കൊച്ചി: സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വില കൂടി 190 രൂപയായി. രണ്ടു ദിവസത്തിനിടെയാണ് കോഴിക്കോട് വില വര്‍ദ്ധിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 40രൂപ കോഴിയിറച്ചിക്ക് കൂടിയിട്ടുണ്ട്.

ജലക്ഷാമമാണ് കോഴി വില കൂടിയതിന് ഒരു പ്രധാനകാരണം. തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതും കൂടാതെ കേരളത്തില്‍ കോഴി ഫാം നടത്തിപ്പിന് ചിലവ് കൂടുന്നതും കോഴിവില കുതിക്കുന്നതിന് കാരണമാണ്. വരുംദിവസങ്ങളില്‍ വില ഇനിയും കുതിക്കാനാണ് സാധ്യത. റമളാന്‍ വിപണികൂടിയാവുമ്പോള്‍ കോഴി വില വര്‍ദ്ധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.