gulf
ബഹ്റൈന്‍ പ്രവാസികളുടെ യാത്രാപ്രശ്നം പരിഹരിക്കണം: കെ.എം.സി.സി ബഹ്റൈന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടി എം.പിക്കും നിവേദനം നല്കി
ബഹ്റൈനിലേക്കുള്ള യാത്രാപ്രശ്നം പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ച് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടി എം.പിക്കും നിവേദനം നല്കി
മലപ്പുറം: ബഹ്റൈനിലേക്കുള്ള യാത്രാപ്രശ്നം പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ച് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടി എം.പിക്കും നിവേദനം നല്കി. സംസ്ഥാന കമ്മിറ്റി ട്രഷറര്‍ റസാഖ് മൂഴിക്കല്‍, വൈസ് പ്രസിഡന്റുമാരായ ശംസുദ്ദീന്‍ വെള്ളികുളങ്ങര, കെ.യു ലത്തീഫ , സെക്രട്ടറി റഫീഖ് തോട്ടക്കര എന്നിവരുടെ നേതൃത്വത്തില്‍ ഹൈദരലി തങ്ങളെയും കുഞ്ഞാലിക്കുട്ടി എം.പിയെയും നേരില്‍ക്കണ്ടാണ് ബഹ്റൈന്‍ പ്രവാസികളുടെ പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി നിവേദനം നല്‍കിയത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ഏതാണ്ട് പുനരാരംഭിച്ചെങ്കിലും മറ്റ് ജി.സി.സി രാജ്യങ്ങളൊന്നും നേരിടാത്ത യാത്രാ ദുരിതമാണ് ബഹ്റൈനിലേക്ക് തിരിച്ചുപോകാന്‍ നില്ക്കുന്ന പ്രവാസികള്‍ അനുഭവിക്കുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുമായുള്ള എയര്‍ ബബിള്‍ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചെങ്കിലും നാട്ടില്‍നിന്ന് തിരിച്ച് ബഹ്റൈനിലേക്ക് പോവാന്‍ പ്രതീക്ഷയോടെ കാത്തുനിന്നവര്‍ക്ക് നിരാശ മാത്രമാണ് ലഭിച്ചത്. നാട്ടില്‍നിന്ന് ബഹ്റൈനിലേക്ക് പോവാന്‍ കഴിയാതെ വന്നതിനാല്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ട അവസ്ഥയാണ്.
വിസാ കാലാവധി കഴിയാറായവര്‍ തിരിച്ച് ജോലിയില്‍ പ്രവേശിച്ച് വിസ പുതുക്കുന്നതിന് ബഹ്റൈനില്‍ പോവാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ടിക്കറ്റുകളും ലഭിക്കുന്നില്ല. ടിക്കറ്റ് ലഭിക്കുന്നുണ്ടെങ്കില്‍ തന്നെ അമ്പതിനായിരത്തിലധികം രൂപയാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. കൂടാതെ ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ കോവിഡ് ടെസ്റ്റിന് 12000 രൂപ അക്കേണ്ടതായും വരുന്നു. ഇത് സാധാരണക്കാരായ പ്രവാസികളെ കടുത്തദുരിതത്തിലേക്കാണ് തള്ളിവിടുന്നത്. എയര്‍ ബബിള്‍ വഴി ഇന്ത്യയില്‍ നിന്ന് ചുരുക്കം വിമാന സര്‍വിസ് നടത്താനാണ് അനുമതിയുള്ളത്. ഈ സാഹചര്യം ചൂഷണം ചെയ്താണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് പാവപ്പെട്ട പ്രവാസികളെ ചൂഷണം ചെയ്യുന്നത്.
മറ്റ് ജി.സി.സി രാജ്യങ്ങള്‍ സുഗമമായി വിമാന സര്‍വിസ് നടത്തുമ്പോഴാണ് ബഹ്റൈന്‍ പ്രവാസികള്‍ ഏറെ പ്രയാസമനുഭവിക്കുന്നത്. ബഹ്റൈനില്‍ ജോലി ചെയ്തുവരുന്ന പ്രവാസികള്‍ മിക്കവരും സാധാരണ ജീവിതം നയിച്ചുവരുന്നവരാണ്. ഈ സാഹചര്യത്തില്‍ വിമാന ടിക്കറ്റുകള്‍ക്ക് ഭീമമായ തുക കൊടുത്തു യാത്ര ചെയ്യാന്‍ ഭൂരിപക്ഷം പേര്‍ക്കും സാധ്യമല്ല. ടിക്കറ്റിനായി വലിയൊരു ബാധ്യയുണ്ടാക്കി ബഹ്റൈനിലെത്തി ജോലി അന്വേഷിക്കുക എന്നത് സാധാരണക്കാരായ പ്രവാസികള്‍ക്ക് കടുത്തദുരിതമാണ് സൃഷ്ടിക്കുന്നത്.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലുകളുമുണ്ടായിട്ടില്ല. ആയതിനാല്‍ എല്ലാ കാലത്തും പ്രവാസികളെ ചേര്‍ത്തുപിടിച്ച മുസ്ലിം ലീഗ് ഇക്കാര്യം സര്‍ക്കാര്‍തലത്തില്‍ ചൂണ്ടിക്കാട്ടി പ്രവാസി അനുകൂല നടപടികള്‍ കൈക്കൊള്ളുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും കെ.എം.സി.സി ബഹ്റൈന്‍ നിവേദനത്തില്‍ പറഞ്ഞു.
