X

മന്ത്രിമാര്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി ധനമന്ത്രി തോമസ് ഐസക്കും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും കൂടിക്കാഴ്ച നടത്തി. ജില്ലാ സഹകരണ ബാങ്കുകളിലെ നിക്ഷേപ തുക സംസ്ഥാന സഹകരണ ബാങ്കുകളെ സ്വീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവദേനം മന്ത്രിമാര്‍ ജെയ്റ്റ്‌ലിക്ക് കൈമാറി. നോട്ട് നിരോധനം നിലവില്‍വന്ന നവംബര്‍ എട്ട് മുതല്‍ 17 വരെ ജില്ലാ ബാങ്കുകളില്‍ സ്വീകരിച്ച നോട്ടുകള്‍ സംസ്ഥാന സഹകരണ ബാങ്കുകളില്‍ സ്വീകരിക്കണമെന്ന ആവശ്യമാണ് കേരളം മുന്നോട്ടുവെച്ചത്. ഇത്തരത്തില്‍ 848.65 കോടി രൂപയാണ് ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപമായുള്ളത്.
ഇന്ന് നടക്കുന്ന ഉന്നത തലയോഗത്തില്‍ ആവശ്യം പരിഗണിക്കുമെന്ന് ജെയ്റ്റ്‌ലി ഉറപ്പു നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

chandrika: