X

നിയന്ത്രണരേഖയില്‍ പാക് റേഞ്ചേഴ്‌സിനെ മാറ്റി സൈന്യത്തെ വിന്യസിക്കുന്നു

BOARDER

ജമ്മു: നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ സൈനിക വിന്യാസം നടത്തുന്നതായി റിപ്പോര്‍ട്ട്. 190 കിലോമീറ്റര്‍ അകലെ അതിര്‍ത്തിയിലാണ് പാക് റേഞ്ചേഴ്‌സിനെ മാറ്റി പാകിസ്താന്‍ സൈന്യത്തെ വിന്യസിക്കുന്നത്.

അതിര്‍ത്തിയിലെ നീക്കങ്ങള്‍ ബിഎസ്എഫ് നിരീക്ഷിച്ച് വരികയാണ്. ജമ്മു, രാജസ്ഥാന്‍, ഗുജറാത്ത് അതിര്‍ത്തി പ്രദേശങ്ങളിലെ സൈനിക വിന്യാസമാണ് ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നത്. ഇതിനുപുറമെ വന്‍തോതില്‍ ആയുധങ്ങളും പാക് സൈന്യം അതിര്‍ത്തിയില്‍ എത്തിക്കുന്നുണ്ട്.

അതിര്‍ത്തിയില്‍ നിന്ന് പാക് റേഞ്ചേഴ്‌സിനെ പൂര്‍ണമായും പിന്‍വലിച്ചിട്ടില്ല. ബി.എസ്.എഫ് ജവാന്മാര്‍ ഇപ്പോഴും അതിര്‍ത്തിയില്‍ റേഞ്ചേഴ്‌സിനെ കാണുന്നുണ്ട്. എന്നാല്‍, സൈനിക വിന്യാസം തുടങ്ങിക്കഴിഞ്ഞുവെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. ആയുധങ്ങളുമായി സൈനിക വാഹനങ്ങള്‍ എത്തുന്നുണ്ടെന്നും രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയാണ് ഇന്ത്യന്‍ സൈന്യം പാലിക്കുന്നത്.

chandrika: