Sports
സര്‍ഫറാസിനെ പുറത്താക്കി പാക് ക്രിക്കറ്റ് ബോര്‍ഡ്
പാകിസ്താന്റെ നായകസ്ഥാനത്തു നിന്നും സര്‍ഫറാസ് അഹ്മദിനെ പുറത്ത് പാക് ക്രിക്കറ്റ് ബോര്‍ഡ്. നായകസ്ഥാനത്തിന് പുറമെ വരാനിരിക്കുന്ന പരമ്പരക്കുള്ള ടീമില്‍ നിന്നും സര്‍ഫറാസിനെ ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ട്. മൂന്നു ഫോര്‍മാറ്റുകളില്‍ മൂന്നു ക്യാപ്റ്റന്മാര് എന്ന തീരുമാനം മുന്‍നിര്‍ത്തിയാണ് ബോര്‍ഡിന്റെ തീരുമാനം്. അതേ സമയം, ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് സര്‍ഫറാസിനെ നീക്കിയതായി ഔദദ്യോഗിക വിവരം പുറത്തുവന്നിട്ടില്ല. ടെസ്റ്റില്‍ അസര്‍ അലിയും ടി20യില്‍ ബാബര്‍ അസവുമാണ് ഇനി പാകിസ്താനെ നയിക്കുകയെന്ന് ബോര്‍ഡ് അറിയിച്ചു.
ഓസ്ട്രേലിയക്കെതിരായ പരമ്പരകള്‍ക്കു മുന്നോടിയായാണ് സര്‍ഫറാസിന് നായകസ്ഥാനം നഷ്ടമായത്. 2016ല്‍ ടി20 ക്യാപ്റ്റനായ സര്‍ഫറാസിനു കീഴില്‍ പാകിസ്താന് മികച്ച പ്രകടനം കാഴ്ച വെച്ചതോടെ തൊട്ടടുത്ത കൊല്ലം ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായും അദ്ദേഹത്തെ നിയമിച്ചു. ഇന്ത്യയെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ലീഗ് നേടി ക്യാപ്റ്റന്‍ സ്ഥാനം ആഘോഷമാക്കിയ സര്‍ഫറാസ് പിന്നീട് മോശമായ പ്രകടനങ്ങളുമായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. ലോകകപ്പിലെ സര്‍ഫറാസിന്റെ ക്യാപ്റ്റന്‍സി ഏറെ വിമര്‍ശിക്കപ്പെട്ടു. ശ്രീലങ്കക്കെതിരായ പരമ്പര കൂടി അടിയറ വെച്ചതോടെയാണ് സര്‍ഫറാസ് ടീമില്‍ നിന്നു തെറിച്ചത്.
Sports
ട്വന്റി20 ക്രിക്കറ്റിലേക്ക് രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍
കഴിഞ്ഞ വര്‍ഷം കുട്ടിക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത്, ആഭ്യന്തര ട്വന്റി20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാനുള്ള താല്പര്യം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍നിര താരംയും മുന്‍ നായകനുമായ രോഹിത് ശര്‍മ്മ വീണ്ടും ട്വന്റി20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞ വര്‍ഷം കുട്ടിക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത്, ആഭ്യന്തര ട്വന്റി20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാനുള്ള താല്പര്യം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.
ഡിസംബര്‍ 12 മുതല്‍ 18 വരെ ഇന്‍ഡോറില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിലാണ് രോഹിത് മുംബൈയ്ക്കായി കളിക്കാന്‍ സാധ്യത. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുശേഷം ഇന്ത്യ അടുത്ത മത്സരമായ ന്യൂസിലന്‍ഡിനെതിരെ ജനുവരി 11ന് ഇറങ്ങും. തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ ഇടം നിലനിര്‍ത്താന്‍ ആഭ്യന്തര ക്രിക്കറ്റ് നിര്‍ബന്ധമാണെന്ന് ബി.സി.സി.ഐ വിരാട് കോഹ്ലിക്കും രോഹിത്തിനും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കോഹ്ലിയും വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ ഒരുങ്ങുന്നത്.
201112 സീസണിനുശേഷം ആദ്യമായാണ് രോഹിത് ആഭ്യന്തര ട്വന്റി20 ടൂര്‍ണമെന്റില്‍ ഇറങ്ങുന്നത്. മത്സര ക്രിക്കറ്റില്‍ വലിയ ഇടവേള തുടരുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് താരം ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചില്‍ നാലു മത്സരങ്ങളും ജയിച്ച മുംബൈക്ക് നോക്കൗട്ട് സാധ്യത ശക്തമാണ്.
രാജ്യാന്തര ക്രിക്കറ്റില്‍ ടെസ്റ്റും ട്വന്റി20യും അവസാനിപ്പിച്ച രോഹിത്തും കോഹ്ലിയും ഇപ്പോള്‍ ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഇരുവരും മികച്ച ഫോമിലാണ് പ്രോട്ടീസിനെതിരെ കളിച്ച രണ്ടും ഏകദിനങ്ങളിലും കോഹ്ലി സെഞ്ചുറി നേടിയപ്പോള്‍, രോഹിത് റാഞ്ചിയിലെ ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി.
