കോഴിക്കോട്: മുക്കം എരഞ്ഞി മാവില്‍ ഗെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. ഗെയില്‍ പൈപ്പ് ലൈനിനെതിരെ ബഹുജന സമരം നടക്കുന്ന കോഴിക്കോട് മുക്കം അരീക്കോട് റോഡിലെ എരഞ്ഞിമാവിലാണ് സംഭവം. സമരം ശക്തമായ ഇവിടെ ഇന്ന് ധാരാളം പേര്‍ സമരപ്പന്തലിലെത്തിയിരുന്നു. പ്രവൃത്തി തടഞ്ഞ സമരക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു.

കനത്ത പൊലീസ് കാവലിലാണ് പ്രദേശം. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ലാത്തിച്ചാര്‍ജില്‍ നിരവധി സമരക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമരപന്തലും നിരവധി വാഹനങ്ങളും പൊലീസ് അടിച്ചു തകര്‍ത്തു. സമരക്കാരെ അന്വേഷിച്ച് സമീപത്തെ വീടുകളിലും ആരാധനാലയങ്ങളിലും പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് സമരക്കാര്‍ നടുറോഡില്‍ നമസ്‌ക്കാരം നിര്‍വവഹിച്ചിരുന്നു. സമരക്കാര്‍ പള്ളിയിലേക്ക് പോകുന്ന സമയം നോക്കി പൊലീസെത്തി പ്രവൃത്തി നടത്താനായിരുന്നു ശ്രമം.