Connect with us

kerala

സത്യമേവ ജയതേ…’; ദിലീപിനെ ചേര്‍ത്തുപിടിച്ച് നാദിര്‍ഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘ദൈവത്തിന് നന്ദി, സത്യമേവ ജയതേ…’ എന്ന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നാദിര്‍ഷായുടെ പ്രതികരണം.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ പ്രതികരിച്ച് അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ. ‘ദൈവത്തിന് നന്ദി, സത്യമേവ ജയതേ…’ എന്ന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നാദിര്‍ഷായുടെ പ്രതികരണം.ദിലീപിനെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ചിത്രവും നാദിര്‍ഷാ പങ്കുവെച്ചിട്ടുണ്ട്.

കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്.  ഗൂഢാലോചനക്ക് തെളിവില്ലെന്ന് കണ്ട് ദിലീപിനെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാരെന്നും കോടതി കണ്ടെത്തി. പള്‍സര്‍ സുനിക്ക് പുറമെ, മാര്‍ട്ടിന്‍ ആന്റണി,മണികണ്ഠന്‍ ബി,വി.പി വിജീഷ് , സലീം(വടിവാള്‍ സലീം),പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.

ഈ ആറുപ്രതികളുടെ ജാമ്യം റദ്ദാക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പ്രതികള്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12-ന് വിധിക്കും.

 

kerala

‘മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരായ ഗൂഢാലോചന തുടങ്ങിയത്’ ; പ്രതികരണവുമായി ദിലീപ്

ഇന്ന് കോടതിയില്‍ പൊലീസുണ്ടാക്കിയ കള്ളക്കഥ പൊളിഞ്ഞു.എന്നെ പ്രതിയാക്കാനാണ് ഗൂഢാലോചന നടന്നത്.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വെറുതെ വിട്ടതിന് ശേഷം പ്രതികരണവുമായി നടന്‍ ദിലീപ്. ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞയിടത്ത് നിന്നാണ് തനിക്കെതിരെ ഗൂഢാലോചന തുടങ്ങിയതെന്ന് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.

‘അന്നത്തെ ഉയര്‍ന്ന അവര്‍ തെരഞ്ഞെടുത്ത ക്രിമിനല്‍ പൊലീസുകാരും ചേര്‍ന്നാണ് എന്നെ വേട്ടയാടിയത്.അതിനായി മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞെടുത്തു. പൊലീസ് സംഘം അവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന മാധ്യമങ്ങളെയും കൂട്ടുപിടിച്ച് കള്ളക്കഥ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചു.

ഇന്ന് കോടതിയില്‍ പൊലീസുണ്ടാക്കിയ കള്ളക്കഥ പൊളിഞ്ഞു.എന്നെ പ്രതിയാക്കാനാണ് ഗൂഢാലോചന നടന്നത്.എന്റെ കരിയറും ജീവിതവും കരിയറും നശിപ്പിക്കാനാണ് ഗൂഢാലോചന നടത്തിയത്. എനിക്ക് വേണ്ടി പ്രാര്‍ഥിച്ച,കൂടെനിന്ന കുടുംബങ്ങളോടും കൂട്ടുകാരോടും നന്ദി പറയുന്നു. അഡ്വ.രാമന്‍പിള്ളയോട് ജീവിതകാലം മുഴുവന്‍ കടപ്പെട്ടിട്ടിരിക്കും.’ ദിലീപ് പറഞ്ഞു.

ഗൂഢാലോചനക്ക് തെളിവില്ലെന്ന് കണ്ട് ദിലീപിനെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാരെന്നും കോടതി കണ്ടെത്തി. പള്‍സര്‍ സുനിക്ക് പുറമെ, മാര്‍ട്ടിന്‍ ആന്റണി,മണികണ്ഠന്‍ ബി,വി.പി വിജീഷ് , സലീം(വടിവാള്‍ സലീം),പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഈ ആറുപ്രതികളുടെ ജാമ്യം റദ്ദാക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

Continue Reading

kerala

പൊലീസ് പ്രതികളെ കൂട്ടുപിടിച്ച് കള്ളക്കഥ സൃഷ്ടിച്ചു; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്

കേസില്‍ നടന്ന യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ് ആരോപിച്ചു.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി തനിക്കെതിരെ കുറ്റം തെളിയാത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്‍ ദിലീപ് ശക്തമായ പ്രതികരണവുമായി രംഗത്ത്. കേസില്‍ നടന്ന യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ് ആരോപിച്ചു.

ജയിലില്‍ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് ഒരു കള്ളക്കഥ മെനഞ്ഞുവെന്നും, ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും അതിന് കൂട്ടുനിന്നുവെന്നും ദിലീപ് പറഞ്ഞു. എന്നാല്‍ ആ കഥ കോടതിയില്‍ തകര്‍ന്നു വീണതായും അദ്ദേഹം വ്യക്തമാക്കി.

”തന്നെ പ്രതിയാക്കാന്‍ വേണ്ടി വലിയ ഗൂഢാലോചനയാണ് നടന്നത്. എന്റെ ജീവിതവും കരിയറും തകര്‍ന്നതില്‍ പറഞ്ഞറിയിക്കാനാവാത്ത വേദനയുണ്ട്” ദിലീപ് പറഞ്ഞു.

ഇപ്പോഴത്തെ വിധിയില്‍ സഹായകമായ നിലപാട് എടുത്തവര്‍ക്ക്, പ്രത്യേകിച്ച് തനിക്കുവേണ്ടി കോടതിയില്‍ വാദിച്ച അഭിഭാഷകര്‍ക്കും, തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും ദിലീപ് നന്ദി രേഖപ്പെടുത്തി.

 

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി

ഇവര്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ്  ചുമത്തിയിരിക്കുന്നത്.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ്  ചുമത്തിയിരിക്കുന്നത്.

എട്ടാം പ്രതിയായ നടന്‍ ദിലീപിനെ വെറുതെ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ആറു വര്‍ഷം നീണ്ട വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറഞ്ഞത്.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടര്‍ന്ന് ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്.

കേസില്‍ വിചാരണക്കിടെ 28 സാക്ഷികളാണ്  കൂറുമാറിയത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ വെച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. കേസില്‍ നേരത്തെ ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ള പ്രതികള്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.

 

 

Continue Reading

Trending