Connect with us

kerala

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

. തൃശൂരിലുള്ള അതിജീവിതയുടെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

Published

on

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപ് വെറുതെയായതിനെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ശക്തമായ പ്രതികരണം പ്രകടിപ്പിച്ചു. തൃശൂരിലുള്ള അതിജീവിതയുടെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

”നാലു കൊല്ലം മുമ്പ് ഞാന്‍ പറഞ്ഞ വിധി തന്നെയാണ് ഇന്ന് വന്നിരിക്കുന്നത്. നേരത്തെ എഴുതിയിട്ടുള്ള വിധിയാണ് ഇന്ന് പുറത്ത് വന്നതെന്ന് തോന്നുന്നു,” ഭാഗ്യലക്ഷ്മി പറഞ്ഞു. കൈവശം ഉണ്ടായിരുന്ന തെളിവുകളും സാക്ഷിമൊഴികളും എല്ലാം അവഗണിച്ച നിലയിലാണ് വിധി വന്നതെന്ന സംശയം ഉന്നയിച്ചു.

അതിജീവിതയോടൊത്ത് നില്‍ക്കാനാണ് താനിവിടെ എത്തിയതെന്നും ”അയാളെ നിഷ്‌കളങ്കന്‍ എന്ന് ആരെങ്കിലും പറഞ്ഞാലും ഞങ്ങള്‍ വിശ്വസിക്കില്ല; മരണം വരെ അവളുടെ കൂടെ നില്‍ക്കും” എന്നും അവര്‍ വ്യക്തമാക്കി.

വിധിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് കാലക്രമേണ സത്യം മനസ്സിലാകും എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇത്രയും ട്രോമ സഹിച്ച അതിജീവിതയ്ക്ക് ഇനി പറയാന്‍ ഒന്നും ബാക്കി ഇല്ലെന്നും, ഈ കേസ് സമാനമായ അനുഭവങ്ങള്‍ അതിജീവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഒരു മാതൃകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇനിയുള്ള നടപടികളെക്കുറിച്ച് ആലോചിക്കുന്നുവെന്നും, വരും ദിവസങ്ങളില്‍ അതിജീവിത തന്നെ അടുത്ത തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ’95 ശതമാനം കേരളീയരും അവളോടൊപ്പമുണ്ട്. ഈ കേസ് ഒരു സ്ത്രീയുടെ അവകാശത്തിനായുള്ള പോരാട്ടമാണെന്ന് കൂറുമാറുന്നവരും പ്രതിക്കൊപ്പം നില്‍ക്കുന്നവരും തിരിച്ചറിയണം. തങ്ങളുടെ വീട്ടിലോ സഹോദരിമാരിലോ പെണ്‍മക്കളിലോ ഇതുപോലൊരു സംഭവം സംഭവിച്ചാല്‍ അതിന്റെ ഗാഹ്യം അവര്‍ക്ക് മനസ്സിലാകുമെന്നും” ഭാഗ്യലക്ഷ്മി പറഞ്ഞു.

 

kerala

സത്യമേവ ജയതേ…’; ദിലീപിനെ ചേര്‍ത്തുപിടിച്ച് നാദിര്‍ഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘ദൈവത്തിന് നന്ദി, സത്യമേവ ജയതേ…’ എന്ന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നാദിര്‍ഷായുടെ പ്രതികരണം.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ പ്രതികരിച്ച് അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ. ‘ദൈവത്തിന് നന്ദി, സത്യമേവ ജയതേ…’ എന്ന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നാദിര്‍ഷായുടെ പ്രതികരണം.ദിലീപിനെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ചിത്രവും നാദിര്‍ഷാ പങ്കുവെച്ചിട്ടുണ്ട്.

കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്.  ഗൂഢാലോചനക്ക് തെളിവില്ലെന്ന് കണ്ട് ദിലീപിനെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാരെന്നും കോടതി കണ്ടെത്തി. പള്‍സര്‍ സുനിക്ക് പുറമെ, മാര്‍ട്ടിന്‍ ആന്റണി,മണികണ്ഠന്‍ ബി,വി.പി വിജീഷ് , സലീം(വടിവാള്‍ സലീം),പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.

ഈ ആറുപ്രതികളുടെ ജാമ്യം റദ്ദാക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പ്രതികള്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12-ന് വിധിക്കും.

 

Continue Reading

kerala

‘മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരായ ഗൂഢാലോചന തുടങ്ങിയത്’ ; പ്രതികരണവുമായി ദിലീപ്

ഇന്ന് കോടതിയില്‍ പൊലീസുണ്ടാക്കിയ കള്ളക്കഥ പൊളിഞ്ഞു.എന്നെ പ്രതിയാക്കാനാണ് ഗൂഢാലോചന നടന്നത്.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വെറുതെ വിട്ടതിന് ശേഷം പ്രതികരണവുമായി നടന്‍ ദിലീപ്. ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞയിടത്ത് നിന്നാണ് തനിക്കെതിരെ ഗൂഢാലോചന തുടങ്ങിയതെന്ന് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.

‘അന്നത്തെ ഉയര്‍ന്ന അവര്‍ തെരഞ്ഞെടുത്ത ക്രിമിനല്‍ പൊലീസുകാരും ചേര്‍ന്നാണ് എന്നെ വേട്ടയാടിയത്.അതിനായി മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞെടുത്തു. പൊലീസ് സംഘം അവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന മാധ്യമങ്ങളെയും കൂട്ടുപിടിച്ച് കള്ളക്കഥ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചു.

ഇന്ന് കോടതിയില്‍ പൊലീസുണ്ടാക്കിയ കള്ളക്കഥ പൊളിഞ്ഞു.എന്നെ പ്രതിയാക്കാനാണ് ഗൂഢാലോചന നടന്നത്.എന്റെ കരിയറും ജീവിതവും കരിയറും നശിപ്പിക്കാനാണ് ഗൂഢാലോചന നടത്തിയത്. എനിക്ക് വേണ്ടി പ്രാര്‍ഥിച്ച,കൂടെനിന്ന കുടുംബങ്ങളോടും കൂട്ടുകാരോടും നന്ദി പറയുന്നു. അഡ്വ.രാമന്‍പിള്ളയോട് ജീവിതകാലം മുഴുവന്‍ കടപ്പെട്ടിട്ടിരിക്കും.’ ദിലീപ് പറഞ്ഞു.

ഗൂഢാലോചനക്ക് തെളിവില്ലെന്ന് കണ്ട് ദിലീപിനെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാരെന്നും കോടതി കണ്ടെത്തി. പള്‍സര്‍ സുനിക്ക് പുറമെ, മാര്‍ട്ടിന്‍ ആന്റണി,മണികണ്ഠന്‍ ബി,വി.പി വിജീഷ് , സലീം(വടിവാള്‍ സലീം),പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഈ ആറുപ്രതികളുടെ ജാമ്യം റദ്ദാക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

Continue Reading

kerala

പൊലീസ് പ്രതികളെ കൂട്ടുപിടിച്ച് കള്ളക്കഥ സൃഷ്ടിച്ചു; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്

കേസില്‍ നടന്ന യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ് ആരോപിച്ചു.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി തനിക്കെതിരെ കുറ്റം തെളിയാത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്‍ ദിലീപ് ശക്തമായ പ്രതികരണവുമായി രംഗത്ത്. കേസില്‍ നടന്ന യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ് ആരോപിച്ചു.

ജയിലില്‍ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് ഒരു കള്ളക്കഥ മെനഞ്ഞുവെന്നും, ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും അതിന് കൂട്ടുനിന്നുവെന്നും ദിലീപ് പറഞ്ഞു. എന്നാല്‍ ആ കഥ കോടതിയില്‍ തകര്‍ന്നു വീണതായും അദ്ദേഹം വ്യക്തമാക്കി.

”തന്നെ പ്രതിയാക്കാന്‍ വേണ്ടി വലിയ ഗൂഢാലോചനയാണ് നടന്നത്. എന്റെ ജീവിതവും കരിയറും തകര്‍ന്നതില്‍ പറഞ്ഞറിയിക്കാനാവാത്ത വേദനയുണ്ട്” ദിലീപ് പറഞ്ഞു.

ഇപ്പോഴത്തെ വിധിയില്‍ സഹായകമായ നിലപാട് എടുത്തവര്‍ക്ക്, പ്രത്യേകിച്ച് തനിക്കുവേണ്ടി കോടതിയില്‍ വാദിച്ച അഭിഭാഷകര്‍ക്കും, തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും ദിലീപ് നന്ദി രേഖപ്പെടുത്തി.

 

Continue Reading

Trending