അഡ്‌ലയ്ഡ്: ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന അഡ്‌ലയ്ഡ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം കളി അവസാനിപ്പിച്ചത്. 70 റണ്‍സിന്റെ ലീഡ് മാത്രമാണ് പ്രോട്ടീസിനുള്ളത്.

ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയുടെ യോര്‍ക്കറാണ് ഈ ടെസ്റ്റിലെ രണ്ടാം ദിനത്തില്‍ ശ്രദ്ധേയമായത്. അരങ്ങേറ്റക്കാരന്‍ നിക് മാഡിസന്റെ മിഡില്‍ സ്റ്റമ്പ് ഇളക്കിയാണ് റബാദയുടെ യോര്‍ക്കര്‍ നിന്നത്. മാഡിസന് പന്തിനെപ്പറ്റി ഒരു ക്ലൂവും ഇല്ലായിരുന്നു. 12 പന്തുകള്‍ നേരിട്ട മാഡിസണ്‍ പൂജ്യത്തിനാണ് പുറത്തായത്. മത്സരത്തില്‍ 25 ഓവറില്‍ നാല് മെയ്ഡന്‍ ഓവറടക്കം മൂന്ന് വിക്കറ്റുകളാണ് റബാദ സ്വന്തമാക്കിയത്.