് ഇന്ത്യയുടെ സൂപ്പര്‍ വുമണ്‍ സ്മൃതി മന്ദാന. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ ഒരു വര്‍ഷ കാലയിളവില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടുന്ന വനിതാ താരമെന്ന റെക്കോര്‍ഡാണ് സ്മൃതി സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയക്കെതിരായ സെഞ്ചുറിയിലൂടെ ഒരു വര്‍ഷം മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുള്ള ഓസ്‌ട്രേലിയന്‍ താരം ബെലിന്‍ഡ ക്ലാര്‍ക്ക്, ന്യൂസിലന്‍ഡിന്റെ സോഫി ഡിവൈന്‍, ആമി സാറ്റര്‍വൈറ്റ്, ഓസ്‌ട്രേലിയയുടെ മെഗ് ലാനിങ്, ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡ്, പാകിസ്ഥാന്‍ഖെ സിദാറ അമീന്‍ എന്നിവരുടെ റെക്കോര്‍ഡാണ് മന്ദാന തിരുത്തിയെഴുതി. സ്മൃതി ഈ വര്‍ഷം നേടുന്ന ഏകദിനങ്ങളിലെ നാലാമത്തെ സെഞ്ചുറിയാണിത്. കരിയറിലെ ഒമ്പതാം ഏകദിന സെഞ്ചുറിയാണ് ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ മന്ദാന നേടിയെടുത്തത്.

Continue Reading

Trending