വിമാനത്തിലുണ്ടായിരുന്ന പൈലറ്റും സഹപൈലറ്റുമാണ് മരിച്ചത്
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ പരിശീലക വിമാനം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും സഹപൈലറ്റുമാണ് മരിച്ചത്. അപകടകാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
നാല്പത്തി രണ്ടാം ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തില്‍ ബാള്‍ റൂമില്‍ ഒരുക്കിയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.
ഷാര്‍ജ: മനുഷ്യ ജീവിതം നിരീക്ഷിച്ചതിലൂടെയാണ് ഇന്നത്തെ നിലയിലുള്ള കോമഡി കോണ്ടന്റ് ക്രിയേറ്ററായി തനിക്ക് വളരാന്‍ സാധിച്ചതെന്ന് ഇന്റര്‍നെറ്റ് സെന്സേഷന് നിഹാരിക എന്‍.എം. ചുറ്റുമുള്ളവരില്‍ ചിരി പടര്‍ത്താനാവുകയെന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും അതില്‍ താന്‍ ഏറെ ആനന്ദം കണ്ടെത്തുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. വിജയത്തിന് കുറുക്കുവഴികളില്ലെന്നും പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയെന്നാണ് തനിക്ക് നല്‍കാനുള്ള സന്ദേശമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
നാല്പത്തി രണ്ടാം ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തില്‍ ബാള്‍ റൂമില്‍ ഒരുക്കിയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.
19-ാം വയസില്‍ തന്നെ അമ്മ വേഷം ചെയ്തിരുന്നു താനെന്ന് നിഹാരിക പറഞ്ഞു. എന്നാല്‍ തന്നെയും, ഒന്നിനു വേണ്ടിയും മറ്റൊന്നും മാറ്റിവെച്ചില്ല.
വിദ്യാഭ്യാസമാണ് പരമ പ്രധാനം. പ്രത്യേകിച്ചും, ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ നല്ല വിദ്യാഭ്യാസം നേടണം. അതിലൂടെ അവര്‍ക്ക് ജീവിതത്തെ കുറിച്ച് നല്ല ബോധവും ബോധ്യവുമുണ്ടാകും. അസ്തിത്വവും വ്യക്തിത്വവുമുണ്ടാകുമെന്നും എഞ്ചിനീയറിംഗ് ബിരുദധാരി കൂടിയായ നിഹാരിക അഭിപ്രായപ്പെട്ടു.
പഠിക്കാനുള്ള സമയത്ത് കൃത്യമായി പഠിക്കുക. അതോടൊപ്പം തന്നെ, പാഷന് എന്താണോ അത് പിന്തുടരുകയും ചെയ്യുക. അല്ലാതെ, പാഷന് എന്നുവെച്ച് പഠനം ഉപേക്ഷിച്ച് ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടരുതെന്നാണ് ന്യൂജെന്‍ കുട്ടികള്‍ക്ക് തനിക്ക് നല്‍കാനുള്ള ഉപദേശമെന്നും അവര്‍ പറഞ്ഞു.
കോണ്ടന്റ് ക്രിയേഷനിലേക്ക് എത്തിയ വഴിയെ കുറിച്ചും അവര്‍ വിശദീകരിച്ചു. ഇന്ത്യയില്‍ ടിക്ടോക് നിരോധിച്ച സമയത്തായിരുന്നു കോണ്ടന്റ് ക്രിയേഷനില്‍ സജീവമായത്. കോളജ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ അഛനാണ് കാമറ ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചത്.
ആദ്യ കാലത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ധാരാളം മോശം കമന്റുകള്‍ ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍, അതൊന്നും കാര്യമാക്കിയില്ല. പറയാനുള്ള കാര്യങ്ങള്‍ നേരെ ചൊവ്വേ സത്യസന്ധമായി പറഞ്ഞു. തമാശ പറയുമ്പോഴും ആത്മാര്‍ത്ഥത ചോര്‍ന്നു പോകാതിരിക്കാന്‍ ശ്രദ്ധിച്ചു.
കോണ്ടന്റ് ക്രിയേറ്റര്‍മാരെ സംബന്ധിച്ച പ്രധാന കാര്യം, ഒ.ടി.ടിയിലേക്ക് വരെ പ്രവേശനം കിട്ടിത്തുടങ്ങിയെന്നതാണ്. അതോടൊപ്പം തന്നെ, സാങ്കേതിക വിദ്യ വളര്‍ന്ന ആധുനിക കാലത്തെ ശരിക്കും നിരീക്ഷിച്ച് അതിനൊപ്പം സഞ്ചരിക്കാനാവണമെന്നതും. ഓരോ 5 സെക്കന്റ് കൂടുമ്പോള്‍ ഓണ്‍ലൈനിന്റെ സ്വഭാവ സവിശേഷതകള്‍, അഥവാ അല്‍ഗോരിതം, ട്രെന്‍ഡിംഗ് തുടങ്ങിയവ മാറിക്കൊണ്ടിരിക്കുന്നുണ്ട്. അത് മനസ്സിലാക്കി പ്രവര്‍ത്തിച്ച് മുന്നേറാനാകും. അതിനിടയ്ക്ക് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, കോണ്ടന്റില്‍ മൗലികതയും ഒറിജിനാലിറ്റിയും പാലിക്കണമെന്നതാണ്. അതില്ലാത്ത ഉള്ളടക്കത്തിന് ആയുസ്സുണ്ടാവില്ല. നിലവാരവും പോകും.
‘ലിറ്റില്‍ ലൈക്, മോര് ഹാര്ഡ്വര്ക്’ എന്നത് എപ്പോഴും മനസ്സിരുത്തേണ്ട കാര്യമാണ്. കുറച്ചൊക്കെ ഭാഗ്യമുണ്ടാവാം. എന്നാല്‍, കഠിനാധ്വാനമാണ് ഏറ്റവുമധികം വേണ്ടത്. ഒരു പ്രൊഫഷനോട് പാഷനൊക്കെ ആവാം. എന്നാലത്, സ്റ്റുപിഡ് ആയിക്കൂടാ. മറ്റു കാര്യങ്ങളില്‍ നിന്നെല്ലാം മാറി ‘ഇത് മാത്രം’ എന്ന ചിന്ത ഭരിക്കരുത്. ലൈക് ആയാലും തുക ആയാലും നമ്പറിന്റെ പിന്നാലെ പോകരുത്. പണത്തിന് അമിത പ്രാധാന്യം നല്‍കരുത്.
നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായത് ജീവിതത്തിലെ മഹാ ഭാഗ്യമായി കാണുന്നു. വിജയ് ദേവരകൊണ്ടെ, വിക്രം തുടങ്ങിയ താരങ്ങള്‍ ആ പട്ടികയില്‍പ്പെടുന്നു. സ്വപ്ന സാഫല്യമാണ് ആ വലിയ വ്യക്തിത്വങ്ങള്‍ക്കൊപ്പം നില്‍ക്കാനായ നിമിഷങ്ങള്‍.
പ്രിയങ്ക ചോപ്രയുമായി ചേര്‍ന്ന് 15 മിനിറ്റ് വീഡിയോ ചെയ്തത് വലിയ അനുഭവമായിരുന്നു. പ്രിയങ്കയുടെ നല്ല പെരുമാറ്റം, അവരുടെ കോണ്ഫിഡെന്സ് അതെല്ലാം മനസ്സില്‍ അവരോടുള്ള ഇഷ്ടം കൂട്ടി.
വ്യൂസ് ഒരു മില്യനായപ്പോള്‍ എന്താണ് തോന്നിയത് എന്ന ചോദ്യത്തിന്, 999,999 വ്യൂസ് ആയപ്പോള്‍ 1000000 ആവാന്‍ നോക്കിയിരിക്കുകയായിരുന്നു താനെന്നും, തന്റെ വ്യൂ കൂടി ചേര്‍ത്ത് അത് 1 മില്യണ്‍ ആക്കിയാലോ എന്ന് ഒരുവേള ചിന്തിച്ചുവെന്നും എന്നാലതിന് തുനിഞ്ഞില്ലെന്നും നിഹാരിക മറുപടി നല്കി.
