main stories
അര്‍ണബ് ജയിലില്‍ തന്നെ; ജാമ്യം നിഷേധിച്ച് മുംബൈ ഹൈക്കോടതി
ബുധനാഴ്ച രാവിലെ മുംബൈയില്‍ അറസ്റ്റിലായ അര്‍ണബിനെ രാത്രിയാണ് അലിബാഗ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

മുംബൈ: ആത്മഹത്യാ പ്രേരണക്കേസില്‍ ജയിലില്‍ കഴിയുന്ന റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് മുംബൈ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജസ്റ്റിസുമാരായ എസ്.എസ് ഷിന്ദേയും എം.എസ് കാര്‍ണിക്കുമടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. കേസ് റദ്ദാക്കണണെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു അര്‍ണബ് ഹൈക്കോടതിയെ സമീപിച്ചത്.
നവി മുംബൈയിലെ തലോജ ജയിലിലാണ് നിലവില്‍ അര്‍ണബുള്ളത്. അലിബാഗിലെ താത്കാലിക ജയിലില്‍ അനധികൃതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെത്തുടര്‍ന്നാണ് ഞായറാഴ്ച ഇവിടേക്ക് മാറ്റിയത്.
ബുധനാഴ്ച രാവിലെ മുംബൈയില്‍ അറസ്റ്റിലായ അര്‍ണബിനെ രാത്രിയാണ് അലിബാഗ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കോവിഡ് പശ്ചാത്തലത്തില്‍ താത്കാലിക ജയിലായി ഉപയോഗിക്കുന്ന സ്കൂളിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്നത്. ഇവിടേക്കു മാറ്റുമ്പോള്‍ അര്‍ണബിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ മറ്റാരുടേയോ ഫോണ്‍ ഉപയോഗിച്ച് അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ ഇടപെടുന്നതായി കണ്ടെന്ന് റായ്ഗഢ് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ജാമില്‍ ശൈഖ് പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് തലോജ ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്.
kerala
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ മുഹമ്മദ് 11432 വോട്ടിന് വിജയിച്ചു

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് 11432 വോട്ടിന് വിജയിച്ചു, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്വരാജ് ജന്മനാടായ പോത്തുകല്ലില്‍ പോലും ഭൂരിപക്ഷം നേടാനായില്ല,. സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ ലീഡ് ഉയര്‍ത്തിയ ആവേശത്തിവാണ് യുഡിഎഫ്. പോത്തുക്കല്ലും തൂക്കി എന്നാണ് ഡിസിസി പ്രസിഡന്റ് വിഎസ് ജോയ് ഫേസ്ബുക്കില്‍ കുറിച്ചത്. ‘പോത്തുക്കല്ലും തൂക്കി, ലീഡ് 630’ എന്നാണ് വിഎസ് ജോയ് ഫേസ്ബുക്കില്‍ കുറിച്ചത്. ‘ജോയ് ഫുള്‍’ ജോയ് എന്നാണ് ജോയിയുടെ കുറിപ്പിന് രാജ്മോഹന്‍ ഉണ്ണിത്താന് എംപിയടക്കമുള്ളവരുടെ കമന്റ്.
ഡിസിസി ഓഫീസില്‍ പ്രസിഡന്റ് വി എസ് ജോയിയെ എടുത്തുയര്‍ത്തിയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ കൈവരിച്ച നേട്ടം ആഘോഷിച്ചത്. ‘യുഡിഎഫിന്റെ കണക്കുകള്‍ കൃത്യമെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നതെന്നു വി എസ് ജോയ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പിണറായിസത്തിനെതിരെയുള്ള വോട്ടാണ് പിടിച്ചതെന്ന് പി വി അന്‍വര്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 19,000ത്തിലേറെ വോട്ട് നേടിയാണ് അന്‍വര്‍ സാന്നിധ്യമറിയിച്ചിരിക്കുന്നത്. എല്ലാവരും പറയുന്നു, അന്‍വര്‍ യുഡിഎഫിന്റെ വോട്ട് പിടിക്കുന്നു എന്ന്. ഇത് തീര്‍ത്തും അടിസ്ഥാന രഹിതമാണ്. യുഡിഎഫിന് ഒപ്പം മുന്നോട്ട് പോകാന്‍ സാഹചര്യം ഉണ്ടെങ്കില്‍ കൂടെ നില്‍ക്കുമെന്നും ഇല്ലെങ്കില്‍ പുതിയ മുന്നണിയെന്നും അന്‍വര്‍ വ്യക്തമാക്കി.
