വര്‍ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം , ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ’ എന്ന പ്രമേയത്തോടെ മുസ്ലിം യൂത്ത് ലീഗ് ആരംഭിച്ച യുവജന യാത്ര കേരളചരിത്രം ഇന്ന് വരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അതിന്റെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി തങ്ങള്‍ നായകനും സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ഉപനായകനുമായ യാത്ര നാളെ അനന്തപുരിയില്‍ സമാപിക്കും.

കഴിഞ്ഞ 24ന് മഞ്ചേശ്വരത്ത് നിന്നാരംഭിച്ച അണികള്‍ക്ക് അഭിമാനവും ആവേശവും നല്‍കിയ 600 കിലോമീറ്റര്‍ പദ യാത്ര നാളെ തിരുവനന്തപുരത്ത് നടക്കുന്ന വമ്പന്‍ മഹാസമ്മേളനത്തോട് കൂടിയാണ് സമാപിക്കുയാണ്.

ഓരോ ദിവസം കഴിയുംതോറും ജനസാഗരമായി മാറിയ, യാത്ര എത്തുന്ന ഓരോ സ്ഥലങ്ങളും ജാതിയും മതവും മറന്ന് എതിരേറ്റ യുവജന യാത്ര
സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങള്‍ തടിച്ചുകൂടിയ ദൃശ്യങ്ങള്‍,മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്ര. കഴിഞ്ഞ ദിവസങ്ങളിലായി യാത്രയിലുണ്ടായ കാഴ്ച്ചകളുടെ
ഹൈലൈറ്റ് ദൃശ്യങ്ങള്‍ കാണാം…