വീട്ടിലെ പണികള്‍ക്കും ജോലി സമ്മര്‍ദങ്ങള്‍ക്കുമിടയ്ക്ക് നിഹാരികയുടെ പോസ്റ്റുകള്‍ കാണുമ്പോള്‍ മനസ് സന്തോഷിക്കാറുണ്ടെന്ന് ഒരു വീട്ടമ്മ സദസ്സില്‍ നിന്ന് പറഞ്ഞതിനോടും; നിഹാരികയെ മാതൃകയാക്കി ഓണ്‍ലൈനില്‍ സജീവമാകുന്നതില്‍ ഉപദേശങ്ങള്‍ തേടി ഒരു കുട്ടി സംസാരിച്ചതിനോടും അവര്‍ വികാരപരമായി പ്രതികരിച്ചു. ജോലികള്‍ തുടരുക. പാഷന് മുന്നോട്ട് കൊണ്ടുപോവുക. ലൈക് നോക്കാതെ പ്രവൃത്തിയില്‍ വ്യാപരിക്കഒക എന്നായിരുന്നു പ്രതികരണം. നെറ്റ്ഫ്ളിക്സില്‍ ‘ബിഗ് മൗത്ത്’ എന്ന പ്രധാന സീരിയല്‍ നിഹാരികയുടേതായുണ്ട്. അതില്‍ അഭിനയിച്ചു തുടങ്ങിയിട്ടുമുണ്ട്.
ഒന്നാം റാങ്കോടെ ജയിച്ചു കയറിയ ആദ്യ മലയാളി വനിതയും ആലപ്പുഴ ജില്ലാ കളക്ടറുമായ ഹരിത കുമാർ ആടിയുലയാത്ത ആത്മവിശ്വാസത്തിന്റെ പര്യായം. വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള പ്രൈംമിനിസ്റ്റര്‍ എക്സലന്‍സി പുരസ്കാരത്തില്‍ രാജ്യത്തെ ആദ്യ ആറില്‍ തൃശൂര്‍ജില്ലയെ അടയാളപ്പെടുത്തിയ കലക്ടര്‍. റേഷന്‍ കാര്‍ഡിനെ ബുക്ക് രൂപത്തില്‍ നിന്ന് ഇ- കാര്‍ഡിലേക്ക് പരിഷ്കരിച്ച സിവില്‍ സപ്ലൈസ് ഡയറക്ടര്‍. 2013 കേരള കേഡര്‍ സിവില്‍ സര്‍വ്വന്റ്. കോവിഡ് കാലത്ത് വാര്‍റൂം നിയന്ത്രിച്ച ഐ.എ.എസുകാരില്‍ ഒരാള്‍. കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍, തൃശൂര്‍ സബ് കലക്ടര്‍, കോളജീയേറ്റ് എഡ്യുക്കേഷന്‍ ഡയറക്ടര്‍, അര്‍ബന്‍ അഫയേഴ്സ് ഡയറക്ടര്‍ പദവികള്‍. നിലവില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍.
സ്വപ്നം നെയ്യാന്‍ ‘ഹരിത’പാഠം
ഹരിത വി. കുമാര്‍ ഐ.എ.എസ്/ പി. ഇസ്മായില്‍
സ്വപ്ന നേട്ടത്തിലെ പ്രചോദനം?.
ഐ.എ.എസ് എന്ന സ്വപ്നം അച്ഛനാണ് ഇളംപ്രായത്തില്‍ തന്നെ എന്റെ മനസ്സില്‍ കരുപിടിപ്പിച്ചത്. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ ആരാകാനാണ് ആഗ്രഹമെന്ന അധ്യാപകരുടെ ചോദ്യത്തിന് കലക്ടറാവണമെന്നായിരുന്നു എന്റെ മറുപടി. എന്‍ജിനീയറിംഗ് പഠനത്തിന് ശേഷമാണു ഐ.എ.എസ് സാധ്യതകളറിഞ്ഞ് സിവില്‍ സര്‍വ്വീസ് പരിശീലനം തുടങ്ങിയത്. ഐ.ആര്.എസ് കിട്ടിയെങ്കിലും അവധിയെടുത്ത് ഐ.എ.എസ് എന്ന ബാല്യകാല സ്വപ്നത്തിനായുള്ള തീവ്രശ്രമം തുടര്‍ന്നു. അതിന് ഫലമുണ്ടായി. നാലാമത്തെ അവസരത്തില്‍ രാജ്യത്ത് ഒന്നാം റാങ്കോടെ കേരളത്തിലേക്ക് വരാനുള്ള ഭാഗ്യമുണ്ടായി. ഐ.ആര്.എസ് കിട്ടിയിട്ടും വീണ്ടുമൊരിക്കല്‍ കൂടി പരീക്ഷയെഴുതുമ്പോള്‍ എന്റെ കയ്യിലുള്ള സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തണം, തിരിഞ്ഞുനോക്കുമ്പോള്‍ ഒരു വട്ടം കൂടി എഴുതിയിരുന്നെങ്കില്‍ എന്ന് പിന്നീട് ഖേദിക്കുന്ന അവസ്ഥ ഉണ്ടാവാന്‍ പാടില്ലെന്ന ഞാന്‍ തീരുമാനമെടുത്തിരുന്നു. അങ്ങനെ അവസാനത്തെ ചാന്‍സും ഉപയോഗപ്പെടുത്തിയപ്പോഴാണ് ഞാന്‍ ഒന്നാം റാങ്കുകാരിയായത്.
സിവില്‍ സര്‍വീസിലെ വിവിധ സര്‍വീസുകള്‍
യൂനിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന് (യു.പി.എസ്.സി) ഓരോ വര്‍ഷവും നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എത്ര തസ്തികകളിലേക്ക് എന്ന് വ്യക്തമാക്കാറുണ്ട്. എല്ലാവര്ക്കും സുപരിചിതമായ
ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐ.പി.എസ്),
ഇന്ത്യന്‍ ഫോറിന് സര്‍വീസ് (ഐ.എഫ്.എസ്) തുടങ്ങിയ 22 ഓളം വ്യത്യസ്ത സര്‍വ്വീസുകളിലേക്കാണ് യു.പി.എസ്.സി പരീക്ഷ നടത്തുന്നത്.
സിവില്‍ സര്‍വീസ് യോഗ്യത
ഏതെങ്കിലും വിഷയത്തിലെ സര്‍വകലാശാല ബിരുദം വേണം. ഇന്ന വിഷയമെന്നോ നിശ്ചിത മാര്‍ക്ക് വേണമെന്നോ നിബന്ധനയില്ല. ഡിസ്റ്റന്‍സ് ഡിഗ്രിയും പരിഗണിക്കും. ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ അവസരസമുണ്ട്. ബിരുദ സര്‍ഫിക്കറ്റ് ഇന്റര്‍വ്യു സമയത്ത് ഹാജറാക്കിയാല്‍ മതിയാവും. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 21 വയസ്സാണ്. 32 വയസ്സ് കൂടാനും പാടില്ല. പിന്നാക്ക വിഭാഗങ്ങള്‍ക്ക് 35 വയസ് വരെ ഇളവുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 37 വയസുവരെ പരീക്ഷയെഴുതാം.
പരീക്ഷഘട്ടവും മാര്‍ക്കും
പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്ന മൂന്ന് കടമ്പകളാണ് സിവില്‍ സര്‍വീസിന് കടക്കേണ്ടത്.
