കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു. ഒരു കിലോ കോഴിക്ക് 138 രൂപയാണ് ഇന്നത്തെ വില. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതാണ് കോഴി വില വര്‍ദ്ധിക്കാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച്ച കോഴിക്ക് 93 രൂപയായിരുന്നു വില. ദിവസങ്ങള്‍ക്കുള്ളില്‍ 45 രൂപയാണ് കൂടിയത്. ഒരു കിലോ കോഴിയിറച്ചിക്ക് ഇപ്പോള്‍ 230 രൂപയാണ് നല്‍കേണ്ടത്. ആദ്യമായാണ് കോഴിക്ക് സംസ്ഥാനത്ത് ഇത്രയധികം വില വര്‍ദ്ധിക്കുന്നത്.