ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ്(53) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പമുള്ള സിറാജ് വെള്ളിയാഴ്ച നടന്ന പരിശീലന സെഷനു ശേഷമാണ് പിതാവിന്റെ മരണവാര്‍ത്ത അറിഞ്ഞത്.

ഓസ്‌ട്രേലിയയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായതിനാല്‍ പിതാവിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനായി സിറാജിന് ഇന്ത്യയിലെത്താനാവില്ല. രാജ്യത്തിന്റെ അഭിമാനമാവണമെന്നാണ് പിതാവ് തന്നോട് എപ്പോഴും പറയാറുള്ളതെന്നും അദ്ദേഹത്തിന്റെ ആഗ്രഹംപോലെ അതിനായി പരിശ്രമിക്കുമെന്നും സിറാജ് സ്‌പോര്‍ട്‌സ് സ്റ്റാറിനോട് പറഞ്ഞു. ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബത്തെയും തന്റെ ക്രിക്കറ്റ് കരിയറിനെയും പിതാവ് പരിപാലിച്ചതെന്ന് സിറാജ് പറഞ്ഞു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ എട്ട് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സിറാജ് രണ്ട് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ് റെക്കോര്‍ഡിട്ടിരുന്നു.