kerala
കൈപിടിച്ച് നിലമ്പൂര്‍; ആര്യാടന് ഷൗക്കത്തിന് തിളക്കമാര്‍ന്ന വിജയം
11005 വോട്ടിന്റെ ലീഡ് നേടിയാണ് ആര്യാടന് ഷൗക്കത്ത് വിജയിച്ചത്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിന് തിളക്കമാര്‍ന്ന വിജയം. 11005 വോട്ടിന്റെ ലീഡ് നേടിയാണ് ആര്യാടന് ഷൗക്കത്ത് വിജയിച്ചത്.
പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയത് മുതല്‍ ആര്യാടന് ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിര്‍ത്തി. വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്‍, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയും ലീഡ് നേടാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കഴിഞ്ഞു. നിലമ്പൂര്‍ നഗരസഭയിലും കരുളായി, അമരമ്പലം പഞ്ചായത്തുകളിലും ഷൗക്കത്ത് മുന്നേറ്റം നടത്തി.
വോട്ടെണ്ണലിന്റെ ആദ്യ മിനുറ്റുകള്‍ മുതല്‍ കാര്യമായ മുന്‍കൈ ആര്യാടന് ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍. പോത്തുകല്ല് ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോള്‍ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് നേരിയ മുന്‍തൂക്കം നേടാന്‍ സാധിച്ചത്.
34 വര്‍ഷം പിതാവ് ആര്യാടന് മുഹമ്മദിനെ എംഎല്‍എയാക്കിയ നിലമ്പൂരുകാര്‍ അദ്ദേഹത്തിന്റെ മകനെയും ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്.
kerala
നിലമ്പൂരില്‍ ജോയ്ഫുള്‍ ആര്യാടന്; യുഡിഎഫ് 11,000 ലീഡ് പിന്നിട്ടു
ഇത് കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നും പിണറായി വിജയന് സര്‍ക്കാരിനെതിരെ കേരളത്തില്‍ ഉടനീളം ഉടലെടുത്ത പ്രതിഷേധം നിലമ്പൂര്‍ ജനത ഏറ്റെടുത്തെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന് ഷൗക്കത്തിന് വലിയ ലീഡ്. യുഡിഎഫ് 11,000 ലീഡ് പിന്നിട്ടു. ഇത് കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നും പിണറായി വിജയന് സര്‍ക്കാരിനെതിരെ കേരളത്തില്‍ ഉടനീളം ഉടലെടുത്ത പ്രതിഷേധം നിലമ്പൂര്‍ ജനത ഏറ്റെടുത്തെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു.
അതിശക്തമായ ഭരണ വിരുദ്ധ വികാരം അലയടിച്ചുവെന്ന് സണ്ണി ജോസഫ്. കേരള സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്താണെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെണ്ണലിന്റെ ആദ്യ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് ആയിരത്തിലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്തിരുന്നു.
-
kerala2 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala2 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
india3 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
-
india3 days ago
ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി
-
kerala2 days ago
ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും കനക്കും; അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത
-
india3 days ago
വാല്‍പ്പാറയില്‍ നാലുവയസ്സുകാരിയെ പുലി പിടിച്ചു; തിരച്ചില്‍ തുടരുന്നു
-
india3 days ago
എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കി