ഖത്തര്‍ എയര്‍വേസ് 4 രാജ്യങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തലാക്കി. സൌദി അറേബ്യ, യു എ ഇ, ബഹറിന്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്കുള്ള ഖത്തര്‍ എയര്‍വേസിന്റെ എല്ലാ സര്‍വീസുകളും നിര്‍ത്തലാക്കി. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ തല്‍സ്ഥിതി തുടരും. യാത്രാ ടിക്കറ്റ് ബുക്കുചെയ്ത യാത്രക്കാര്‍ക്ക് മറ്റ് സമാന്തര മാര്‍ഗങ്ങളിലൂടെ യാത്രക്ക് സൌകര്യം ലഭിക്കും. യാത്രചെയ്യുന്നില്ലെങ്കില്‍ ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കും. ഖത്തര്‍ എയര്‍വേസ് സര്‍വീസ് നടത്തുന്ന മറ്റ് സ്ഥലങ്ങളിലേക്ക് ഫ്രീയായി റീബുക്ക് ചെയ്യാനും അവസരം നല്‍കും.