ഗുജറാത്തില്‍ ബിജെപിക്കെതിരെ പോരാട്ടം നടത്തിയ ഫാസിസ്റ്റ് വിരുദ്ധ സമരനായകന്‍ ജിഗ്‌നേഷ് മേവാനിയും മറ്റു പ്രമുഖരും പങ്കെടുത്ത മികച്ച സ്വീകരണങ്ങള്‍ …വീഡിയോ കാണാം

 

കോര്‍പ്പറേറ്റ് ആജ്ഞക്കനുസരിച്ച് പ്രവര്‍ത്തിച്ചു രാജ്യത്തെ ഭൂരിപക്ഷത്തിന്റെ സ്വപ്‌നങ്ങളെ തകര്‍ക്കുന്ന നരേന്ദ്രമോദിയുടെ ഭരണത്തിന്റെ തിരശ്ശീലവീഴാന്‍ അധിക കാലമില്ലെന്ന് ഗുജറാത്തില്‍ നിന്നുള്ള ദളിത് നേതാവു ജിഹ്നേഷ് മേവാനി എം.എല്‍.എ. രാജ്യത്തെ രക്ഷിക്കാന്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും എതിര്‍ക്കുകയെന്ന ഒരൊറ്റലക്ഷ്യത്തോടെ യോജിപ്പോടെ മുന്നോട്ടു പോകാനാവണം. മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്രക്ക് കായംകുളത്തു നല്‍കിയ സ്വീകരണ മഹാസമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായികരുന്നു അദ്ദേഹം.