Connect with us

kerala

കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിച്ചില്‍; അഞ്ച് പേര്‍ മണ്ണിനടിയില്‍; രണ്ടു പേരെ രക്ഷപ്പെടുത്തി

അപകടത്തില്‍പ്പെട്ട 7 പേരും അതിഥി തൊഴിലാളികളാണ്.

Published

on

എറണാകുളം കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയില്‍ സ്വകാര്യ ഭൂമിയില്‍ കെട്ടിടനിര്‍മ്മാണത്തിനിടയില്‍ മണ്ണിടിഞ്ഞ് അപകടം. ഏഴു പേര്‍ക്ക് അപകടം പറ്റിയതായാണ് പ്രാഥമികമായി അറിയാന്‍ കഴിയുന്നത്. അതില്‍ രണ്ടു പേരെ രക്ഷപ്പെടുത്തി. അഞ്ചു പേര്‍ നിലവില്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണ്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

അപകടത്തില്‍പ്പെട്ട 7 പേരും അതിഥി തൊഴിലാളികളാണ്.

കെട്ടിട നിര്‍മ്മാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു.സ്ഥലത്ത് അഗ്‌നിശമനസേനയും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മണ്ണ് ദുഷ്‌കരമായതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അവള്‍ക്കൊപ്പം; പ്രതികരണവുമായി രമ്യ നമ്പീശന്‍

നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ അതിജീവിതക്ക് പിന്തുണയുമായി രമ്യ നമ്പീശന്‍.

Published

on

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ അതിജീവിതക്ക് പിന്തുണയുമായി രമ്യ നമ്പീശന്‍. അവള്‍ക്കൊപ്പം എന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നീണ്ട 8 വര്‍ഷത്തെ നിയമപോരാട്ടത്തിനാണ് ഇന്ന് വിധി വന്നത്.

ഗൂഢാലോചനക്ക് തെളിവില്ലെന്ന് കണ്ട് ദിലീപിനെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ കുറ്റക്കാരെന്നും കോടതി കണ്ടെത്തി. പള്‍സര്‍ സുനിക്ക് പുറമെ, മാര്‍ട്ടിന്‍ ആന്റണി,മണികണ്ഠന്‍ ബി,വി.പി വിജീഷ് , സലീം(വടിവാള്‍ സലീം),പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഈ ആറുപ്രതികളുടെ ജാമ്യം റദ്ദാക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

 

 

Continue Reading

kerala

‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു’ -പ്രതികരിച്ച് അമ്മ

നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും കോടതിയെ ബഹുമാനിക്കുന്നുവെന്നുമാണ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ താരസംഘടനയായ അമ്മ പ്രതികരിച്ചത്. 

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിനു പിന്നാലെ പ്രതികരിച്ച് താരസംഘടനയായ അമ്മ. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും കോടതിയെ ബഹുമാനിക്കുന്നുവെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ് താരസംഘടനയായ അമ്മ പ്രതികരിച്ചു.

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടന്‍ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു.  മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വീട്ടില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് താരസംഘടന തീരുമാനമെടുത്തത്.  പിന്നീട് അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടതാടെ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു.  ഇത് വിവാദമായതോടെ താരസംഘടനയിലേക്കില്ലെന്ന് ദിലീപ് പ്രഖ്യാപിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കണ്ട് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി ഉള്‍പ്പെടെ ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞു.

 

 

 

Continue Reading

kerala

ദിലീപിനെതിരെ അപ്പീല്‍ നല്‍കും; സൂചന നല്‍കി പ്രോസിക്യൂഷന്‍

വിധി പരിശോധിച്ച് അപ്പീല്‍ പോകുമെന്നും സര്‍ക്കാര്‍ അപ്പീല്‍ പോകുന്ന കാര്യത്തില്‍ ഉള്‍പ്പെടെ പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ അപ്പീല്‍ നല്‍കുമെന്ന സൂചന നല്‍കി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് വി അജകുമാര്‍. വിധി പരിശോധിച്ച് അപ്പീല്‍ പോകുമെന്നും സര്‍ക്കാര്‍ അപ്പീല്‍ പോകുന്ന കാര്യത്തില്‍ ഉള്‍പ്പെടെ പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിജീവിതയ്‌ക്കൊപ്പമാണ് അന്വേഷണസംഘവും പ്രോസിക്യൂഷനുമെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥ ബി സന്ധ്യ പ്രതികരിച്ചിരുന്നു. ഈയൊരു കേസിലൂടെ കേരളത്തിലെ സിനിമ മേഖലയ്ക്ക് ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി. മുന്നോട്ടുള്ള നീക്കത്തിന് അതിജീവിതയ്‌ക്കൊപ്പം ഉണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെടെ നാല് പ്രതികളെ  കോടതി കുറ്റവിമുക്തനാക്കി. ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി.

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി ഉള്‍പ്പെടെ ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞു.പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പറഞ്ഞത്. വിധിയ്ക്ക് പിന്നാലെ കോടതിയ്ക്ക് പിന്നാലെ ദിലീപ് ആരാധകര്‍ മധുരവിതരണം നടത്തി ആഹ്‌ളാദം പ്രകടിപ്പിച്ചു. വിധി കേള്‍ക്കാന്‍ നിരവധിപേരാണ് കോടതിയിലെത്തിയത്.

 

Continue Reading

Trending