kerala
സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്
സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,00,73,530 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,345 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 137 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 785 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 2776, എറണാകുളം 2659, കോഴിക്കോട് 2665, മലപ്പുറം 2481, പാലക്കാട് 1042, കൊല്ലം 1470, ആലപ്പുഴ 1119, കോട്ടയം 1049, കണ്ണൂര്‍ 918, തിരുവനന്തപുരം 811, പത്തനംതിട്ട 764, വയനാട് 506, ഇടുക്കി 511, കാസര്‍ഗോഡ് 434 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 22, പാലക്കാട് 21, വയനാട് 12, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ 8 വീതം, എറണാകുളം 6, കോഴിക്കോട്, കാസര്‍ഗോഡ് 4 വീതം, മലപ്പുറം 2, തിരുവനന്തപുരം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,142 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1096, കൊല്ലം 822, പത്തനംതിട്ട 805, ആലപ്പുഴ 1346, കോട്ടയം 802, ഇടുക്കി 303, എറണാകുളം 1507, തൃശൂര്‍ 2492, പാലക്കാട് 2363, മലപ്പുറം 2115, കോഴിക്കോട് 1525, വയനാട് 292, കണ്ണൂര്‍ 1065, കാസര്‍ഗോഡ് 609 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,82,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,84,634 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,91,871 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,64,919 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,952 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2121 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
kerala
സത്യമേവ ജയതേ…’; ദിലീപിനെ ചേര്‍ത്തുപിടിച്ച് നാദിര്‍ഷയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
‘ദൈവത്തിന് നന്ദി, സത്യമേവ ജയതേ…’ എന്ന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നാദിര്‍ഷായുടെ പ്രതികരണം.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ പ്രതികരിച്ച് അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ. ‘ദൈവത്തിന് നന്ദി, സത്യമേവ ജയതേ…’ എന്ന് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നാദിര്‍ഷായുടെ പ്രതികരണം.ദിലീപിനെ ചേര്‍ത്തുപിടിച്ച് നില്ക്കുന്ന ചിത്രവും നാദിര്‍ഷാ പങ്കുവെച്ചിട്ടുണ്ട്.
കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. ഗൂഢാലോചനക്ക് തെളിവില്ലെന്ന് കണ്ട് ദിലീപിനെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാരെന്നും കോടതി കണ്ടെത്തി. പള്‍സര്‍ സുനിക്ക് പുറമെ, മാര്ട്ടിന് ആന്റണി,മണികണ്ഠന് ബി,വി.പി വിജീഷ് , സലീം(വടിവാള്‍ സലീം),പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.
ഈ ആറുപ്രതികളുടെ ജാമ്യം റദ്ദാക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പ്രതികള്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12-ന് വിധിക്കും.
kerala
‘മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരായ ഗൂഢാലോചന തുടങ്ങിയത്’ ; പ്രതികരണവുമായി ദിലീപ്
ഇന്ന് കോടതിയില്‍ പൊലീസുണ്ടാക്കിയ കള്ളക്കഥ പൊളിഞ്ഞു.എന്നെ പ്രതിയാക്കാനാണ് ഗൂഢാലോചന നടന്നത്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വെറുതെ വിട്ടതിന് ശേഷം പ്രതികരണവുമായി നടന് ദിലീപ്. ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞയിടത്ത് നിന്നാണ് തനിക്കെതിരെ ഗൂഢാലോചന തുടങ്ങിയതെന്ന് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.
‘അന്നത്തെ ഉയര്‍ന്ന അവര്‍ തെരഞ്ഞെടുത്ത ക്രിമിനല്‍ പൊലീസുകാരും ചേര്‍ന്നാണ് എന്നെ വേട്ടയാടിയത്.അതിനായി മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞെടുത്തു. പൊലീസ് സംഘം അവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന മാധ്യമങ്ങളെയും കൂട്ടുപിടിച്ച് കള്ളക്കഥ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചു.
ഇന്ന് കോടതിയില്‍ പൊലീസുണ്ടാക്കിയ കള്ളക്കഥ പൊളിഞ്ഞു.എന്നെ പ്രതിയാക്കാനാണ് ഗൂഢാലോചന നടന്നത്.എന്റെ കരിയറും ജീവിതവും കരിയറും നശിപ്പിക്കാനാണ് ഗൂഢാലോചന നടത്തിയത്. എനിക്ക് വേണ്ടി പ്രാര്‍ഥിച്ച,കൂടെനിന്ന കുടുംബങ്ങളോടും കൂട്ടുകാരോടും നന്ദി പറയുന്നു. അഡ്വ.രാമന്പിള്ളയോട് ജീവിതകാലം മുഴുവന്‍ കടപ്പെട്ടിട്ടിരിക്കും.’ ദിലീപ് പറഞ്ഞു.
ഗൂഢാലോചനക്ക് തെളിവില്ലെന്ന് കണ്ട് ദിലീപിനെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാരെന്നും കോടതി കണ്ടെത്തി. പള്‍സര്‍ സുനിക്ക് പുറമെ, മാര്ട്ടിന് ആന്റണി,മണികണ്ഠന് ബി,വി.പി വിജീഷ് , സലീം(വടിവാള്‍ സലീം),പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഈ ആറുപ്രതികളുടെ ജാമ്യം റദ്ദാക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
kerala
പൊലീസ് പ്രതികളെ കൂട്ടുപിടിച്ച് കള്ളക്കഥ സൃഷ്ടിച്ചു; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്
കേസില്‍ നടന്ന യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ് ആരോപിച്ചു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി തനിക്കെതിരെ കുറ്റം തെളിയാത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടന് ദിലീപ് ശക്തമായ പ്രതികരണവുമായി രംഗത്ത്. കേസില്‍ നടന്ന യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ് ആരോപിച്ചു.
ജയിലില്‍ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് ഒരു കള്ളക്കഥ മെനഞ്ഞുവെന്നും, ചില മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും അതിന് കൂട്ടുനിന്നുവെന്നും ദിലീപ് പറഞ്ഞു. എന്നാല്‍ ആ കഥ കോടതിയില്‍ തകര്‍ന്നു വീണതായും അദ്ദേഹം വ്യക്തമാക്കി.
”തന്നെ പ്രതിയാക്കാന്‍ വേണ്ടി വലിയ ഗൂഢാലോചനയാണ് നടന്നത്. എന്റെ ജീവിതവും കരിയറും തകര്‍ന്നതില്‍ പറഞ്ഞറിയിക്കാനാവാത്ത വേദനയുണ്ട്” ദിലീപ് പറഞ്ഞു.
ഇപ്പോഴത്തെ വിധിയില്‍ സഹായകമായ നിലപാട് എടുത്തവര്‍ക്ക്, പ്രത്യേകിച്ച് തനിക്കുവേണ്ടി കോടതിയില്‍ വാദിച്ച അഭിഭാഷകര്‍ക്കും, തനിക്കൊപ്പം നിന്ന എല്ലാവര്ക്കും ദിലീപ് നന്ദി രേഖപ്പെടുത്തി.
-
kerala3 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
india2 days agoബാബരി: മായാത്ത ഓര്‍മകള്‍
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news2 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india2 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News2 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket2 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