പ്രിലിമിനറി
രണ്ടുപേപ്പറുകളാണ് പ്രിലിമിനറി പരീക്ഷയിലുള്ളത്. ഒന്നാം പേപ്പര്‍: ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്‍, 100 ചോദ്യം, 200 മാര്‍ക്ക്. രണ്ടാം പേപ്പര്‍: ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്‍, 80 ചോദ്യം, 200 മാര്‍ക്ക്. ഇത് ഒരു സ്ക്രീനിംഗ് ടെസ്റ്റ് മാത്രമാണ്. ഇത് പാസാകുന്നവര്‍ക്ക് മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടാന്‍ മാത്രമേ സാധിക്കൂ. ഓരോ വര്‍ഷവും അഞ്ചുലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്‍ വിദ്യാര്‍ത്ഥികള്‍ പ്രിലിമിനറി പരീക്ഷയെഴുതാറുണ്ട്. ഇതില്‍ പരമാവധി പതിമൂവായിരത്തോളം പേര് മാത്രമാണ് മെയിന്‍സിലേക്ക് തെരഞ്ഞെടുക്കപ്പെടുക.
മെയിന്‍സ്
മെയിന്‍സില്‍ ഒമ്പത് പേപ്പറാണുള്ളത്.
ഇതില്‍ മുന്നുറു മാര്‍ക്ക് വീതം വരുന്ന ഇന്ത്യന്‍ ലാംഗ്വേജ്. ഇംഗ്ലീഷ് എന്നി രണ്ടു പേപ്പറുകളില്‍ ഇരുപത്തിഅഞ്ചു ശതമാനം മാര്‍ക്ക് നേടിയാല്‍ മതിയാവും.റാങ്ക് നിര്‍ണ്ണയത്തില്‍ല്‍ ഈ പേപ്പര്‍ പരിഗണിക്കുന്നതല്ല. എന്നാല്‍, ഈ രണ്ടുപേപ്പറുകള്‍ പാസായാലാണ് പിന്നീടുള്ള ഏഴ് പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്താറുള്ളത്. ഈ ഏഴ് പേപ്പറുകള്‍ക്ക് ഓരോന്നിനും 250 മാര്‍ക്ക് വീതം മൊത്തം 1750 മാര്‍ക്കാണ്. ഇതില്‍ മുന്നിലെത്തുന്ന, നിലവിലുള്ള ഒഴിവിന്റെ രണ്ട് ഇരട്ടിയോളം പേരെ (ഏകദേശം രണ്ടായിരത്തി അഞ്ഞൂറുപേരെ) ഇന്റര്‍വ്യൂവിന് (പേഴ്സണാലിറ്റി ടെസ്റ്റ്) തെരഞ്ഞെടുക്കുന്നു.
ഇന്റര്‍വ്യൂ
പരീക്ഷാര്‍ത്ഥികളുടെ വ്യക്തിഗത മികവും വിഷയങ്ങളിലെ അപഗ്രഥനവുമാണ് ഇന്റര്‍വ്യൂവില്‍ പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ഇന്റര്‍വ്യൂവിന് 275 മാര്‍ക്കാണുള്ളത്. മെയിന്‍സ് പരീക്ഷയിലെ ഏഴ് പേപ്പറിന്റെ 1750 മാര്‍ക്കും ഇന്റര്‍വ്യൂവിന്റെ 275 മാര്‍ക്കും കൂടി 2025 മാര്‍ക്കാണ് മൊത്തം. മെയിന്‍സിന്റെയും പേഴ്സണാലിറ്റി ടെസ്റ്റിന്റെയും മാര്‍ക്ക് ചേര്‍ത്താണ് ഫൈനല്‍ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
വില്ലനാവുന്ന നെഗറ്റീവ് മാര്‍ക്കുകള്‍
പ്രിലിമിനറി പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കുണ്ട്. അറിയാത്ത ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാന്‍ ശ്രമിക്കരുത് എന്നത് കൊണ്ടാണ് നെഗറ്റീവ് മാര്‍ക്ക് ഏര്‍പെടുത്തിയത്. ഒരു ചോദ്യത്തിന് രണ്ടു മാര്‍ക്കാണെങ്കില്‍ ഉത്തരം തെറ്റിയാല്‍ അതിന്റെ മൂന്നിലൊന്ന് മാര്‍ക്ക് നഷ്ടപ്പെടും. ലളിതമായി പറഞ്ഞാല്‍ മൂന്ന് ഉത്തരം തെറ്റിയാല്‍ ഒരു ശരിയുത്തരത്തിന്റെ മാര്‍ക്ക് നഷ്ടപെടും. ആയതിനാല്‍ ഉറപ്പുള്ള ചോദ്യങ്ങളുടെ ഉത്തരം എഴുതാനാണ് ശ്രമിക്കേണ്ടത്. എത്ര ശരിയുത്തരം എഴുതാന്‍ കഴിഞ്ഞു എന്ന് വിലയിരുത്തിയതിന് ശേഷം പരീക്ഷഹാളില്‍ വെച്ച് നന്നായി ആലോചിച്ചുവേണം ഫിഫ്റ്റി ഫിഫ്റ്റി സാധ്യതകളുള്ള ചോദ്യങ്ങള്‍ക്ക് കൂടെ ഉത്തരം കണ്ടെത്തേണ്ടത്. ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷകളുടെ സ്കില്‍ മനസ്സിലാക്കാന്‍ മോക് ടെസ്റ്റുകള്‍ അനിവാര്യമാണ്.
പരീക്ഷ കേന്ദ്രങ്ങങ്ങള്‍
സംസ്ഥാനത്ത് പ്രിലിമിനറി പരീക്ഷയ്ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ കേന്ദ്രമുണ്ട്. മെയിന്‍ പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരത്തു മാത്രമാണു കേന്ദ്രമുള്ളത്. പ്രിലിമിനറിയും മെയിന്‍സും അപേക്ഷരുടെ സ്വന്തം സംസ്ഥാനത്തു വെച്ചു നടക്കുമ്പോള്‍ ദേശീയ തലത്തില്‍ ഡല്‍ഹിയിലെ യു.പി.എസ്.സിയുടെ ഓഫിസില്‍ വെച്ചാണ് ഇന്റര്‍വ്യൂ (പേഴ്സണാലിറ്റി) നടത്താറുള്ളത്. യു.പി.എസ്.സി ബോര്‍ഡ് അംഗങ്ങള്‍ അടങ്ങുന്ന പല ബോര്‍ഡുകളില്‍ ഏതെങ്കിലും ഒന്നിലായിരിക്കും ഇന്റര്‍വ്യൂ നടക്കാറുള്ളത്.
സര്‍ക്കാര്‍ സഹായങ്ങള്‍
ഓരോ വര്‍ഷവും എന്‍ട്രന്‍സ് പരീക്ഷ പാസാകുന്ന പ്രിലിംസ്, മെയിന്‍സ്, ബാച്ചുകാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള സിവില്‍ സര്‍ക്കാര്‍ അക്കാദമിയില്‍ കുറഞ്ഞ ചിലവില്‍ പരിശീലന സൗകര്യമുണ്ട്. കേരളത്തില്‍ നിന്ന് ഇന്റര്‍വ്യുവിന് അവസരം കിട്ടുന്ന ഏതൊരാള്‍ക്കും ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റും കേരള ഹൗസിലെ താമസ സൗകര്യവും സൗജന്യമാണ്. പ്രൈവറ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ പഠിച്ചു യോഗ്യത നേടിയവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
ഐഛിക വിഷയം മലയാളമാവാന്‍?
