kerala

വിദേശ വനിതാ ഫുട്ബാള്‍ താരങ്ങളെ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ചു; കോര്‍പറേഷന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

By Test User

October 26, 2022

കോഴിക്കോട്:ഗോകുലം വനിത ടീമിലെ വിദേശ താരങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയ കോഴിക്കോട് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. നഗരസഭ ജീവനക്കാരനായ അരുണ്‍കുമാറിനെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. പരിശീലനം കഴിഞ്ഞ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു ആക്രമണം ഉണ്ടായാത്.

താരങ്ങള്‍ക്ക് നേരെ ഇയാള്‍ ബിയര്‍ കുപ്പി എറിഞ്ഞതായും,ഒരു താരത്തിന്റെ മുടിയില്‍ പിടിച്ചുവലിച്ചതായും പോലീസ് പറയുന്നു. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി പോലീസ് അറിയിക്കുന്നു.