ശനിയാഴ്ച വിശാഖപട്ടണത്താണ് ഇന്ത്യദക്ഷിണാഫ്രിക്ക പരമ്പരയിലെ നിര്‍ണായക മത്സരം. ഇതിന് പിന്നാലെ രോഹിത് ഇന്‍ഡോറില്‍ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പങ്കെടുക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Sports
മുംബൈയുടെ താരസാന്നിധ്യത്തെയും മറികടന്ന് കേരളത്തിന് തകര്‍പ്പന്‍ ജയം; ആസിഫിന്റെ അഞ്ച് വിക്കറ്റ്
ഇന്ത്യന്‍ ടീമിന്റെ നായകന് സൂര്യകുമാര്‍ യാദവ്, അജിങ്ക്യ രഹാനെ, സര്‍ഫറാസ് ഖാന്, ശിവം ദുബെ, ശാര്‍ദൂള്‍ ഠാക്കൂര്‍ എന്നിവരടങ്ങിയ മുംബൈയുടെ താരനിരയ്ക്കെതിരെയായിരുന്നു കേരളത്തിന്റെ ഈ വലിയ നേട്ടം.
ലഖ്നോ: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ ശക്തരായ മുംബൈക്കെതിരെ കേരളം 15 റണ്‍സിന്റെ ജയം സ്വന്തമാക്കി. ഇന്ത്യന്‍ ടീമിന്റെ നായകന് സൂര്യകുമാര്‍ യാദവ്, അജിങ്ക്യ രഹാനെ, സര്‍ഫറാസ് ഖാന്, ശിവം ദുബെ, ശാര്‍ദൂള്‍ ഠാക്കൂര്‍ എന്നിവരടങ്ങിയ മുംബൈയുടെ താരനിരയ്ക്കെതിരെയായിരുന്നു കേരളത്തിന്റെ ഈ വലിയ നേട്ടം.
ആദ്യം ബാറ്റിംഗ് നടത്തിയ കേരളം ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ആക്രമണ ബാറ്റിംഗിന്റെ കരുത്തില്‍ 178 റണ്‍സ് നേടി. 28 പന്തില്‍ എട്ട് ഫോറുകളും ഒരു സിക്സും ഉള്‍പ്പെടുത്തി സഞ്ജു 46 റണ്‍സ് നേടി. വിഷ്ണു വിനോദ് പുറത്താകാതെ 43 റണ്‍സ് നേടിയപ്പോള്‍, മുഹമ്മദ് അസ്ഹറുദ്ദീന് (32) ഷറഫുദ്ദീന് (35) എന്നിവരും വിലപ്പെട്ട സംഭാവന നല്കി. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തോടെയാണ് കേരളം 178 റണ്‍സ് നേടിയത്.
മറുപടി ബാറ്റിങ്ങില്‍ ആദ്യം തന്നെ ആയുഷ് മാത്രെ (3) പുറത്തായെങ്കിലും, അജിങ്ക്യ രഹാനെ (32) സര്‍ഫറാസ് ഖാന് (52) കൂട്ടുകെട്ട് മുംബൈയെ മുന്നിലെത്തിച്ചു. തുടര്‍ന്ന് എത്തിയ സൂര്യകുമാര്‍ യാദവ് 32 റണ്‍സ് നേടി പ്രതീക്ഷ നല്‍കിയെങ്കിലും, 18-ാം ഓവറില്‍ കെ.എം. ആസിഫിന്റെ തീപാറുന്ന സ്പെല്ലില് മത്സരം കേരളം കൈയടക്കി.
ആസിഫ് 18-ാം ഓവറില്‍ സായ് രാജ് പട്ടില്‍, സൂര്യകുമാര്‍ യാദവ്, ശാര്‍ദൂള്‍ ഠാക്കൂര്‍ എന്നിവരുടെ വിക്കറ്റുകള്‍ നേടി മുംബൈയെ തകര്‍ത്തു. 5 വിക്കറ്റ് വിലപ്പെട്ട നേട്ടമാക്കിയ ആസിഫിന്റെ മികച്ച ബൗളിംഗ് മികവാണ് മുംബൈയുടെ പ്രതീക്ഷകള്‍ തകര്‍ത്തത്. വിഗ്നേഷ് പുത്തൂര്‍ രണ്ട് വിക്കറ്റും നേടി.
മൊത്തത്തില്‍ 163 റണ്‍സില്‍ മുംബൈയെ ഒതുക്കി 15 റണ്‍സിനാണ് കേരളം തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.
News
കേരളത്തിന് മികച്ച തുടക്കം നല്കി; പിടിച്ചു നില്ക്കാനാവാതെ സഞ്ജു വീണു
ഒരു സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ
ലക്നൗ: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മുംബൈക്കെതിരായ മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം നല്കി സഞ്ജു. ഒരു സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. എന്നാല്‍ 28 പന്തില്‍ 48 റണ്‍സുമായി സഞ്ജു മടങ്ങുകയായിരുന്നു.
ഷാര്‍ദുല്‍ താക്കൂറിനായിരുന്നു വിക്കറ്റ്. ലക്നൗവില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 62 റണ്‍സെടുത്തിട്ടുണ്ട്. വിഷ്ണു വിനോദ് (4), മുഹമ്മദ് അസറുദ്ദീന് (5) എന്നിവരാണ് ക്രീസില്‍. നേരത്തെ രോഹന് കുന്നുമ്മലിന്റെ (2) വിക്കറ്റും കേരളത്തിന് നഷ്ടമായിരുന്നു. ഷംസ് മുലാനിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രോഹന്.
വിദര്‍ഭയ്ക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച സാലി സാംസണ്, അഹമ്മദ് ഇമ്രാന്, അങ്കിത് ശര്‍മ എന്നിവരില്ലാതെയാണ് കേരളം ഇറങ്ങുന്നത്. മുഹമ്മദ് അസറുദ്ദീന്, അഖില്‍ സ്കറിയ, കെ എം ആസിഫ് എന്നിവര്‍ തിരിച്ചെത്തി.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment2 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
-
india1 day agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

