Connect with us

More

രണ്ടാം ടി-20 മല്‍സരം : സിറാജിന് അവസരം നല്‍കും

Published

on

രാജ്്‌ക്കോട്ട്: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുളള ടി-20 പരമ്പരയിലെ രണ്ടാം മല്‍സരം ശനിയാഴിച്ച് . ന്യൂഡല്‍ഡഹി ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം രാജ്യാന്തര ക്രിക്കറ്റ് വിട്ട് ആശിഷ് നെഹ്‌റക്ക് പകരം ഇന്ത്യന്‍ ഇലവനില്‍ മുഹമ്മദ് സിറാജ് എന്ന കന്നിക്കാരന്‍ വരുമോ എന്നതാണ് ചോദ്യം. നെഹ്‌റ വിരമിച്ചതോടെ ഒഴിവുന്ന ഫാസ്റ്റ് ബൗളര്‍ കസേരയില്‍ ഇരിക്കാന്‍ എന്ത് കൊണ്ടും യോഗ്യനാണ് സിറാജെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെല്ലാം പറഞ്ഞ് കഴിഞ്ഞിരിക്കെ യുവ താരത്തിന്റെ അരങ്ങേറ്റം ഇവിടെയുണ്ടാവും.

തിരുവനന്തപുരത്ത് നടക്കുന്ന പരമ്പരയിലെ അവസാന മല്‍സരം ആവേശകരമാവണമെങ്കില്‍ ന്യൂസിലാന്‍ഡിന് ഇവിടെ വിജയിക്കണം. പക്ഷേ കോട്‌ലാ മല്‍സരം കിവീസിന് നല്‍കുന്നത് സുഖകരമായ ഓര്‍മ്മകളല്ല. തോല്‍വിയല്ല അവരെ അലട്ടുന്നത്. ഫീല്‍ഡിംഗിലെ പിഴവുകളാണ്. കെയിനെ വില്ല്യംസണ്‍ നയിക്കുന്ന സംഘം ടി-20 റാങ്കിംഗില്‍ ഒന്നാമന്മാരാണ്. പക്ഷേ ഒന്നാം നമ്പര്‍ ടീമായി കിവീസ് ഉയരാന്‍ കാരണമായ ഫീല്‍ഡിംഗ് കോട്‌ലയില്‍ അമ്പേ പാളിയിരുന്നു. കോട്‌ലയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 202 റണ്‍സാണ് വാരിക്കൂട്ടിയത്. ശിഖര്‍ ധവാനും രോഹിത് ശര്‍മയും പലവട്ടം ഫീല്‍ഡര്‍മാരുടെ കരങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു.

ബാറ്റിംഗില്‍ ടോം ലതാം, വില്ല്യംസണ്‍ എന്നിവര്‍ ഏകദിന പരമ്പരയില്‍ മികവ് പ്രകടിപ്പിച്ചവരാണ്. പക്ഷേ കുട്ടി ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ശക്തരായ ഫീനിഷര്‍മാര്‍ കിവീസിന് ആവശ്യം. രാജ്‌ക്കോട്ടിലെ പിച്ചില്‍ റണ്ണൊഴുകാന്‍ സാധ്യതാ കുറവാണ്. സ്പിന്നര്‍മാര്‍ക്ക് വ്യക്തമായ ആധിപത്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ നിരയില്‍ യുവേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ നന്നായി പന്തെറിയുന്നുണ്ട്. ഇവരുടെ റോള്‍ ഇന്ന് നിര്‍ണായകമാണ്. മല്‍സരം വൈകീട്ട് 6-50 മുതല്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് വണ്ണില്‍ തല്‍സമയം.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending