Connect with us

kerala

സംസ്ഥാനത്ത് 9 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആകെ രോഗബാധിതര്‍ 24 ആയി

ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 24 ആയി.

Published

on

സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എറണാകുളത്തെത്തിയ ആറ് പേര്‍ക്കും തിരുവനന്തപുരത്തെത്തിയ മൂന്ന് പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 24 ആയി.

യുകെയില്‍ നിന്നുമെത്തിയ രണ്ട് പേര്‍ (18), (47), ടാന്‍സാനിയയില്‍ നിന്നുമെത്തിയ യുവതി (43), ആണ്‍കുട്ടി (11), ഘാനയില്‍ നിന്നുമെത്തിയ യുവതി (44), അയര്‍ലന്‍ഡില്‍ നിന്നുമെത്തിയ യുവതി (26) എന്നിവര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. നൈജീരിയയില്‍ നിന്നും വന്ന ഭര്‍ത്താവിനും (54), ഭാര്യയ്ക്കും (52), ഒരു സ്ത്രീയ്ക്കുമാണ് (51) തിരുവനന്തപുരത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഡിസംബര്‍ 18, 19 തീയതികളില്‍ എറണാകുളം എയര്‍പോര്‍ട്ടിലെത്തിയ ആറുപേരും എയര്‍പോര്‍ട്ട് പരിശോധനയില്‍ കൊവിഡ് പോസിറ്റീവായിരുന്നു. അതിനാല്‍ അവരെ നേരിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ പുറത്ത് നിന്നുള്ളവരാരുമില്ല. ഡിസംബര്‍ 10 ന് നൈജീരിയയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ദമ്പതികള്‍ക്ക് 17 ന് നടത്തിയ തുടര്‍പരിശോധനയിലാണ് പോസിറ്റീവായത്. ഇവരുടെ രണ്ട് മക്കള്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്. ഡിസംബര്‍ 18ന് യുകെയില്‍ നിന്നെത്തി തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പരിശോധനയിലാണ് 51കാരിയ്ക്ക് കൊവിഡ് പോസിറ്റീവായത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ അയച്ചു. അതിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരില്‍ വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ യുവതി മരിച്ച നിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

അമ്മ ഉണരുന്നില്ലെന്ന് കുട്ടികള്‍ അടുത്തവീട്ടില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അയല്‍ക്കാര്‍ വീട്ടിലെത്തി പരിശോധിച്ചത്.

Published

on

തൃശൂര്‍: മണലൂര്‍ ഗവ. ഐടിഐ റോഡിലെ വാടകവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണലൂര്‍ തൃക്കുന്ന് സ്വദേശി പുത്തന്‍പുരയ്ക്കല്‍ സലീഷിന്റെ ഭാര്യ നിഷമോള്‍ (35) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് സലീഷിനെ കാണാനില്ല. ഇന്നലെ രാവിലെയാണ് മുറിയിലെ കിടക്കയില്‍ നിഷയെ മരിച്ച നിലയില്‍ കണ്ടത്.

അമ്മ ഉണരുന്നില്ലെന്ന് കുട്ടികള്‍ അടുത്തവീട്ടില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അയല്‍ക്കാര്‍ വീട്ടിലെത്തി പരിശോധിച്ചത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. അന്തിക്കാട് പൊലീസെത്തി സലീഷിനെ പലതവണ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. സലീഷ് സ്ഥലത്തെത്താതിരുന്നതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. ഒന്നര വര്‍ഷമായി ഐടിഐ റോഡിലെ വാടകവീട്ടിലാണ് നിഷയും കുടുംബവും താമസിച്ചിരുന്നത്. കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഒന്നര വര്‍ഷത്തിലേറെയായി സെയില്‍സ് ജോലി ചെയ്തുവരികയായിരുന്നു നിഷ. കഴിഞ്ഞ രണ്ട് ദിവസമായി അവധിയിലായിരുന്നു.

ചാലക്കുടി സ്വദേശിനിയായ നിഷ മുമ്പ് വിവാഹിതയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ആദ്യ ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് സലീഷുമായി വിവാഹിതയായത്. ആദ്യ ഭര്‍ത്താവില്‍ ജനിച്ച രണ്ട് കുട്ടികളാണ് നിഷയ്ക്കുള്ളത്. ഇവരാണ് നിഷയോടൊപ്പം താമസിച്ചിരുന്നത്.

സലീഷുമായുള്ള ബന്ധത്തില്‍ മക്കളില്ല. നിഷയെ സലീഷ് മര്‍ദിക്കാറുണ്ടായിരുന്നുവെന്നും ഇതുസംബന്ധിച്ച് പൊലീസില്‍ നേരത്തെ പലതവണ പരാതി നല്‍കിയിരുന്നുവെന്നും പറയുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മക്കള്‍: വൈഗ, വേദ.

 

Continue Reading

kerala

വിധിയില്‍ സന്തോഷം; ദിലീപ് തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ല,നടിക്കൊപ്പമല്ല എന്ന നിലപാടില്ല -ലക്ഷ്മിപ്രിയ

നടിക്കൊപ്പമല്ല എന്ന നിലപാടില്ല. രണ്ട് പേരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് ലക്ഷ്മിപ്രിയ..

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി നടിയും അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയ. വിധി സന്തോഷം തരുന്നതാണെന്നും ദിലീപ് തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.  നടിക്കൊപ്പമല്ല എന്ന നിലപാടില്ല. രണ്ട് പേരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് ലക്ഷ്മിപ്രിയ കൂട്ടി ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ കുറ്റം തെളിയിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് പറഞ്ഞ് നടി രഞ്ജിനിയും രംഗത്തു വന്നിരുന്നു.  തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നും രഞ്ജിനി ആരോപിച്ചു.

ഇതിനിടെ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് റിമ കല്ലിങ്കലും രമ്യമ്പിശനും രംഗത്തെത്തി. അവള്‍ക്കൊപ്പം എന്നായിരുന്നു രമ്യ നന്പീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.  ദിലീപിനെ വെറുതേവിട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് നാദിര്‍ഷയും രംഗത്തെത്തി. സത്യമേവ ജയതേയെന്നാണ് നാദിര്‍ഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Continue Reading

kerala

‘എന്ത് നീതി? സൂക്ഷ്മമായി മെനഞ്ഞെടുത്ത തിരക്കഥ; വിധിയില്‍ പ്രതികരിച്ച് പാര്‍വ്വതി

നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്

Published

on

കൊച്ചി  : നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. ‘എന്ത് നീതി ? സൂക്ഷ്മമായി തെരഞ്ഞെടുത്ത തിരക്കഥ ചുരുളഴിയുന്നതാണ് കാണുന്നത്’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

ഗൂഢാലോചനക്ക് തെളിവില്ലെന്ന് കണ്ട് ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാരെന്നും കോടതി കണ്ടെത്തുകയും ചെയ്തിരുന്നു.

ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് പുറമെ, മാര്‍ട്ടിന്‍ ആന്റണി,മണികണ്ഠന്‍ ബി,വി.പി വിജീഷ് , സലീം(വടിവാള്‍ സലീം),പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. കേസിലെ വിധിക്കെതിരെ പല താരങ്ങളും അനുകൂലമായും പ്രതികൂലമായും രംഗത്തുവന്നിരുന്നു.

 

Continue Reading

Trending