കൊച്ചി: സംസ്ഥാനത്ത് കോഴിവിലയില്‍ വന്‍ ഇടിവ്. വില കുത്തനെ ഇടിഞ്ഞ് കിലോയ്ക്ക് 60 രൂപയായി. കഴിഞ്ഞയാഴ്ച 130 രൂപയുണ്ടായിരുന്ന വിലയാണ് ഒറ്റയടിക്ക് കുറഞ്ഞ് ഇന്ന് 60 രൂപയിലെത്തിയത്. കോഴി വില്‍പ്പന കുറഞ്ഞതോടെയാണ് വില കുറയ്ക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതമായത്. നോട്ട് പ്രതിസന്ധിയും വില്‍പ്പനയെ ബാധിച്ചിരുന്നു. കൂടാതെ വര്‍ദ്ധിച്ചുവരുന്ന ചൂടും ആളുകള്‍ക്ക് കോഴിയിറച്ചിയോടുള്ള പ്രിയം കുറയാന്‍ കാരണമായി. ചൂടി കൂടിവരുന്നത് വലിയ ആശങ്കയോടെയാണ് വ്യാപാരികള്‍ കാണുന്നത്.