കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തോല്‍വിയിലേക്ക് തള്ളിവിട്ട താരമാണ് കാഗിസോ റബാദ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ റബാദയുടെ മികവിലാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. താരത്തെ ഒസ്‌ട്രേലിയക്കാര്‍ക്ക് അത്ര പിടിച്ചില്ലെന്നാണ് മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ ഇയാന്‍ ചാപ്പലിന്റെ വാക്കുകള്‍ തെളിയിക്കുന്നത്.

റബാദയുടെ പന്തുകള്‍ക്ക് ഇത്രയും വേഗത എവിടെനിന്നുവെന്ന സഹ കമന്റേറ്ററുടെ ചോദ്യത്തിനാണ് ചാപ്പല്‍, റബാദയെ ‘കൊച്ചാക്കുന്ന’ മറുപടി നല്‍കിയത്. അയാളുടെ ഗ്രാമത്തിലെ മറ്റു ബാറ്റ്‌സ്മാന്മാരോടാണ് ഈ ചോദ്യം ചോദിക്കേണ്ടതെന്നായിരുന്നു ചാപ്പലിന്റെ മറുപടി. റബാദയുടെ നാടായ ജൊഹാന്നാസ്ബര്‍ഗിനെ ഗ്രാമത്തോടുപമിച്ചതിന് നിരവധി ദക്ഷിണാഫ്രിക്കക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. വംശീയതയാണ് ചാപ്പലിന്റെ മറുപടിയില്‍ വ്യക്തമാകുന്നതെന്നായിരുന്നു കമന്റുകളിലുടനീളം.