ഐശ്ചിക വിഷയം തെരഞ്ഞെടുക്കുമ്പോള്‍ ഇഷ്ടമാണ് പ്രധാനം. പരീക്ഷ തയ്യാറെടുപ്പില്‍ ദിവസവും മൂന്ന് മണിക്കൂര്‍ വരെ വായിക്കാനും പഠിക്കാനും കഴിയുന്ന വിഷയത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം മലയാളം സ്വാഭാവികമായ ഒരു തെരഞ്ഞെടുപ്പായിരുന്നു. പത്താം തരം വരെ ഒന്നാമത്തെതും പ്ലസ്ടു തലത്തില്‍ രണ്ടാമത്തെ വിഷയവുമായിരുന്നു മലയാളം. കഥയും കവിതയും ഉള്‍പ്പെടെ വായനയോടുള്ള ഇഷ്ടം കൊണ്ടാണ് മലയാളം തിരഞ്ഞെടുത്തത്. മറ്റ് വിഷയങ്ങള്‍ പഠിക്കുമ്പോഴുള്ള സങ്കീര്ണതകള്ക്കിടയില് മലയാള കഥയും കവിതയും വായിക്കുന്നത് ആശ്വാസമായിരുന്നു. പരീക്ഷ സമ്മര്‍ദ്ദങ്ങളെ അതിജയിക്കാനും മലയാളം സഹായിച്ചിട്ടുണ്ട്.
മാതൃഭാഷയുടെ അനിവാര്യത
ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോള്‍ തന്നെ കുട്ടി കേട്ടുശീലിക്കുന്നതാണ് മാതൃ ഭാഷ. ഒരു ജനതയുടെ വികാരവും പൈതൃകവുമായ മാതൃഭാഷയോടുള്ള ഇഷ്ടമാണ് മറ്റു ഭാഷകള്‍ പഠിക്കാനുള്ള താല്പര്യം ജനിപ്പിക്കുന്നത്. മലയാള ഭാഷയുടെ വളര്‍ച്ചയില്‍ നോവലുകളും കഥകളും കവിതകളും വഹിക്കുന്ന പങ്ക് മഹത്തരമാണ്. ഭാഷയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്കിയ എഴുത്തുകാരെ അറിയാന്‍ ശ്രമിക്കണം. മാതൃഭാഷയുടെ ശക്തിയിലും സൗന്ദര്യത്തിലും അഭിമാനം കൊള്ളാനും സാധിക്കണം. ഒരു തലമുറയില്‍ നിന്നും മറ്റൊരു തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുമ്പോഴാണ് ഭാഷ നിലനില്‍ക്കുന്നത്. മലയാളം സംസാരിക്കുകയും പഠിക്കുകയും ചെയ്യുന്ന സംസ്കാരം പ്രോത്സാഹിക്കപ്പെടണം.
അധ്യാപകരുടെ റോള്‍?.
കുട്ടികളെ പ്രോച്ചോദിപ്പിക്കുന്നവരായും അവര്‍ക്ക് നല്ല വഴികളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നവരായും മാറാന്‍ അദ്ധ്യാപകര്‍ ശ്രമിക്കണം. നിങ്ങള്‍ ഡോക്ടരാവണം, കലക്ടറാവണം, എഞ്ചിനീയറാവണം എന്ന് പറയുന്ന രീതിക്കു പകരം അത്തരം അവസരങ്ങളെ കുറിച്ചുള്ള അവബോധമാണ് അധ്യാപകര്‍ പകരേണ്ടത്. സ്കൂളും പാഠപുസ്തകവും ഭക്ഷണവും വസ്ത്രവും തുടങ്ങി നമ്മുടെ നിത്യജീവിതത്തിന്റെ തീര്‍പ്പു കേന്ദ്രമായ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അതിലെ അവസരങ്ങളെകുറിച്ചും വിദ്യാര്‍ഥികളോട് പറയാന്‍ മറക്കരുത്. വിവിധ സ്കോളര്‍ഷിപ്പ് പരീക്ഷകളെ കുറിച്ച് അദ്ധ്യാപകര്‍ക്ക് അറിവുണ്ടായിരിക്കണം. ആലപ്പുഴയില്‍ ജില്ലാ കലക്ടറായി ചാര്‍ജ് എടുത്ത ദിവസം തന്നെ ഡി.ഡി.ഇയോട് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളെകുറിച്ചാണ് അന്വേഷിച്ചത്. കുട്ടികള്‍ക്കു കാര്യങ്ങള്‍ മനസിലാവുന്ന പ്രായത്തില്‍ സിവില്‍ സര്‍വീസിനെ കുറിച്ച് പറഞ്ഞു കൊടുക്കാനും അദ്ധ്യാപകര്‍ക്ക് കഴിയണം. വ്യക്തിപരായി, തന്റെ ശിഷ്യരില്‍ ആരെങ്കിലും ഒരാള്‍ ഒന്നാം റാങ്കോടെ ഐ.എ.എസ് നേടണമെന്ന പ്രൊഫസര്‍ നാരായണന് സാറുടെ പ്രോത്സാഹനം നിറഞ്ഞ വാക്കുകള്‍ എന്റെ വിജയത്തില്‍ കരുത്തായിട്ടുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൂടുതല്‍ ചോദ്യങ്ങള്‍ അഞ്ചാം ക്ലാസ് തൊട്ടു പ്ലസ്ടു വരെയുള്ള പാഠഭാഗങ്ങളില്‍ നിന്നാണ്. ഈ പാഠഭാഗങ്ങള്‍ നന്നായി പഠിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളോട് വിശദീകരിക്കണം. ഓരോ ദിവസത്തെയും പത്രങ്ങള്‍ വായിക്കുകയും പത്തു മിനുട്ടെങ്കിലും വാര്‍ത്തകള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന ക്ലാസ് മുറികളില്‍ നിന്നും ആകാശത്തോളം ഉയരത്തില്‍ എത്തുന്ന മിടുക്കരെ വാര്‍ത്തെടുക്കാന്‍ സാധിക്കും.
കലകള്‍ പകര്‍ന്ന ആത്മവിശ്വാസം?.
പാഠ പുസ്തകങ്ങള്‍ക്കപ്പുറത്തുള്ള ലോകവും ജീവിതവും അറിയാന്‍ ചെറുപ്പത്തിലെ കലാപഠനങ്ങള്‍ ഉപകരിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ തന്നെ പാട്ടും കര്‍ണാടിക് സംഗീതവും ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തങ്ങളും പഠിക്കാന്‍ ഭാഗ്യം ലഭിച്ചിരുന്നു. വീണയും പഠിക്കാനായി. നൃത്തവും സംഗീതവും ഉള്‍പെടെയുള്ള കലകളുടെ പഠനം ഏകാഗ്രതയും ആത്മ വിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. കുഞ്ഞു പ്രായത്തില്‍ സ്റ്റേജില്‍ കയറി പരിപാടികള്‍ അവതരിപ്പിക്കുന്നവരില്‍ മറ്റുള്ളവരെ അഭിസംബോധന ചെയ്യാന്‍ പേടിയുണ്ടാവില്ല. മുതിര്‍ന്നതിന് ശേഷം വേദിയില്‍ എത്തുമ്പോള്‍ സഭാകമ്പം അനുഭവപ്പെടും. സ്കൂള്‍ കാലത്തെ സ്റ്റേജുകള്‍ പറക്കാനുള്ള ചിറകുകളാണ് നല്‍കിയത്. കൂട്ടായ്മകള്‍ കൂടിയാണ് കലകള്‍ വിഭാവനം ചെയ്യുന്നത്.
