കൊച്ചിയില്‍ നടക്കുന്ന ഐ.എസ്.എല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് – അത്‌ലറ്റികോ ഡി കൊല്‍ക്കത്ത മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വഴങ്ങി. 53-ാം മിനുട്ടില്‍ അത്‌ലറ്റികോയുടെ ഹവിയര്‍ ഗ്രാന്ദെ ലാറയുടെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്റര്‍ സന്ദേശ് ജിങ്കന്റെ കാലുകള്‍ക്കിടയിലൂടെ വലയിലെത്തുകയായിരുന്നു. ഗോള്‍കീപ്പര്‍ ഗ്രഹാം സ്റ്റാക്കിന് അനങ്ങാന്‍ പോലും അവസരം നല്‍കാതെയാണ് പന്ത് വലയിലെത്തിയത്.