സംഘ് പരിവാര്‍ കാപാലികരുടെ ക്രൂര കഠാരക്കിരയായി മരണമടഞ്ഞ റിയാസ് മൗലവിയുടെ കുടുംബത്തിന് കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നേതൃത്വത്തില്‍ കര്‍ണ്ണാടക മടിക്കേരി കൊട്ടുംപടിയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
റിയാസ് മിലവിയുടെ കൊച്ചുമോള്‍ ഫാത്തിമ ശബീബയെ മുനവ്വറലി തങ്ങള്‍ കൈപിടിച്ച് മടിയിലിരുത്തിയപ്പോള്‍ കണ്ട് നിന്നവരുടെ കണ്ണു ഈറനണിഞ്ഞു. വീട് നിര്‍മ്മാണവുമായി സഹകരിച്ച മുഴുവന്‍ വ്യക്തിത്വങ്ങള്‍ക്കും സംഘാടക സമിതി നന്ദി അറിയിച്ചു.

പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരില്‍ കൊലക്കുറ്റം ചുമത്തിയിരുന്നു. .
മാര്‍ച്ച് 20ന് രാത്രിയിലാണ് റിയാസ് മൗലവി കൊല്ലപ്പെട്ടത്. പഴയ ചൂരിയിലെ മൊഹിയുദ്ദീന്‍ പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ അതിക്രമിച്ചു കയറി കിടന്നുറങ്ങുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റിയാസ് മൗലവി കൊലപ്പെടുത്തുകയായിരുന്നു.