kerala
ബജറ്റ് ഒരു യാഥാര്‍ത്ഥ്യബോധവും ഇല്ലാത്തതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി
ഭാവിയില്‍ കേരളത്തിന്റെ സമ്പത് ഘടനയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബജറ്റാണ് ഇതെന്ന് പറയാതെ വയ്യെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ധനകാര്യമന്ത്രി ഇന്ന് അവതരിപ്പിച്ച ബജറ്റ് ഒരു യാഥാര്‍ത്ഥ്യബോധവും ഇല്ലാത്തതാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. നമ്മുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത ബജറ്റ് കേവല പ്രഖ്യാപനങ്ങള്‍ മാത്രമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആസൂത്രണമില്ലായ്മ ബജറ്റില്‍ മുഴച്ചു കാണുന്നുണ്ട്.
ഏട്ടിലെ പശു ഒരിക്കലും പുല്ല് തിന്നാറില്ല. കഴിഞ്ഞ പിണറായി ഗവണ്മെന്റിന്റെ കാലത്ത് നടത്തിയ പ്രഖ്യാപനങ്ങള്‍ പലതും ഇപ്പോഴും ഏട്ടിലെ പശുവാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ ബഡ്ജറ്റും അത്രയേ ഉള്ളൂവെന്നും സത്യത്തില്‍ ഗവണ്മെന്റ് ഏറെ ഉത്തരവാദിത്വ ബോധം കാണിക്കേണ്ട ഒരു സമയമായിരുന്നു ഇതെന്നും കുഞ്ഞാലിക്കുട്ടി ഓര്‍മപ്പെടുത്തി.
സാമ്പത്തികമായി വളരെ വിഷമം പിടിച്ച ഒരു ഘട്ടത്തിലൂടെ നമ്മള്‍ കടന്നുപോകുന്ന ഒരു സാഹചര്യത്തില്‍ അതിനു വേണ്ട പരിഹാരങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം കൊടുക്കേണ്ടിയിരുന്നത്. അതില്ലെന്ന് മാത്രമല്ല സാധാരണക്കാരന്റെ പിരടിയില്‍ അമിതഭാരം ചുമത്തുകയും ചെയ്തിരിക്കുന്നുവെന്നും കൂട്ടിചേര്‍ത്തു. കോവിഡും, പ്രളയവും സൃഷ്ട്ടിച്ച മാന്ദ്യത്തില്‍ നിന്നും കരകയറ്റുന്ന ഒരു സമീപനം എടുത്തിരുന്നെകില്‍ അത് സ്വാഗതാര്‍ഹമായിരുന്നു. ഭാവിയില്‍ കേരളത്തിന്റെ സമ്പത് ഘടനയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബജറ്റാണ് ഇതെന്ന് പറയാതെ വയ്യെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
kerala
വിധിയില്‍ സന്തോഷം; ദിലീപ് തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ല,നടിക്കൊപ്പമല്ല എന്ന നിലപാടില്ല -ലക്ഷ്മിപ്രിയ
നടിക്കൊപ്പമല്ല എന്ന നിലപാടില്ല. രണ്ട് പേരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് ലക്ഷ്മിപ്രിയ..
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി നടിയും അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയ. വിധി സന്തോഷം തരുന്നതാണെന്നും ദിലീപ് തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. നടിക്കൊപ്പമല്ല എന്ന നിലപാടില്ല. രണ്ട് പേരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് ലക്ഷ്മിപ്രിയ കൂട്ടി ചേര്‍ത്തു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ കുറ്റം തെളിയിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് പറഞ്ഞ് നടി രഞ്ജിനിയും രംഗത്തു വന്നിരുന്നു. തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നും രഞ്ജിനി ആരോപിച്ചു.
ഇതിനിടെ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് റിമ കല്ലിങ്കലും രമ്യമ്പിശനും രംഗത്തെത്തി. അവള്‍ക്കൊപ്പം എന്നായിരുന്നു രമ്യ നന്പീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ദിലീപിനെ വെറുതേവിട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് നാദിര്‍ഷയും രംഗത്തെത്തി. സത്യമേവ ജയതേയെന്നാണ് നാദിര്‍ഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
kerala
‘എന്ത് നീതി? സൂക്ഷ്മമായി മെനഞ്ഞെടുത്ത തിരക്കഥ; വിധിയില്‍ പ്രതികരിച്ച് പാര്‍വ്വതി
നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്. ‘എന്ത് നീതി ? സൂക്ഷ്മമായി തെരഞ്ഞെടുത്ത തിരക്കഥ ചുരുളഴിയുന്നതാണ് കാണുന്നത്’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
ഗൂഢാലോചനക്ക് തെളിവില്ലെന്ന് കണ്ട് ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാരെന്നും കോടതി കണ്ടെത്തുകയും ചെയ്തിരുന്നു.
ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് പുറമെ, മാര്‍ട്ടിന്‍ ആന്റണി,മണികണ്ഠന്‍ ബി,വി.പി വിജീഷ് , സലീം(വടിവാള്‍ സലീം),പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. കേസിലെ വിധിക്കെതിരെ പല താരങ്ങളും അനുകൂലമായും പ്രതികൂലമായും രംഗത്തുവന്നിരുന്നു.
kerala
അവള്‍ക്കൊപ്പം; പ്രതികരണവുമായി രമ്യ നമ്പീശന്‍
നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ അതിജീവിതക്ക് പിന്തുണയുമായി രമ്യ നമ്പീശന്‍.
കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ അതിജീവിതക്ക് പിന്തുണയുമായി രമ്യ നമ്പീശന്‍. അവള്‍ക്കൊപ്പം എന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നീണ്ട 8 വര്‍ഷത്തെ നിയമപോരാട്ടത്തിനാണ് ഇന്ന് വിധി വന്നത്.
ഗൂഢാലോചനക്ക് തെളിവില്ലെന്ന് കണ്ട് ദിലീപിനെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാരെന്നും കോടതി കണ്ടെത്തി. പള്‍സര്‍ സുനിക്ക് പുറമെ, മാര്‍ട്ടിന്‍ ആന്റണി,മണികണ്ഠന്‍ ബി,വി.പി വിജീഷ് , സലീം(വടിവാള്‍ സലീം),പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഈ ആറുപ്രതികളുടെ ജാമ്യം റദ്ദാക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
-
kerala3 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
india2 days agoബാബരി: മായാത്ത ഓര്‍മകള്‍
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news2 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india2 days ago‘രാജ്യത്തെ എല്ലാ മുസ്‌ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News2 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket2 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

