Video Stories
ഫെഡറര്‍ വീണു നദാല്‍ സെമിയില്‍

ന്യൂയോര്‍ക്: യു.എസ് ഓപണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ആദ്യമായി റോജര്‍ ഫെഡറര്‍-റാഫേല്‍ നദാല്‍ ക്ലാസിക് സെമി ഫൈനല്‍ പ്രതീക്ഷിച്ച ടെന്നീസ് പ്രേമികള്‍ക്ക് നിരാശ. രണ്ട് മണിക്കൂര്‍ 51 മിനിറ്റ് നീണ്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിസ് താരം റോജര്‍ ഫെഡററെ അര്ജന്റീനക്കാരന് യുവാന്‍ മാര്ട്ടിന് ഡെല്‍പൊട്രോ അട്ടിമറിച്ചു.
നാലു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു 24 കാരനായ അര്‍ജിന്റീനക്കാരന്‍ സ്വിസ് താരം ഫെഡററെ തറപറ്റിച്ചത്. സ്കോര്‍ 7-5, 3-6, 7-6, 6-4. ആദ്യ സെറ്റില്‍ നന്നായി പൊരുതി സെറ്റ് കൈവിട്ട ഫെഡറര്‍ രണ്ടാം സെറ്റില്‍ ഗംഭീര തിരിച്ചു വരവ് നടത്തിയെങ്കിലും മൂന്നും നാലും സെറ്റുകളില്‍ ഈ മികവ് പ്രകടിപ്പിക്കാനായില്ല. സീസണില്‍ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളില്‍ 18-0ന്റെ റെക്കോര്‍ഡുമായാണ് ഫെഡറര്‍ ഡെല്‍പൊട്രോയ്ക്കെതിരെ കളിക്കാനിറങ്ങിയത്. എന്നാല്‍ പുറം വേദന മൂലം ബുദ്ധിമുട്ടുന്ന ഫെഡറര്‍ മത്സരത്തില്‍ രണ്ടാം സെറ്റൊഴികെ ഒരിക്കല്‍ പോലും തന്റെ ഫോമിന് അടുത്തെത്തിയില്ല.
2009ലെ യു.എസ് ഓപണ്‍ ജേതാവായ ഡെല്‍പൊട്രോയ്ക്ക് സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലാണ് എതിരാളി. നദാല്‍ ക്വാര്‍ട്ടറില്‍ റഷ്യയുടെ 19കാരന് ആേ്രന്ദ റൂബലേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ചാണ് സെമിയിലെത്തിയത്. സ്കോര്‍ 6-1, 6-2, 6-2. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും നദാലിന് ഭീഷണി ഉയര്‍ത്താന്‍ റൂബലേവിന് കഴിഞ്ഞില്ല.
നദാല്‍ തനിക്ക് ചില പാഠങ്ങള്‍ പഠിപ്പിച്ചു തന്നുവെന്നായിരുന്നു തോല്‍വിയെ കുറിച്ച് റഷ്യന്‍ താരത്തിന്റെ പ്രതികരണം. വീണ്ടും കണ്ടു മുട്ടുമ്പോള്‍ കുറേക്കൂടി നന്നായി കളിക്കാന്‍ താന്‍ കഠിനമായ പരിശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 2001ല്‍ ആന്‍ഡി റോഡിക്ക് ക്വാര്‍ട്ടറിലെത്തിയതിനു ശേഷം യു.എസ് ഓപണ്‍ ക്വാര്‍ട്ടറിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് റൂബലേവ്. അതേ സമയം വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ചെക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയെ അമേരിക്കയുടെ കൊകൊ വാന്‍ഡേവെഗെ അട്ടിമറിച്ചു.
സ്കോര്‍ 7-6, 6-3. കൊകൊ വാന്‍ഡേവെഗെ സെമിയിലെത്തിയതോടെ ഇത്തവണത്തെ വനിതാ വിഭാഗം സെമി ഫൈനല്‍ അമേരിക്കന്‍ താരങ്ങള്‍ തമ്മിലുള്ള മത്സരം മാത്രമായി മാറി. കാണികളുടെ അകമഴിഞ്ഞ പിന്തുണയോടെ മല്‍സരിച്ച കൊകൊക്കെതിരെ ആദ്യ സെറ്റില്‍ ഒപ്പത്തിനൊപ്പം പോരാടിയ പ്ലിസ്കോവ രണ്ടാം സെറ്റില്‍ കാര്യമായ വെല്ലുവിളികള്‍ കൂടാതെ കീഴടങ്ങി. മത്സരത്തിലുടനീളം താളം കണ്ടെത്താനാവാതെ ദേഷ്യം പിടിക്കുന്ന പ്ലിസ്കോവയെയാണ് കാണാനായത്.
കേവലം രണ്ട് എയ്സുകള്‍ മാത്രം ഉതിര്‍ത്ത പ്ലിസ്കോവ 21 അണ്ഫോഴ്സ്ഡ് എററുകളാണ് മത്സരത്തില്‍ വരുത്തിയത്. ഇതിലും നന്നായി കളിക്കാന്‍ തനിക്ക് ആവുമായിരുന്നു.
എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ താന്‍ കളിച്ചത് മോശം ഫോമിലാണെന്നായിരുന്നു മത്സര ശേഷം പ്ലിസ്കോവയുടെ പ്രതികരണം. തോല്‍വിയോടെ പ്ലിസ്കോവയെ പിന്തള്ളി സ്പെയിനിന്റെ ഗാര്‍ബൈന്‍ മുഗുരുസ ഒന്നാം റാങ്കിന് അര്‍ഹയാവുകയും ചെയ്തു. സെമിയില്‍ അമേരിക്കയുടെ തന്നെ മാഡിസണ്‍ കീയ്സാണ് കോകോയുടെ എതിരാളി.
എസ്തോണിയയുടെ കൈയ കനേപിയെ 6-3, 6-3 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ചാണ് കീയ്സ് സെമി പ്രവേശം നേടിയത്. അമേരിക്കയുടെ തന്നെ വീനസ് വില്യംസും സ്ലോവേന്‍ സ്റ്റെഫാന്‍സണും നേരത്തെ തന്നെ സെമിയില്‍ സ്ഥാനം നേടിയിരുന്നു.
kerala
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്‍.

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
kerala
ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന് പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.
kerala
പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു
ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.
ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.
-
film3 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി വനിതാ അംഗങ്ങള്‍
-
kerala3 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
News3 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
india3 days ago
‘ഒരു ഇഞ്ച് സ്ഥലം നല്കിയാല് അവര്‍ ഒരു മൈല്‍ എടുക്കും’: ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ താരിഫിനെ വിമര്‍ശിച്ച് ചൈന
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
kerala3 days ago
കൊല്ലത്ത് കോടതി വളപ്പില്‍ കൊലക്കേസ് പ്രതികളുടെ റീല്‍സെടുപ്പ്; എട്ട് പേര് പിടിയില്‍
-
kerala3 days ago
കോഴിക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്