gulf
ദോഹ വിമാനത്താവളത്തില്‍ മയക്കുമരുന്ന് വേട്ട: ഷാംപൂ കുപ്പികളില്‍ ഒളിപ്പിച്ച 4.7 കിലോ കഞ്ചാവ് പിടികൂടി
ഖത്തറിലെത്തിയ യാത്രക്കാരന്റെ ലഗേജ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അത്യാധുനിക സ്ക്രീനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി.
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഒരു യാത്രക്കാരനില്‍ നിന്ന് 4.7 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഖത്തറിലെത്തിയ യാത്രക്കാരന്റെ ലഗേജ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അത്യാധുനിക സ്ക്രീനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി.
സൂക്ഷ്മ പരിശോധനയില്‍ ഒന്നിലധികം ഷാംപൂ കുപ്പികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം തുടരുകയാണെന്നും, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മയക്കുമരുന്ന് കടത്തിനെതിരായ ശക്തമായ നടപടികള്‍ തുടരുമെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. അതേസമയം, കള്ളക്കടത്തിനും കസ്റ്റംസ് ലംഘനങ്ങള്‍ക്കുമെതിരായ ദേശീയ ക്യാമ്പയിനായ ‘കഫെ’യെ (KAFIH) കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
കള്ളക്കടത്ത്, മയക്കുമരുന്ന്, കസ്റ്റംസ് ലംഘനം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 16500 എന്ന ഹോട്ട്ലൈന്‍ നമ്പറിലൂടെയോ kafih@customs.gov.qa എന്ന ഇമെയില്‍ വിലാസത്തിലൂടെയോ രഹസ്യമായി അറിയിക്കാം. രാജ്യത്തെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതില്‍ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
gulf
15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; 61 കോടി ബിഗ് ടിക്കറ്റ് സമ്മാനം, ഡ്രീം കാര്‍ അടക്കമുള്ള വന്സമ്മാനങ്ങള് പ്രവാസികള്‍ക്ക്
. 15 വര്‍ഷമായി പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്ന മലയാളി പ്രവാസി രാജന് പി.വി.യ്ക്കും കൂട്ടമായി ടിക്കറ്റ് എടുത്തിരുന്ന 16 സുഹൃത്തുക്കള്‍ക്കും 25 ലക്ഷം ദിര്‍ഹം.
അബുദാബി: മലയാളിയും ബംഗ്ലദേശ് പ്രവാസിയും ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതം മാറ്റിമറിച്ച് ബിഗ് ടിക്കറ്റിന്റെ നവംബര്‍ നറുക്കെടുപ്പ്. 15 വര്‍ഷമായി പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്ന മലയാളി പ്രവാസി രാജന് പി.വി.യ്ക്കും കൂട്ടമായി ടിക്കറ്റ് എടുത്തിരുന്ന 16 സുഹൃത്തുക്കള്‍ക്കും 25 ലക്ഷം ദിര്‍ഹം. അതായത് ഏകദേശം 61 കോടി രൂപ, സമ്മാനമായി ലഭിച്ചതോടെ ഉപജീവനത്തിനായി വിദേശത്ത് കഴിയുന്ന ഒരു കൂട്ടത്തിന്റെ വലിയ സ്വപ്നം സഫലമായി.
