Connect with us

Literature

ജെസിബി സാഹിത്യ പുരസ്‌കാരം പ്രൊഫ. ഖാലിദ് ജാവേദിന്

പുരസ്‌കാര തുകയുടെ ഒരു ഭാഗം വിവര്‍ത്തകനും ലഭിക്കും

Published

on

ഡല്‍ഹി: സാഹിത്യത്തിനുള്ള അഞ്ചാമത് ജെസിബി പുരസ്‌കാരം ഉറുദു എഴുത്തുകാരന്‍ പ്രൊഫ. ഖാലിദ് ജാവേദിന്. നിമത് ഖാനാ (ദി പാരഡൈസ് ഓഫ് ഫുഡ്) എന്ന നോവലാണ് ബഹുമതിക്ക് അര്‍ഹമായത്. 25 ലക്ഷം രൂപയും ശില്‍പവുമാണ് പുരസ്‌കാരം.

ബാരണ്‍ ഫാറൂഖിയാണ് നിമത് ഖാനാ ഉറുദുവില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. പുരസ്‌കാര തുകയുടെ ഒരു ഭാഗം വിവര്‍ത്തകനും ലഭിക്കും. ഇടത്തരം മുസ്‌ലിം കൂട്ടുകുടുംബത്തിലെ അര നൂറ്റാണ്ടു കാലത്തെ ജീവിത യാത്രയുടെ കഥയാണ് ‘പാരഡൈസ് ഓഫ് ഫുഡ്’ പറയുന്നത്.

FOREIGN

ലോക പ്രശസ്ത എഴുത്തുകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

‘ദി അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ്സ് ഓഫ് ബീയിങ്’, ‘ദി ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫൊര്‍ഗെറ്റിങ്’, ‘ദി ജോക്ക്’ തുടങ്ങിയവയാണ് പ്രശസ്ത കൃതികള്‍.

Published

on

ലോകപ്രശസ്ത എഴുത്തുകാരന്‍ മിലന്‍ കുന്ദേര (94) അന്തരിച്ചു. ചെക്ക് ടെലിവിഷനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലും കൃതികള്‍ രചിച്ചിട്ടുണ്ട്. ‘ദി അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ്സ് ഓഫ് ബീയിങ്’, ‘ദി ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫൊര്‍ഗെറ്റിങ്’, ‘ദി ജോക്ക്’ തുടങ്ങിയവയാണ് പ്രശസ്ത കൃതികള്‍.

ചെക്കോസ്ലോവാക്യയിലെ സര്‍ക്കാര്‍ ഇദ്ദേഹത്തിന്റെ രചനകള്‍ നിരോധിക്കുകയും 1979ല്‍ പൗരത്വം റദ്ദാക്കുകയും ചെയ്തിരുന്നു. 1975 മുതല്‍ ഫ്രാന്‍സിലായിരുന്ന മിലന്‍ കുന്ദേരയ്ക്ക് 1981ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ പൗരത്വം നല്‍കി. 2019 ല്‍ ചെക്ക് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പൗരത്വം തിരിച്ചു നല്‍കി.

Continue Reading

award

എം.മുകുന്ദനും വി.ജെ ജെയിംസിനും പത്മരാജൻ സാഹിത്യ പുരസ്‌കാരം; ചലച്ചിത്ര പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്കും ശ്രുതി ശരണ്യത്തിനും

സാറാ ജോസഫ് അധ്യക്ഷയും മനോജ് കുറൂര്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്തത്. ശ്രീകുമാരന്‍ തമ്പിയുടെ അധ്യക്ഷത്തില്‍ വിജയകൃഷ്ണനും ദീപിക സുശീലനുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.

Published

on

2022 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി.പത്മരാജൻ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നിങ്ങള്‍ എന്ന നോവല്‍ രചിച്ച എം. മുകുന്ദനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം.വെള്ളിക്കാശ് എന്ന ചെറുകഥയുടെ കര്‍ത്താവായ വി. ജെ. ജെയിംസ് മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.

ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍, നന്‍പകല്‍ നേരത്തു മയക്കം എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്കാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ്. ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന്റെ രചയിതാവ് ശ്രുതി ശരണ്യമാണ് മികച്ച തിരക്കഥാകൃത്ത്. ലിജോയ്ക്ക് 25000 രൂപയും, ശ്രുതിക്ക് 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.

സാറാ ജോസഫ് അധ്യക്ഷയും മനോജ് കുറൂര്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്‍ തെരഞ്ഞെടുത്തത്. ശ്രീകുമാരന്‍ തമ്പിയുടെ അധ്യക്ഷത്തില്‍ വിജയകൃഷ്ണനും ദീപിക സുശീലനുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.
പുരസ്‌കാരങ്ങള്‍ ഓഗസ്റ്റില്‍ വിതരണം ചെയ്യുമെന്ന് പത്മരാജൻ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ.ചന്ദ്രശേഖര്‍ എന്നിവർ അറിയിച്ചു.

 

Continue Reading

Culture

ഒ വി വിജയന്‍ സ്മൃതിദിന പരിപാടികള്‍ മാര്‍ച്ച് 30 ന് തസ്രാക്കില്‍ നടക്കും

എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡണ്ടുമായ ഖദീജ മുംതാസ് ഉത്ഘാടനം ചെയ്യും

Published

on

സാഹിത്യകാരൻ ഒ ,വി,വിജയൻറെ സ്മൃതിദിന പരിപാടികള്‍ മാര്‍ച്ച് 30 ന് പാലക്കാട്ടെ തസ്രാക്ക് ഒ.വി.വിജയൻ സ്മാരകത്തിൽ നടക്കും. ‘ചിതലിയിലെ ആകാശം’ എന്ന പേരിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡണ്ടുമായ ഖദീജ മുംതാസ് ഉത്ഘാടനം ചെയ്യും.വിവിധ സെഷനുകളില്‍ അശോകന്‍ ചരുവില്‍, കെ എം അനില്‍, എം എം നാരായണന്‍, സുജ സൂസന്‍ ജോര്‍ജ്, സി അശോകന്‍, സി പി ചിത്രഭാനു, കെ ഇ എന്‍ തുടങ്ങിയവർ സംസാരിക്കും. ഭാരതത്തിന്‍റെ സാംസ്കാരിക വര്‍ത്തമാനം എന്ന സംവാദമുണ്ടാകും.

ഖസാക്കിന്‍റെ തമിഴ് വിവര്‍ത്തനം നടത്തിയ യുമ വാസുകി പങ്കെടുക്കും. ഖസാക്കിന്‍റെ ഇതിഹാസം – നൂറ് കവര്‍ചിത്രങ്ങളുടെ പ്രദര്‍ശനവും, ഹ്രസ്വനാടകങ്ങളും ഉണ്ടാകും. പാലക്കാടന്‍ പുതുതലമുറയിലെ കലാ, സാഹിത്യപ്രതിഭകളെ അനുമോദിക്കുന്ന സദസ്സും സംഘടിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending