പെര്‍ത്ത്: ജോണ്ടി റോഡ്‌സിന്റെ നാട്ടുകാര്‍ ഫീല്‍ഡിങ്ങില്‍ മോശമാവില്ല. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ജെ.പി ഡുമിനിയുടെ തകര്‍പ്പന്‍ ക്യാച്ചാണ് ദക്ഷിണാഫ്രിക്കയുടെ ഫീല്‍ഡിങ് കരുത്ത് ഒരിക്കല്‍ കൂടി തെളിയിച്ചത്. താഴ്ന്ന് വന്ന പന്ത് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഡുമിനി ഡൈവ് ചെയ്ത് ഒറ്റക്കൈ കൊണ്ട് പിടികൂടുകയായിരുന്നു.

മിച്ചല്‍ സ്റ്റാര്‍ക്കാണ് ഡുമിനിയുടെ കിടിലന്‍ ക്യാച്ചിലൂടെ പുറത്തായത്. കെയില്‍ ആബട്ട് ആയിരുന്നു ബൗളര്‍. മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സ് 85ന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 362 റണ്‍സിന് പുറത്തായി. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സ് പുരോഗമിക്കുകയാണ്.

watch video…………..