സൗദിയില്‍ 30 വര്‍ഷമായി കുടുംബത്തോടൊപ്പം താമസിക്കുന്ന 52 വയസ്സുള്ള ക്വാളിറ്റി കണ്ട്രോള് സൂപ്പര്‍വൈസറായ രാജന് നവംബര്‍ 8ന് എടുത്ത 282824 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം നേടിക്കൊടുത്തത്. സുഹൃത്തുക്കളുടെ പ്രേരണയിലൂടെയാണ് ടിക്കറ്റെടുപ്പ് ആരംഭിച്ചതെന്നും വര്‍ഷങ്ങളായി തത്സമയ നറുക്കെടുപ്പുകള്‍ കാണുമ്പോള്‍ വിജയികളുടെ കഥകള്‍ തന്നെ കൂടുതല്‍ ശ്രമിക്കാന്‍ പ്രചോദിപ്പിക്കാറുണ്ടായിരുന്നുവെന്നും രാജന് പറയുന്നു. വിജയവാര്‍ത്ത ഫോണ്‍ വഴി അറിഞ്ഞ നിമിഷം സന്തോഷവും അമ്പരപ്പും ഒരുമിച്ചെത്തി. ഈ സന്തോഷം തനിക്കൊന്നല്ല, കൂട്ടുകാരനും അവരുടെ കുടുംബങ്ങള്‍ക്കും ഒരു പോലെ പകരുന്നൊരു സ്വപ്നനിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനത്തുക എല്ലാവര്ക്കും തുല്യമായി പങ്കുവയ്ക്കാനാണ് തീരുമാനം. തന്റെ വിഹിതത്തില്‍ നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഭാഗം മാറ്റിവയ്ക്കുമെന്നും കുടുംബത്തിനായി ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുമെന്നും രാജന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം, ബിഗ് ടിക്കറ്റിന്റെ ജനപ്രിയമായ ‘ഡ്രീം കാര്‍’ നറുക്കെടുപ്പും ഈ മാസം പ്രവാസിജീവിതത്തിന് പുതു നിറങ്ങള്‍ പകര്‍ന്നു. അബുദാബിയില്‍ 20 വര്‍ഷമായി താമസിക്കുന്ന ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ബെല്‍ സിദ്ദീഖ് അഹമ്മദിന് മാസെരാട്ടി ഗ്രെസൈല് ആഡംബര കാര്‍ ലഭിച്ചു. നവംബര്‍ 17ന് എടുത്ത 020002 നമ്പര്‍ ടിക്കറ്റാണ് ജീവനക്കാരനായ റുബെലിനെ ഭാഗ്യവാനാക്കിയത്. സമ്മാനം നേടിയ വിവരം ആദ്യം ഓണ്‍ലൈനിലൂടെ കണ്ടത് അദ്ദേഹത്തിന്റെ സഹോദരനാണ്. വിശ്വസിക്കാനാകാതെ നിന്നെങ്കിലും തുടര്‍ഫോണ്‍കോളുകളിലാണ് സ്ഥിതിഗതികള്‍ വ്യക്തമാകുന്നത്. ഈ ആനന്ദം വ്യക്തമാക്കാന്‍ തന്നെ വാക്കുകളില്ലെന്നും കാര്‍ വിറ്റ് പണമാക്കി അതും സുഹൃത്തുക്കളുമായി തുല്യമായി പങ്കിടാനാണെന്നും റുബെല്‍ വ്യക്തമാക്കി. പ്രധാന സമ്മാനങ്ങള്‍ക്കൊപ്പം ഒരു ലക്ഷം ദിര്‍ഹം വീതം 10 ഭാഗ്യശാലികള്‍ക്കും ലഭിച്ചു.
വിജയികളില്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികളായ മുഹമ്മദ് കൈമുല്ല ഷെയ്ഖ്, മുഹമ്മദ് നാസിര്‍, സുനില്‍ കുമാര്‍, രാകേഷ് കുമാര്‍ കോട്വാനി, അജ്മാനിലെ ടിന്റോ ജെസ്മോണ് എന്നിവരും ഉള്‍പ്പെടുന്നു. ഒക്ടോബറില്‍ 25 കോടി ദിര്‍ഹം നേടിയ ഇന്ത്യന്‍ പ്രവാസി ശരവണന് വെങ്കടാചലം ഈ മാസത്തെ വിജയിയുടെ ടിക്കറ്റ് പ്രഖ്യാപിക്കാന്‍ വേദിയിലെത്തിയിരുന്നു. നവംബര്‍ നറുക്കെടുപ്പ് പ്രവാസിജീവിതത്തിന്റെ കഠിനാധ്വാനത്തിനിടെ പ്രതീക്ഷയെയും സ്വപ്നങ്ങളെയും ഉണര്‍ത്തിയ അത്ഭുതനിമിഷങ്ങളായി മാറി.
gulf
പൈലറ്റിന് അസുഖം; ദുബായ്-കോഴിക്കോട് ഇന്‍ഡിഗോ വിമാനം വൈകുന്നു
പുലര്‍ച്ചെ 3.20ന് പുറപ്പെടേണ്ടിരുന്ന വിമാനം എട്ടുമണിക്കൂറിലേറെയായി ദുബായില്‍ നിന്നു പുറപ്പെട്ടിട്ടില്ല.
ദുബായ്: ദുബായില്‍ നിന്ന് കോഴിക്കോട് പോകാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ഗണ്യമായ വൈകിപ്പ്. പുലര്‍ച്ചെ 3.20ന് പുറപ്പെടേണ്ടിരുന്ന വിമാനം എട്ടുമണിക്കൂറിലേറെയായി ദുബായില്‍ നിന്നു പുറപ്പെട്ടിട്ടില്ല. രാത്രി പന്ത്രണ്ടരയോടെ വിമാനത്താവളത്തിലെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാര്‍ ഇപ്പോഴും ടെര്‍മിനലില്‍ കാത്തിരിക്കുകയാണ്.
പൈലറ്റിന് അസുഖം തോന്നിയതിനെ തുടര്‍ന്നാണ് വിമാനം വൈകുമെന്ന് ആദ്യം അധികൃതര്‍ അറിയിച്ചു. പുതിയ അറിയിപ്പ് പ്രകാരം യുഎഇ സമയം ഉച്ചയ്ക്ക് 12.30ന് വിമാനത്തിന് പുറപ്പെടാനാണ് സാധ്യത. യാത്രക്കാരുടെ താമസം ലഘൂകരിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
-
kerala3 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
india2 days agoബാബരി: മായാത്ത ഓര്‍മകള്‍
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news2 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india2 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News2 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket2 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