മറക്കാനാവാത്ത യാത്ര
സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിനായി ഡല്‍ഹിയിലേക്ക് നടത്തിയ യാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. കേരളത്തിന് പുറത്തേക്കുള്ള ആദ്യത്തെ യാത്ര കൂടിയായിരുന്നു അത്. ആ യാത്രയിലാണ് ആദ്യമായി വിമാനത്തില്‍ കയറുന്നത്. അച്ചനും ഞാനും ഇപ്പോള്‍ നാഗ്പൂരിലെ റവന്യു സര്‍വീസ് അക്കാദമിയിലെ ഫാക്കല്‍റ്റി കൂടിയായ കൂട്ടുകാരി ലൈനയും ഒന്നിച്ചുള്ള ആ യാത്ര ഒരിക്കലും മറക്കാനാവില്ല. പരീക്ഷയുടെ ആശങ്കയും രാജ്യ തലസ്ഥാനമായ ഡല്‍ഹി ആദ്യമായി കാണാനുള്ള കൗതുകവും തമ്മിലുള്ള സംഘര്‍ഷവുമായിരുന്നു ആ യാത്രയുടെ ത്രില്‍. ഡല്‍ഹിയുടെ പ്രധാന ഭാഗങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയതും ഇന്നലെ കഴിഞ്ഞത് പോലെയുണ്ട്. ട്രെയിനിലുള്ള മൂന്ന് ദിവസത്തെ മടക്ക യാത്ര ജീവിതത്തില്‍ തുടര്‍യാത്രകളില്‍ ഉപകരിക്കുന്ന ഒട്ടേറെ പാഠങ്ങളാണ് പകര്‍ന്നത്.
ഇഷ്ട എഴുത്തുകാരും സ്വാധീനിച്ച പുസ്തകങ്ങളും?
പഠന കാലത്തു ഫിക്ഷനുകളോടായിരുന്നു ഇഷ്ടം. തിരുവന്തപുരത്തെ പബ്ലിക് ലൈബ്രറിയില്‍ അംഗത്വം എടുത്തതോടെയാണ് ആഴത്തിലുള്ള വായനയിലേക്ക് കടക്കുന്നത്. സിവില്‍ സര്‍വീസില്‍ എത്തിയതിനു ശേഷമാണു നോണ്‍ ഫിക്ഷന്‍ വായിച്ചു തുടങ്ങിയത്. ഖലീല്‍ ജിബ്രാനും ജലാലുദ്ദീന്‍ റൂമിയുമാണ് ഇഷ്ട എഴുത്തുകാര്‍. ജിബ്രാന്റെ പ്രവാചകന് എന്ന പുസ്തകം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്വാധീനിച്ചു കൊണ്ടിരുന്നു. പത്തു വര്‍ഷം മുന്‍പ് ഞാന്‍ മനസിലാക്കിയ അര്‍ത്ഥമല്ല ഇപ്പോള്‍ അതിലെ ഓരോ വരികള്‍ക്കും. നമ്മള് വളരുന്നത് പോലെ പുസ്തകങ്ങളും വളരും എന്നതാണ് ജിബ്രാന്, റൂമി, നെരൂദ തുടങ്ങിയവരുടെ മിസ്റ്റിക് കൃതികളുടെ പ്രധാന സവിശേഷതയായി തോന്നിയത്. മലയാളത്തില്‍ എം.ടി യെയും വൈലോപ്പിള്ളിയെയും ഇഷ്ടമാണ്. അരുന്ധതി റോയിയുടെ എഴുത്തിന് മാസ്മരിക ശക്തിയുണ്ട്. കഥയും കവിതയും നോവലും വായിക്കാറുണ്ട്.
(പ്രത്യേക സ്ഥലത്ത് കൊടുക്കണം)
‘ഹരിത ടിപ്സ്’
യു.പി.എസ്.സി വിജ്ഞാപനം വരുന്നതിനും ആറു മാസം മുമ്പ് തയ്യാറെടുപ്പുകള്‍ ആരംഭിക്കണം.
പ്രിലിംസും മെയിന്‍സും ഒന്നിച്ചു പഠിക്കണം.
മൂന്ന് മാസത്തിനുള്ളില്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായ പഠന സമയം തിരിച്ചറിയാന്‍ കഴിയണം.
പഠിക്കാന്‍ താല്പര്യമുള്ള സമയത്ത് പ്രയാസമുള്ള വിഷയങ്ങള്‍ പഠിക്കണം.
പഠനത്തില്‍ മടുപ്പ് വരുമ്പോള്‍ ഇഷ്ട വിഷയത്തിലേക്ക് മാറണം.
ഇന്റര്‍വ്യൂ മുന്നില്‍ കണ്ട് ഗ്രൂപ്പ് സ്റ്റഡിയും ശീലിക്കണം.
(ജൂണ്‍ ഒന്നിനാണ് പ്രസിദ്ധീകരിക്കുന്നതെങ്കില്‍)
കുട്ടികളെ പ്രോച്ചോദിപ്പിക്കുന്നവരായും അവര്‍ക്ക് നല്ല വഴികളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നവരായും മാറാന്‍ അദ്ധ്യാപകര്‍ ശ്രമിക്കണം. നിങ്ങള്‍ ഡോക്ടരാവണം, കലക്ടറാവണം, എഞ്ചിനീയറാവണം എന്ന് പറയുന്ന രീതിക്കു പകരം അത്തരം അവസരങ്ങളെ കുറിച്ചുള്ള അവബോധമാണ് അധ്യാപകര്‍ പകരേണ്ടത്. സ്കൂളും പാഠപുസ്തകവും ഭക്ഷണവും വസ്ത്രവും തുടങ്ങി നമ്മുടെ നിത്യജീവിതത്തിന്റെ തീര്‍പ്പു കേന്ദ്രമായ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അതിലെ അവസരങ്ങളെകുറിച്ചും വിദ്യാര്‍ഥികളോട് പറയാന്‍ മറക്കരുത്. വിവിധ സ്കോളര്‍ഷിപ്പ് പരീക്ഷകളെ കുറിച്ച് അദ്ധ്യാപകര്‍ക്ക് അറിവുണ്ടായിരിക്കണം. ഓരോ ദിവസത്തെയും പത്രങ്ങള്‍ വായിക്കുകയും പത്തു മിനുട്ടെങ്കിലും വാര്‍ത്തകള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന ക്ലാസ് മുറികളില്‍ നിന്നും ആകാശത്തോളം ഹരിത വി. കുമാര്‍ ഐ.എ.എസ്
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ മലയാളി വനിത. ആടിയുലയാത്ത ആത്മവിശ്വാസത്തിന്റെ പര്യായം. വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള പ്രൈംമിനിസ്റ്റര്‍ എക്സലന്‍സി പുരസ്കാരത്തില്‍ രാജ്യത്തെ ആദ്യ ആറില്‍ തൃശൂര്‍ജില്ലയെ അടയാളപ്പെടുത്തിയ കലക്ടര്‍. റേഷന്‍ കാര്‍ഡിനെ ബുക്ക് രൂപത്തില്‍ നിന്ന് ഇ- കാര്‍ഡിലേക്ക് പരിഷ്കരിച്ച സിവില്‍ സപ്ലൈസ് ഡയറക്ടര്‍. 2013 കേരള കേഡര്‍ സിവില്‍ സര്‍വ്വന്റ്. കോവിഡ് കാലത്ത് വാര്‍റൂം നിയന്ത്രിച്ച ഐ.എ.എസുകാരില്‍ ഒരാള്‍. കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടര്‍, തൃശൂര്‍ സബ് കലക്ടര്‍, കോളജീയേറ്റ് എഡ്യുക്കേഷന്‍ ഡയറക്ടര്‍, അര്‍ബന്‍ അഫയേഴ്സ് ഡയറക്ടര്‍ പദവികള്‍. നിലവില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍.
സ്വപ്നം നെയ്യാന്‍ ‘ഹരിത’പാഠം
ഹരിത വി. കുമാര്‍ ഐ.എ.എസ്/ പി. ഇസ്മായില്‍
സ്വപ്ന നേട്ടത്തിലെ പ്രചോദനം?.
ഐ.എ.എസ് എന്ന സ്വപ്നം അച്ഛനാണ് ഇളംപ്രായത്തില്‍ തന്നെ എന്റെ മനസ്സില്‍ കരുപിടിപ്പിച്ചത്. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ ആരാകാനാണ് ആഗ്രഹമെന്ന അധ്യാപകരുടെ ചോദ്യത്തിന് കലക്ടറാവണമെന്നായിരുന്നു എന്റെ മറുപടി. എന്‍ജിനീയറിംഗ് പഠനത്തിന് ശേഷമാണു ഐ.എ.എസ് സാധ്യതകളറിഞ്ഞ് സിവില്‍ സര്‍വ്വീസ് പരിശീലനം തുടങ്ങിയത്. ഐ.ആര്.എസ് കിട്ടിയെങ്കിലും അവധിയെടുത്ത് ഐ.എ.എസ് എന്ന ബാല്യകാല സ്വപ്നത്തിനായുള്ള തീവ്രശ്രമം തുടര്‍ന്നു. അതിന് ഫലമുണ്ടായി. നാലാമത്തെ അവസരത്തില്‍ രാജ്യത്ത് ഒന്നാം റാങ്കോടെ കേരളത്തിലേക്ക് വരാനുള്ള ഭാഗ്യമുണ്ടായി.
സിവില്‍ സര്‍വീസിലെ വിവിധ സര്‍വീസുകള്‍
യൂനിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന് (യു.പി.എസ്.സി) ഓരോ വര്‍ഷവും നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കുമ്പോള്‍ എത്ര തസ്തികകളിലേക്ക് എന്ന് വ്യക്തമാക്കാറുണ്ട്. എല്ലാവര്ക്കും സുപരിചിതമായ
ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐ.പി.എസ്),
ഇന്ത്യന്‍ ഫോറിന് സര്‍വീസ് (ഐ.എഫ്.എസ്) തുടങ്ങിയ 22 ഓളം വ്യത്യസ്ത സര്‍വ്വീസുകളിലേക്കാണ് യു.പി.എസ്.സി പരീക്ഷ നടത്തുന്നത്.
സിവില്‍ സര്‍വീസ് യോഗ്യത
ഏതെങ്കിലും വിഷയത്തിലെ സര്‍വകലാശാല ബിരുദം വേണം. ഇന്ന വിഷയമെന്നോ നിശ്ചിത മാര്‍ക്ക് വേണമെന്നോ നിബന്ധനയില്ല. ഡിസ്റ്റന്‍സ് ഡിഗ്രിയും പരിഗണിക്കും. ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ അവസരസമുണ്ട്. ബിരുദ സര്‍ഫിക്കറ്റ് ഇന്റര്‍വ്യു സമയത്ത് ഹാജറാക്കിയാല്‍ മതിയാവും. അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 21 വയസ്സാണ്. 32 വയസ്സ് കൂടാനും പാടില്ല. പിന്നാക്ക വിഭാഗങ്ങള്‍ക്ക് 35 വയസ് വരെ ഇളവുണ്ട്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 37 വയസുവരെ പരീക്ഷയെഴുതാം.
പരീക്ഷഘട്ടവും മാര്‍ക്കും
പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്ന മൂന്ന് കടമ്പകളാണ് സിവില്‍ സര്‍വീസിന് കടക്കേണ്ടത്.
പ്രിലിമിനറി
രണ്ടുപേപ്പറുകളാണ്
പ്രിലിമിനറി
രണ്ടു പേപ്പറുകളാണ് പരീക്ഷയിലുള്ളത്. ഒന്നാം
പേപ്പര്‍: ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്‍, 100 ചോദ്യം, 200 മാര്‍ക്ക്. രണ്ടാം പേപ്പര്‍: ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, ഒബ്ജക്ടീവ് ടൈപ്പ്, രണ്ടുമണിക്കൂര്‍, 80 ചോദ്യം, 200 മാര്‍ക്ക്. ഇത് ഒരു സ്ക്രീനിംഗ് ടെസ്റ്റ് മാത്രമാണ്. ഇത് പാസാകുന്നവര്‍ക്ക് മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടാന്‍ മാത്രമേ സാധിക്കൂ. ഓരോ വര്‍ഷവും അഞ്ചുലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്‍ വിദ്യാര്‍ത്ഥികള്‍ പ്രിലിമിനറി പരീക്ഷയെഴുതാറുണ്ട്. ഇതില്‍ പരമാവധി പതിമൂവായിരത്തോളം പേര് മാത്രമാണ് മെയിന്‍സിലേക്ക് തെരഞ്ഞെടുക്കപ്പെടുക.
മെയിന്‍സ്
മെയിന്‍സില്‍ ഒമ്പത് പേപ്പറാണുള്ളത്.
ഇതില്‍ മുന്നുറു മാര്‍ക്ക് വീതം വരുന്ന ഇന്ത്യന്‍ ലാംഗ്വേജ്. ഇംഗ്ലീഷ് എന്നി രണ്ടു പേപ്പറുകളില്‍ ഇരുപത്തിഅഞ്ചു ശതമാനം മാര്‍ക്ക് നേടിയാല്‍ മതിയാവും.റാങ്ക് നിര്‍ണ്ണയത്തില്‍ല്‍ ഈ പേപ്പര്‍ പരിഗണിക്കുന്നതല്ല. എന്നാല്‍, ഈ രണ്ടുപേപ്പറുകള്‍ പാസായാലാണ് പിന്നീടുള്ള ഏഴ് പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്താറുള്ളത്. ഈ ഏഴ് പേപ്പറുകള്‍ക്ക് ഓരോന്നിനും 250 മാര്‍ക്ക് വീതം മൊത്തം 1750 മാര്‍ക്കാണ്. ഇതില്‍ മുന്നിലെത്തുന്ന, നിലവിലുള്ള ഒഴിവിന്റെ രണ്ട് ഇരട്ടിയോളം പേരെ (ഏകദേശം രണ്ടായിരത്തി അഞ്ഞൂറുപേരെ) ഇന്റര്‍വ്യൂവിന് (പേഴ്സണാലിറ്റി ടെസ്റ്റ്) തെരഞ്ഞെടുക്കുന്നു.
ഇന്റര്‍വ്യൂ
പരീക്ഷാര്‍ത്ഥികളുടെ വ്യക്തിഗത മികവും വിഷയങ്ങളിലെ അപഗ്രഥനവുമാണ് ഇന്റര്‍വ്യൂവില്‍ പ്രധാനമായും പരിഗണിക്കപ്പെടുന്നത്. ഇന്റര്‍വ്യൂവിന് 275 മാര്‍ക്കാണുള്ളത്. മെയിന്‍സ് പരീക്ഷയിലെ ഏഴ് പേപ്പറിന്റെ 1750 മാര്‍ക്കും ഇന്റര്‍വ്യൂവിന്റെ 275 മാര്‍ക്കും കൂടി 2025 മാര്‍ക്കാണ് മൊത്തം. മെയിന്‍സിന്റെയും പേഴ്സണാലിറ്റി ടെസ്റ്റിന്റെയും മാര്‍ക്ക് ചേര്‍ത്താണ് ഫൈനല്‍ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
വില്ലനാവുന്ന നെഗറ്റീവ് മാര്‍ക്കുകള്‍
പ്രിലിമിനറി പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കുണ്ട്. അറിയാത്ത ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാന്‍ ശ്രമിക്കരുത് എന്നത് കൊണ്ടാണ് നെഗറ്റീവ് മാര്‍ക്ക് ഏര്‍പെടുത്തിയത്. ഒരു ചോദ്യത്തിന് രണ്ടു മാര്‍ക്കാണെങ്കില്‍ ഉത്തരം തെറ്റിയാല്‍ അതിന്റെ മൂന്നിലൊന്ന് മാര്‍ക്ക് നഷ്ടപ്പെടും. ലളിതമായി പറഞ്ഞാല്‍ മൂന്ന് ഉത്തരം തെറ്റിയാല്‍ ഒരു ശരിയുത്തരത്തിന്റെ മാര്‍ക്ക് നഷ്ടപെടും. ആയതിനാല്‍ ഉറപ്പുള്ള ചോദ്യങ്ങളുടെ ഉത്തരം എഴുതാനാണ് ശ്രമിക്കേണ്ടത്. എത്ര ശരിയുത്തരം എഴുതാന്‍ കഴിഞ്ഞു എന്ന് വിലയിരുത്തിയതിന് ശേഷം പരീക്ഷഹാളില്‍ വെച്ച് നന്നായി ആലോചിച്ചുവേണം ഫിഫ്റ്റി ഫിഫ്റ്റി സാധ്യതകളുള്ള ചോദ്യങ്ങള്‍ക്ക് കൂടെ ഉത്തരം കണ്ടെത്തേണ്ടത്. ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷകളുടെ സ്കില്‍ മനസ്സിലാക്കാന്‍ മോക് ടെസ്റ്റുകള്‍ അനിവാര്യമാണ്.
പരീക്ഷ കേന്ദ്രങ്ങങ്ങള്‍
സംസ്ഥാനത്ത് പ്രിലിമിനറി പരീക്ഷയ്ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ കേന്ദ്രമുണ്ട്. മെയിന്‍ പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരത്തു മാത്രമാണു കേന്ദ്രമുള്ളത്. പ്രിലിമിനറിയും മെയിന്‍സും അപേക്ഷരുടെ സ്വന്തം സംസ്ഥാനത്തു വെച്ചു നടക്കുമ്പോള്‍ ദേശീയ തലത്തില്‍ ഡല്‍ഹിയിലെ യു.പി.എസ്.സിയുടെ ഓഫിസില്‍ വെച്ചാണ് ഇന്റര്‍വ്യൂ (പേഴ്സണാലിറ്റി) നടത്താറുള്ളത്. യു.പി.എസ്.സി ബോര്‍ഡ് അംഗങ്ങള്‍ അടങ്ങുന്ന പല ബോര്‍ഡുകളില്‍ ഏതെങ്കിലും ഒന്നിലായിരിക്കും ഇന്റര്‍വ്യൂ നടക്കാറുള്ളത്.
സര്‍ക്കാര്‍ സഹായങ്ങള്‍
ഓരോ വര്‍ഷവും എന്‍ട്രന്‍സ് പരീക്ഷ പാസാകുന്ന പ്രിലിംസ്, മെയിന്‍സ്, ബാച്ചുകാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള സിവില്‍ സര്‍ക്കാര്‍ അക്കാദമിയില്‍ കുറഞ്ഞ ചിലവില്‍ പരിശീലന സൗകര്യമുണ്ട്. കേരളത്തില്‍ നിന്ന് ഇന്റര്‍വ്യുവിന് അവസരം കിട്ടുന്ന ഏതൊരാള്‍ക്കും ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റും കേരള ഹൗസിലെ താമസ സൗകര്യവും സൗജന്യമാണ്. പ്രൈവറ്റ് ഇന്‍സ്റ്റിട്യൂട്ടില്‍ പഠിച്ചു യോഗ്യത നേടിയവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
ഐഛിക വിഷയം മലയാളമാവാന്‍?
ഐശ്ചിക വിഷയം തെരഞ്ഞെടുക്കുമ്പോള്‍ ഇഷ്ടമാണ് പ്രധാനം. പരീക്ഷ തയ്യാറെടുപ്പില്‍ ദിവസവും മൂന്ന് മണിക്കൂര്‍ വരെ വായിക്കാനും പഠിക്കാനും കഴിയുന്ന വിഷയത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം മലയാളം സ്വാഭാവികമായ ഒരു തെരഞ്ഞെടുപ്പായിരുന്നു. പത്താം തരം വരെ ഒന്നാമത്തെതും പ്ലസ്ടു തലത്തില്‍ രണ്ടാമത്തെ വിഷയവുമായിരുന്നു മലയാളം. കഥയും കവിതയും ഉള്‍പ്പെടെ വായനയോടുള്ള ഇഷ്ടം കൊണ്ടാണ് മലയാളം തിരഞ്ഞെടുത്തത്. മറ്റ് വിഷയങ്ങള്‍ പഠിക്കുമ്പോഴുള്ള സങ്കീര്ണതകള്ക്കിടയില് മലയാള കഥയും കവിതയും വായിക്കുന്നത് ആശ്വാസമായിരുന്നു. പരീക്ഷ സമ്മര്‍ദ്ദങ്ങളെ അതിജയിക്കാനും മലയാളം സഹായിച്ചിട്ടുണ്ട്.
മാതൃഭാഷയുടെ അനിവാര്യത
ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോള്‍ തന്നെ കുട്ടി കേട്ടുശീലിക്കുന്നതാണ് മാതൃ ഭാഷ. ഒരു ജനതയുടെ വികാരവും പൈതൃകവുമായ മാതൃഭാഷയോടുള്ള ഇഷ്ടമാണ് മറ്റു ഭാഷകള്‍ പഠിക്കാനുള്ള താല്പര്യം ജനിപ്പിക്കുന്നത്. മലയാള ഭാഷയുടെ വളര്‍ച്ചയില്‍ നോവലുകളും കഥകളും കവിതകളും വഹിക്കുന്ന പങ്ക് മഹത്തരമാണ്. ഭാഷയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്കിയ എഴുത്തുകാരെ അറിയാന്‍ ശ്രമിക്കണം. മാതൃഭാഷയുടെ ശക്തിയിലും സൗന്ദര്യത്തിലും അഭിമാനം കൊള്ളാനും സാധിക്കണം. ഒരു തലമുറയില്‍ നിന്നും മറ്റൊരു തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുമ്പോഴാണ് ഭാഷ നിലനില്‍ക്കുന്നത്. മലയാളം സംസാരിക്കുകയും പഠിക്കുകയും ചെയ്യുന്ന സംസ്കാരം പ്രോത്സാഹിക്കപ്പെടണം.
അധ്യാപകരുടെ റോള്‍?.
കുട്ടികളെ പ്രോച്ചോദിപ്പിക്കുന്നവരായും അവര്‍ക്ക് നല്ല വഴികളെ കുറിച്ച് പറഞ്ഞു കൊടുക്കുന്നവരായും മാറാന്‍ അദ്ധ്യാപകര്‍ ശ്രമിക്കണം. നിങ്ങള്‍ ഡോക്ടരാവണം, കലക്ടറാവണം, എഞ്ചിനീയറാവണം എന്ന് പറയുന്ന രീതിക്കു പകരം അത്തരം അവസരങ്ങളെ കുറിച്ചുള്ള അവബോധമാണ് അധ്യാപകര്‍ പകരേണ്ടത്. സ്കൂളും പാഠപുസ്തകവും ഭക്ഷണവും വസ്ത്രവും തുടങ്ങി നമ്മുടെ നിത്യജീവിതത്തിന്റെ തീര്‍പ്പു കേന്ദ്രമായ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അതിലെ അവസരങ്ങളെകുറിച്ചും വിദ്യാര്‍ഥികളോട് പറയാന്‍ മറക്കരുത്. വിവിധ സ്കോളര്‍ഷിപ്പ് പരീക്ഷകളെ കുറിച്ച് അദ്ധ്യാപകര്‍ക്ക് അറിവുണ്ടായിരിക്കണം. ആലപ്പുഴയില്‍ ജില്ലാ കലക്ടറായി ചാര്‍ജ് എടുത്ത ദിവസം തന്നെ ഡി.ഡി.ഇയോട് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളെകുറിച്ചാണ് അന്വേഷിച്ചത്. കുട്ടികള്‍ക്കു കാര്യങ്ങള്‍ മനസിലാവുന്ന പ്രായത്തില്‍ സിവില്‍ സര്‍വീസിനെ കുറിച്ച് പറഞ്ഞു കൊടുക്കാനും അദ്ധ്യാപകര്‍ക്ക് കഴിയണം. വ്യക്തിപരായി, തന്റെ ശിഷ്യരില്‍ ആരെങ്കിലും ഒരാള്‍ ഒന്നാം റാങ്കോടെ ഐ.എ.എസ് നേടണമെന്ന പ്രൊഫസര്‍ നാരായണന് സാറുടെ പ്രോത്സാഹനം നിറഞ്ഞ വാക്കുകള്‍ എന്റെ വിജയത്തില്‍ കരുത്തായിട്ടുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൂടുതല്‍ ചോദ്യങ്ങള്‍ അഞ്ചാം ക്ലാസ് തൊട്ടു പ്ലസ്ടു വരെയുള്ള പാഠഭാഗങ്ങളില്‍ നിന്നാണ്. ഈ പാഠഭാഗങ്ങള്‍ നന്നായി പഠിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളോട് വിശദീകരിക്കണം. ഓരോ ദിവസത്തെയും പത്രങ്ങള്‍ വായിക്കുകയും പത്തു മിനുട്ടെങ്കിലും വാര്‍ത്തകള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന ക്ലാസ് മുറികളില്‍ നിന്നും ആകാശത്തോളം ഉയരത്തില്‍ എത്തുന്ന മിടുക്കരെ വാര്‍ത്തെടുക്കാന്‍ സാധിക്കും.
കലകള്‍ പകര്‍ന്ന ആത്മവിശ്വാസം?.
പാഠ പുസ്തകങ്ങള്‍ക്കപ്പുറത്തുള്ള ലോകവും ജീവിതവും അറിയാന്‍ ചെറുപ്പത്തിലെ കലാപഠനങ്ങള്‍ ഉപകരിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ തന്നെ പാട്ടും കര്‍ണാടിക് സംഗീതവും ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തങ്ങളും പഠിക്കാന്‍ ഭാഗ്യം ലഭിച്ചിരുന്നു. വീണയും പഠിക്കാനായി. നൃത്തവും സംഗീതവും ഉള്‍പെടെയുള്ള കലകളുടെ പഠനം ഏകാഗ്രതയും ആത്മ വിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. കുഞ്ഞു പ്രായത്തില്‍ സ്റ്റേജില്‍ കയറി പരിപാടികള്‍ അവതരിപ്പിക്കുന്നവരില്‍ മറ്റുള്ളവരെ അഭിസംബോധന ചെയ്യാന്‍ പേടിയുണ്ടാവില്ല. മുതിര്‍ന്നതിന് ശേഷം വേദിയില്‍ എത്തുമ്പോള്‍ സഭാകമ്പം അനുഭവപ്പെടും. സ്കൂള്‍ കാലത്തെ സ്റ്റേജുകള്‍ പറക്കാനുള്ള ചിറകുകളാണ് നല്‍കിയത്. കൂട്ടായ്മകള്‍ കൂടിയാണ് കലകള്‍ വിഭാവനം ചെയ്യുന്നത്.
മറക്കാനാവാത്ത യാത്ര
സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിനായി ഡല്‍ഹിയിലേക്ക് നടത്തിയ യാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. കേരളത്തിന് പുറത്തേക്കുള്ള ആദ്യത്തെ യാത്ര കൂടിയായിരുന്നു അത്. ആ യാത്രയിലാണ് ആദ്യമായി വിമാനത്തില്‍ കയറുന്നത്. അച്ചനും ഞാനും ഇപ്പോള്‍ നാഗ്പൂരിലെ റവന്യു സര്‍വീസ് അക്കാദമിയിലെ ഫാക്കല്‍റ്റി കൂടിയായ കൂട്ടുകാരി ലൈനയും ഒന്നിച്ചുള്ള ആ യാത്ര ഒരിക്കലും മറക്കാനാവില്ല. പരീക്ഷയുടെ ആശങ്കയും രാജ്യ തലസ്ഥാനമായ ഡല്‍ഹി ആദ്യമായി കാണാനുള്ള കൗതുകവും തമ്മിലുള്ള സംഘര്‍ഷവുമായിരുന്നു ആ യാത്രയുടെ ത്രില്‍. ഡല്‍ഹിയുടെ പ്രധാന ഭാഗങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയതും ഇന്നലെ കഴിഞ്ഞത് പോലെയുണ്ട്. ട്രെയിനിലുള്ള മൂന്ന് ദിവസത്തെ മടക്ക യാത്ര ജീവിതത്തില്‍ തുടര്‍യാത്രകളില്‍ ഉപകരിക്കുന്ന ഒട്ടേറെ പാഠങ്ങളാണ് പകര്‍ന്നത്.
ഇഷ്ട എഴുത്തുകാരും സ്വാധീനിച്ച പുസ്തകങ്ങളും?
പഠന കാലത്തു ഫിക്ഷനുകളോടായിരുന്നു ഇഷ്ടം. തിരുവന്തപുരത്തെ പബ്ലിക് ലൈബ്രറിയില്‍ അംഗത്വം എടുത്തതോടെയാണ് ആഴത്തിലുള്ള വായനയിലേക്ക് കടക്കുന്നത്. സിവില്‍ സര്‍വീസില്‍ എത്തിയതിനു ശേഷമാണു നോണ്‍ ഫിക്ഷന്‍ വായിച്ചു തുടങ്ങിയത്. ഖലീല്‍ ജിബ്രാനും ജലാലുദ്ദീന്‍ റൂമിയുമാണ് ഇഷ്ട എഴുത്തുകാര്‍. ജിബ്രാന്റെ പ്രവാചകന് എന്ന പുസ്തകം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്വാധീനിച്ചു കൊണ്ടിരുന്നു. പത്തു വര്‍ഷം മുന്‍പ് ഞാന്‍ മനസിലാക്കിയ അര്‍ത്ഥമല്ല ഇപ്പോള്‍ അതിലെ ഓരോ വരികള്‍ക്കും. നമ്മള് വളരുന്നത് പോലെ പുസ്തകങ്ങളും വളരും എന്നതാണ് ജിബ്രാന്, റൂമി, നെരൂദ തുടങ്ങിയവരുടെ മിസ്റ്റിക് കൃതികളുടെ പ്രധാന സവിശേഷതയായി തോന്നിയത്. മലയാളത്തില്‍ എം.ടി യെയും വൈലോപ്പിള്ളിയെയും ഇഷ്ടമാണ്. അരുന്ധതി റോയിയുടെ എഴുത്തിന് മാസ്മരിക ശക്തിയുണ്ട്. കഥയും കവിതയും നോവലും വായിക്കാറുണ്ട്.
‘ഹരിത ടിപ്സ്’
യു.പി.എസ്.സി വിജ്ഞാപനം വരുന്നതിനും ആറു മാസം മുമ്പ് തയ്യാറെടുപ്പുകള്‍ ആരംഭിക്കണം.
പ്രിലിംസും മെയിന്‍സും ഒന്നിച്ചു പഠിക്കണം.
മൂന്ന് മാസത്തിനുള്ളില്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായ പഠന സമയം തിരിച്ചറിയാന്‍ കഴിയണം.
പഠിക്കാന്‍ താല്പര്യമുള്ള സമയത്ത് പ്രയാസമുള്ള വിഷയങ്ങള്‍ പഠിക്കണം.
പഠനത്തില്‍ മടുപ്പ് വരുമ്പോള്‍ ഇഷ്ട വിഷയത്തിലേക്ക് മാറണം.
ഇന്റര്‍വ്യൂ മുന്നില്‍ കണ്ട് ഗ്രൂപ്പ് സ്റ്റഡിയും ശീലിക്കണം.
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
കമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
പഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
ശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
ബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം