കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരില്‍ കൊലക്കുറ്റം ചുമത്തി. വിചാരണ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് കോടതിയുടെ നടപടി. കേളുഗുഡെ അയ്യപ്പ നഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു, മാത്തെയിലെ നിതിന്‍, കേളുഗുഡെ ഗംഗൈ കേശവകുടീരത്തിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് പ്രതികള്‍. പ്രതികളെ ജില്ലാ സെഷന്‍സ് ജഡ്ജി മനോഹര്‍ കിണി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. പ്രതികള്‍ കുറ്റം നിഷേധിച്ചതിനെത്തുടര്‍ന്ന് തുടര്‍നടപടികള്‍ക്കായി കേസ് ഡിസംബര്‍ 16ലേക്ക് മാറ്റി.
മാര്‍ച്ച് 20ന് രാത്രിയിലാണ് റിയാസ് മൗലവി കൊല്ലപ്പെട്ടത്. പഴയ ചൂരിയിലെ മൊഹിയുദ്ദീന്‍ പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ അതിക്രമിച്ചു കയറി, കിടന്നുറങ്ങുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റിയാസ് മൗലവി കൊലപ്പെടുത്തുകയായിരുന്നു.