മൊഹാലി: രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനെ അജിങ്ക്യ രഹാനെ പുറത്താക്കിയത് കിടിലന്‍ ക്യാച്ചില്‍. ജദേജയുടെ പന്തിലായിരുന്നു രഹാനെയുടെ തകര്‍പ്പന്‍ പ്രകടനം. 78 റണ്‍സാണ് റൂട്ട് മത്സരത്തില്‍ നേടിയത്.

ഇംഗ്ലീഷ് ബാറ്റിംഗിന്റെ 68ാം ഓവറില്‍ ജഡേജയുടെ പന്തിലാണ് ഇന്ത്യയ്ക്ക് റൂട്ടിന്റെ നിര്‍ണ്ണായക വിക്കറ്റ് ലഭിച്ചത്. പന്ത് സ്ലിപ്പില്‍ രഹാനെയ്ക്കും പാര്‍ത്ഥീവിനും ഇടയിലൂടെ കോരിയിടാന്‍ ശ്രമിച്ച റൂട്ടിന്റെ തീരുമാനം പിഴക്കുകയായിരുന്നു. ഇടംകൈ കൊണ്ട് രഹാനെ അതിമനോഹരമായ രീതിയില്‍ പന്ത് കൈപിടിയില്‍ ഒതുക്കുകയായിരുന്നു. 179 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളുടെ മികവിലായിരുന്നു റൂട്ടിന്റെ ഇന്നിങ്‌സ്.

മൊഹാലി ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുകയാണ്.

watch video