international
സന്ദര്ശക വീസ നിയമം പരിഷ്കരിച്ചതില് തിരിച്ചടി
വീസ പുതുക്കാന് 30 ദിവസത്തെ ഇടവേള ഏര്പ്പെടുത്തി ദുബയ്

സന്ദര്ശക, ടൂറിസ്റ്റ് വീസ നിയമം പുതുക്കിയതിന് പിന്നാലെ, വീസ പുതുക്കാന് 30 ദിവസത്തെ ഇടവേള ഏര്പ്പെടുത്തി ദുബയ്. ദുബായ് വീസ കാലാവധി കഴിയുന്നവര് മറ്റു രാജ്യങ്ങളിലെ വിമാനത്താവളത്തിലെത്തി, പുതുക്കിയ വീസയുമായി അന്നുതന്നെ ദുബായില് മടങ്ങിയെത്തുന്നതിനുണ്ടായ സൗകര്യമാണ് ദുബായ് താല്ക്കാലികമായി അവസാനിപ്പിച്ചത്. അതേസമയം, യുഎഇയിലെ മറ്റ് എമിറേറ്റുകളില് നിന്നുള്ള വീസക്കാര്ക്ക് നിലവിലെ സൗകര്യം ലഭ്യമാകുന്നുണ്ട്.
ദുബായ് വീസ പുതുക്കുന്നതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളില് എത്തിയവരുടെ അപേക്ഷകള് നിരസിച്ചതായി ട്രാവല് ഏജന്സികള് അറിയിച്ചു. അതേസമയം, രാജ്യം വിടാതെ തന്നെ രണ്ടു തവണ വീസ പുതുക്കാനുള്ള സൗകര്യവും ദുബായിലുണ്ട്. യുഎഇയില് നിന്നുകൊണ്ട് ഒരു മാസത്തെ വീസ പുതുക്കുന്ന പണമുണ്ടെങ്കില് രണ്ടു മാസത്തെ വീസയുമായി മടങ്ങാം എന്നതാണ്, മറ്റു രാജ്യങ്ങളിനേക്ക് സന്ദര്ശകരെ പ്രേരിപ്പിക്കുന്നത്. കീഷിം, ഒമാന്, കുവൈത്ത് എന്നിവിടങ്ങളിലേക്കാണ് വീസ പുതുക്കല് വ്യവസ്ഥ പാലിക്കാനായി വിദേശികള് പോകുന്നത്. ദുബായ് വിമാനത്താവളത്തില് നിന്ന്
എക്സിറ്റ് അടിക്കുന്നതിനു പിന്നാലെ, വീസ പുതുക്കുന്നതിനുള്ള നടപടികള് പൂര്ത്തിയാകും. പുതുക്കിയ വീസയുമായി വീണ്ടും യുഎഇയിലേക്കു മടങ്ങുന്നതായിരുന്നു രീതി.
എന്നാല്, കഴിഞ്ഞ രണ്ടാഴ്ചയായി ഇത്തരത്തില് പുതുക്കാന് പോയ ദുബായ് വീസക്കാര്ക്ക് പുതിയ വീസ ലഭിച്ചില്ല. സ്വന്തം രാജ്യത്തു നിന്നു മാത്രമേ ഇവര്ക്ക് തിരികെ വീസ പുതുക്കി വരാന് കഴിയൂ. പുതിയ വീസയ്ക്ക് അപേക്ഷിക്കുമ്പോള് 30 ദിവസത്തിനു ശേഷമാണ് അനുമതി ലഭിക്കുന്നതെന്ന് ട്രാവല് കമ്പനികള് അറിയിച്ചു.
ഒരാഴ്ച മുന്പാണ് സന്ദര്ശക വീസയുടെ കാര്യത്തില് ദുബായ് പരിഷ്കാരം ഏര്പ്പെടുത്തിയത്. സന്ദര്ശക വീസയ്ക്ക് അപേക്ഷിക്കുമ്പോള് തന്നെ താമസസ്ഥലത്തിന്റെ വിവരവും മടക്കയാത്ര ടിക്കറ്റും നല്കണം. അല്ലാത്ത അപേക്ഷകള് നിരസിക്കും. സന്ദര്ശക വീസയില് എത്തുന്നവര് വീസ നിയമം ലംഘിച്ചു രാജ്യത്തു തുടരുന്ന സംഭവങ്ങള് ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമാണിത്. പൊതുമാപ്പ് പൂര്ത്തിയാകാന് ഒരു മാസമാണ് ബാക്കിയുള്ളത്.
international
പുതുവര്ഷപ്പുലരിയില് ഫലസ്തീന് ഐക്യദാര്ഢ്യവുമായി ഇസ്താംബൂളില് കൂറ്റന് ബഹുജന റാലി
400 ലേറെ സംഘടനകളുടെ നേതൃത്വത്തില് 4,50,000 ലക്ഷത്തിലധികം ആളുകള് റാലിയില് പങ്കെടുത്തു

ഇസ്താംബൂള്: പുതുവര്ഷപ്പുലരിയില് ഫലസ്തീന് ഐക്യദാര്ഢ്യവുമായി ഇസ്താംബൂളില് 4,50,000 ലക്ഷത്തിലധികം ആളുകളടങ്ങിയ കൂറ്റന് ബഹുജന റാലി. ഫലസ്തീനില് ഇസ്രാഈല് തുടരുന്ന കൂട്ടക്കൊലകള് തടയണമെന്നാവശ്യപ്പെട്ട് 400 ലേറെ സംഘടനകളുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.
ഫലസ്തീന് അനുകൂല മുദ്രാവാക്യങ്ങളെഴുതിയ വലിയ ബാനറുകളും പ്ലക്കാര്ഡുകളുമുയര്ത്തിയും ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കഫിയ ധരിച്ചുമാണ് ആയിരങ്ങള് ഗലാറ്റ പാലത്തിലെത്തിയത്. നിരവധി മനുഷ്യാവകാശ പ്രവര്ത്തകരാണ് പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും മുതിര്ന്നവരും സ്ത്രീകളും കുട്ടികളും ഉള്പ്പെടെയുള്ളവര് ഫലസ്തീനില് ഇസ്രാഈല് തുടരുന്ന കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ഫലസ്തീനില് എവിടെയാണ് മനുഷ്യാവകാശങ്ങള്, പത്രസ്വാതന്ത്ര്യവും, ആവിഷ്കാര സ്വാതന്ത്ര്യവുമെല്ലാം ഗസയില് മരിച്ചുവീഴുകയാണ്. കളിച്ചു തളര്ന്നിരിക്കേണ്ട കുട്ടികള് യുദ്ധത്തില് തളര്ന്നിരിക്കുകയാണെന്നും, അമ്മമാരുടെ കണ്ണുനീര് വറ്റിക്കഴിഞ്ഞുവെന്നും ഗസയിലെ ഓരോ മണ്തരിയും രക്തസാക്ഷികളുടെ രക്തം കൊണ്ട് കുതിര്ന്നിരിക്കുകയാണെന്നും പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചവര് വ്യക്തമാക്കി.
international
ശക്തമായ യുഎസ് വിരുദ്ധ നയം നടപ്പാക്കാനൊരുങ്ങി ഉത്തരകൊറിയ
‘കമ്യൂണിസ്റ്റ് വിരുദ്ധത മാറ്റമില്ലാതെ തുടരുന്ന ഏറ്റവും വലിയ പിന്തിരിപ്പന് സംസ്ഥാനം’ എന്ന് യുഎസിനെ കിം വിശേഷിപ്പിച്ചിരുന്നു

പിയോങ്യാങ്: അമേരിക്കന് പ്രസിഡന്റായി ഡൊണാള്ഡ് ട്രംപ് അധികാരമേല്ക്കാനിരിക്കെ ശക്തമായ യുഎസ് വിരുദ്ധ നയം നടപ്പാക്കാനൊരുങ്ങി ഉത്തരകൊറിയന് പ്രസിഡന്റ് കിം ജോങ് ഉന്.
ഇതിനു മുമ്പ് ട്രംപ് പ്രസിഡന്റായ സമയത്ത് ഉത്തര കൊറിയയുടെ ആണവനയത്തെക്കുറിച്ച് ചര്ച്ച ചെയ്യാനായി കിം ജോങ് ഉന്നുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രംപ് രണ്ടാം തവണയും അധികാരമേല്ക്കുന്ന അവസരത്തിലം ഇരു രാജ്യങ്ങള് തമ്മിലും വിഷയത്തില് ചര്ച്ചകള് പ്രതീക്ഷിച്ചിരുന്നു. എന്നാല് ട്രംപ് അധികാരമേറ്റ ഉടന് യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘര്ഷങ്ങളിലേക്കായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കാന് സാധ്യത, അതിനാല് യുക്രൈന് റഷ്യ യുദ്ധത്തില് റഷ്യക്ക് സൈനികസഹായം നല്കിയ ഉത്തര കൊറിയന് നടപടി നയതന്ത്ര ചര്ച്ചകള്ക്ക് വിലങ്ങുതടിയായേക്കാമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.
കഴിഞ്ഞ വെള്ളിയാഴ്ച്ച ഉത്തര കൊറിയയിലെ ഭരണ പാര്ട്ടിയായ വര്ക്കേഴ്സ് പാര്ട്ടിയുടെ പ്രീനറി യോഗത്തില് ‘കമ്യൂണിസ്റ്റ് വിരുദ്ധത മാറ്റമില്ലാതെ തുടരുന്ന ഏറ്റവും വലിയ പിന്തിരിപ്പന് സംസ്ഥാനം’ എന്ന് യുഎസിനെ കിം വിശേഷിപ്പിച്ചിരുന്നു. യുഎസ്, ദക്ഷിണ കൊറിയ, ജപ്പാന് സുരക്ഷാ പങ്കാളിത്തം ‘ആക്രമത്തിനായുള്ള സൈനിക സംഘമായി വളരുകയാണ്’ എന്നും കിം പറഞ്ഞു.
‘ ഈ വളര്ച്ച ഏത് നയമാണ് നാം സ്വീകരിക്കേണ്ടതെന്നും ഏത് വഴികളാണ് നാം സ്വീകരിക്കേണ്ടത് എന്നും വ്യക്തമാക്കുന്നു’ എന്നും കിം കൂട്ടിച്ചേര്ത്തു. ഉത്തര കൊറിയയുടെ താല്പര്യങ്ങളും സുരക്ഷയ്ക്കുമായുള്ള അമേരിക്കന് വിരുദ്ധ പോരാട്ടത്തിന്റെ ഏറ്റവും കഠിനമായ തന്ത്രമാണ് നടപ്പിലാക്കാന് പോകുന്നതെന്നും കിം വ്യക്തമാക്കി.
എന്ത് നയങ്ങളായിരിക്കും യുഎസിനെതിരെ കിം സ്വീകരിക്കുക എന്നതില് വ്യക്തതയില്ല. എന്നാല് പ്രതിരോധ മേഖലയുടെ സാങ്കേതിക ശേഷി വര്ധിപ്പിക്കുന്നതും, സൈനികരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പദ്ധതികള് രൂപീകരിക്കുന്നതും കിം മുന്നോട്ടുവെച്ച ആശയങ്ങളില് ചിലതായിരുന്നു.
international
മുന് യുഎസ് പ്രസിഡന്റ് ജിമ്മി കാര്ട്ടര് അന്തരിച്ചു
അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം

വാഷിംഗ്ടണ്: യുഎസ് മുന് പ്രസിഡന്റും നൊബേല് പുരസ്കാരജേതാവുമായ ജിമ്മി കാര്ട്ടര് (100) അന്തരിച്ചു. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു. 1977 മുതല് 1981വരെ യുഎസ് പ്രസിഡന്റായിരുന്നു അദ്ദേഹം. ക്യാന്സറിനെ അതിജീവിച്ച കാര്ട്ടര് കഴിഞ്ഞ യുഎസ് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്ത്രുന്നു.
പ്രസിഡന്റ് പദവി ഒഴിഞ്ഞശേഷം മനുഷ്യാവകാശ പ്രവര്ത്തകനായും തെരഞ്ഞെടുപ്പ് നിരീക്ഷകനായും ജിമ്മി കാര്ട്ടര് പ്രവര്ത്തിച്ചിരുന്നു.
മനുഷ്യാവകാശം ഉറപ്പുവരുത്താനും ജനാധിപത്യം വളര്ത്താനും നല്കിയ സംഭാവനകള് പരിഗണിച്ച് 2002ല് സമാധാനത്തിനുള്ള നോബേല് സമ്മാനം ജിമ്മി കാര്ട്ടര്ക്ക് സമ്മാനിച്ചിരുന്നു. എഞ്ചിനീയറിങ് ഉപരിപഠനത്തിന് ശേഷം ജോര്ജിയ ഗവര്ണറായിട്ടാണ് കാര്ട്ടര് പൊതുപ്രവര്ത്തനം ആരംഭിച്ചത്. 77 വര്ഷം ജീവിതപങ്കാളിയായിരുന്ന റോസലിന് കഴിഞ്ഞ നവംബറില് 96ാം വയസിലാണ് അന്തരിച്ചത്.
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്, പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്
-
kerala3 days ago
ഹോട്ടലില് മോഷ്ടിക്കാന് എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന് നേതാവ് ബിജെപിയിലേക്ക്
-
kerala2 days ago
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു
-
kerala3 days ago
കാസര്കോട് മാണിക്കോത്ത് രണ്ട് വിദ്യാര്ത്ഥികള് മുങ്ങിമരിച്ചു
-
Video Stories3 days ago
ദേശീയപാത നിര്മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി
-
kerala3 days ago
പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം