ലോകകപ്പിലെ ആദ്യമത്സരത്തിലെ വലിയ പരാജയത്തില്‍ നിന്ന് കരകയറി പാകിസ്ഥാന്‍. ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് അവര്‍ മികച്ച സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ പാകിസ്ഥാന്‍ കരുതലോടെയാണ് തുടങ്ങിയത്.
ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖും ഫഖര്‍ സമാനും ടീമിന് മികച്ച തുടക്കം സമ്മാനിച്ചു. 66 പന്തില്‍ നിന്ന് 63 റണ്‍സ് നേടിയ ബാബര്‍ അസം, 62 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ മുഹമ്മദ് ഹഫീസ്, 55 റണ്‍സ് നേടിയ നായകന്‍ സര്‍ഫറാസ് അഹമ്മദ് എന്നിവര്‍ പാകിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.
50 ഓവറില്‍ ടീം 8 വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സെടുത്തു. ഇംഗ്ലീഷ് ബോളര്‍മാരില്‍ വോക്‌സും മോയിന്‍ അലിയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക് വുഡ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ വെസ്റ്റ് ഇന്‍ഡീസിനോട് ദയനീയമായി പരാജയപ്പെട്ടിരുന്നു.