മൊഹാലി: പരിക്കേറ്റ ഓപ്പണര്‍ ലോകേഷ് രാഹുലിന് പകരക്കാരനായി ശിഖര്‍ ധവാന്‍ ടീമിലേക്ക് മടങ്ങിയെത്തി. വിശാഖപ്പട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിനിടെയാണ് കെ.എല്‍ രാഹുലിന് കൈത്തണ്ടക്ക് പരിക്കേറ്റത്. തുടര്‍ന്ന് മൊഹാലി ടെസ്റ്റില്‍ രാഹുലിന് പകരക്കാരനായി കരുണ്‍ നായരാണ് ടീമില്‍ സ്ഥാനം കണ്ടെത്തിയത്.

ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ശിഖര്‍ ധവാന്‍ ടീമില്‍ നിന്ന് പുറത്തായത്. മോശം ഫോം തുടരുന്ന ധവാനെ പുറത്തിരുത്തണമെന്ന മുറവിളി ശക്തമാകുന്നതിനിടയിലാണ് ധവാന് പരിക്കേല്‍ക്കുന്നതും. പകരക്കാരനായി ഗംഭീറിനെയാണ് തിരിച്ചുവിളിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ രാജ്‌കോട്ട് ടെസ്റ്റില്‍ തിളങ്ങാതെ പോയഗംഭീറിനെ വീണ്ടും അവസരം നല്‍കാതെ പുറത്താക്കുകയായിരുന്നു.

550114-kl-rahul-shikhar-dhawan-p

വയനാട്ടില്‍ നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടി കളത്തിലിറങ്ങി ധവാന്‍ ഫിറ്റ്‌നസ് തെളിയിച്ചിരുന്നു. എന്നാല്‍ തിളങ്ങാനായിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ മുംബൈയില്‍ ആരംഭിക്കുന്ന നാലാം ടെസ്റ്റിന് മുമ്പ് ലോകേഷ് ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ ധവാന്‍ പകരക്കാരനായി ടീമില്‍ ഇടം നേടും.