kerala
കെ റെയില്‍;കല്ലിടലിനെതിരെ സി.പി.ഐയിലെ ഒരു വിഭാഗം
വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി പോലെ ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന് പകരം സില്‍വര്‍ ലൈനിനായി ധൃതി കാട്ടുന്നതെന്തിനെന്ന ചോദ്യവും യോഗത്തിലുയര്‍ന്നു
തിരുവനന്തപുരം: കേരളത്തെ രണ്ടായി പിളര്‍ക്കുന്ന സില്‍വര്‍ ലൈനിന്റെ സാമൂഹ്യ, പാരിസ്ഥിതികാഘാതങ്ങളെ സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ മുഖവിലയ്‌ക്കെടുക്കാതെ മുന്നോട്ടുപോകുന്ന സര്‍ക്കാരിനെതിരെ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം. ജനങ്ങളെ സര്‍ക്കാരിന് എതിരാക്കരുതെന്നും കല്ലിടലുമായി മുന്നോട്ട് പോകുന്നത് പ്രകോപനപരമാണെന്നും എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടി.
വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി പോലെ ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന് പകരം സില്‍വര്‍ ലൈനിനായി ധൃതി കാട്ടുന്നതെന്തിനെന്ന ചോദ്യവും യോഗത്തിലുയര്‍ന്നു. പദ്ധതിയുടെ സാമൂഹ്യ, പാരിസ്ഥിതിക ആഘാതങ്ങളെപ്പറ്റിയൊന്നും ആര്‍ക്കും ഒരു വ്യക്തതയുമില്ലെന്ന് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടി. ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം പദ്ധതിയുമായി മുന്നോട്ട് പോകാനെന്നും ഇല്ലെങ്കില്‍ ഒപ്പം നില്‍ക്കുന്ന ജനവിഭാഗത്തിന്റെ എതിര്‍പ്പ് നേരിടേണ്ടി വരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
മുന്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്റെയും മുല്ലക്കര രത്‌നാകരന്റെയും നേതൃത്വത്തിലായിരുന്നു വിമര്‍ശനങ്ങള്‍. കൃഷി മന്ത്രി പി. പ്രസാദും പദ്ധതിയുടെ പ്രായോഗികത സംബന്ധിച്ച് യോഗത്തില്‍ സംശയമുന്നയിച്ചു. പാര്‍ട്ടി ഇതെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്നും ഇടത് മുന്നണി യോഗത്തില്‍ ആശങ്ക അറിയിക്കണമെന്ന നിര്‍ദേശവും വിമര്‍ശകര്‍ മുന്നോട്ടു വെച്ചു.
എന്നാല്‍, പദ്ധതിയെ ന്യായീകരിച്ച സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പെട്ടെന്ന് നടക്കുന്ന പദ്ധതിയല്ല കെ റെയിലെന്ന് വിശദീകരിച്ചു. പദ്ധതി കടന്നുപോകുന്ന ഭൂവിന്യാസം വിലയിരുത്തുന്നതിനായാണ് ഇപ്പോഴത്തെ സര്‍വേയും കല്ലിടല്‍ പ്രക്രിയയും നടക്കുന്നത്. പദ്ധതി ഇടതുമുന്നണിയുടെ പ്രകടനപത്രികയുടെ ഭാഗമായതിനാല്‍ ഇപ്പോള്‍ തള്ളിപ്പറയാനാവില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
രാജ്യത്ത് കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകുന്ന വിടവ് നികത്താന്‍ ഇടതുപക്ഷത്തിനാകില്ലെന്ന ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും യോഗത്തില്‍ വാദമുയര്‍ന്നു. ബിനോയ് വിശ്വത്തിന്റെ നിലപാട് സമ്മേളനകാലത്ത് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കേണ്ടതാണെന്ന് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടിയപ്പോള്‍ ഈ സമയത്തുണ്ടായ അഭിപ്രായപ്രകടനം അനവസരത്തിലായിപ്പോയെന്ന വിമര്‍ശനം ചിലര്‍ ഉന്നയിച്ചു.
ബി.ജെ.പിക്കെതിരായ വിശാലസഖ്യത്തില്‍ കോണ്‍ഗ്രസിനെ ഒഴിച്ചുനിറുത്താനാവില്ലെന്നത് പാര്‍ട്ടി നിലപാടാണ്. ഇടത്, മതേതര, ജനാധിപത്യ ശക്തികളുടെ വിശാലസഖ്യം എന്നത് കഴിഞ്ഞ കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയനയമാണെന്നും ബിനോയ് ചൂണ്ടിക്കാട്ടിയതില്‍ അപാകതയില്ലെന്നുമാണ് ഭൂരിഭാഗത്തിന്റെയും നിലപാട്. എന്നാല്‍ തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കെ പ്രസ്താവന ഒഴിവാക്കാണമെന്നായിരുന്നു വിമര്‍ശകരുടെ നിലപാട്.
kerala
നെടുമ്പാശേരിയില്‍ അമ്മിക്കല്ലുകൊണ്ട് അമ്മയെ കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍
കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ അനിതയെ മകന്‍ തന്നെ ആശുപത്രിയിലെത്തിച്ചതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു.
കൊച്ചി: നെടുമ്പാശേരിയില്‍ മകന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. അനിതയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ അനിതയെ മകന്‍ തന്നെ ആശുപത്രിയിലെത്തിച്ചതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്ത് ഗുരുതരമായ മുറിവുകള്‍ കണ്ടെത്തിയതോടെ പൊലീസ് സംശയിച്ചു. അമ്മയും മകനും മാത്രമാണ് വാടകവീട്ടില്‍ താമസിച്ചിരുന്നത്. മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയ അന്വേഷണസംഘം മകന്‍ വിനുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.
വടി കൊണ്ടും അമ്മിക്കല്ലുകൊണ്ടും അമ്മയുടെ തലയില്‍ അടിച്ച് കൊലപ്പെടുത്തിയതാണെന്ന് വിനു പൊലീസ് മൊഴിയില്‍ പറഞ്ഞു. വെള്ളത്തൂവലിലുള്ള അനിതയുടെ സ്വത്ത് സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്നുമാണ് അന്വേഷണത്തിലുള്ള കണ്ടെത്തല്‍.
മറ്റൊരു വീട്ടില്‍ താമസിച്ചിരുന്ന അനിതയെ കഴിഞ്ഞ ശനിയാഴ്ച വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഞായറാഴ്ചയാണ് കൊലപാതകം നടന്നത്. മകന്‍ വിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
india
പി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന്‍ ജോണ്‍ ബ്രിട്ടാസ്
പി.എം ശ്രീ പദ്ധതിയിൽ സി.പി.എം- ബി.ജെ.പി ഡീലിലെ ഇടനിലക്കാരൻ ജോൺ ബ്രിട്ടാസ്. കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
രാജ്യസഭയിലായിരുന്നു ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. സർവ സമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിവരിച്ചു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കി.
kerala
മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്ത്, തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും; ഓ ജെ ജനീഷ്
മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഓ ജെ ജനീഷ്. സംസ്ഥാനം സാമ്പത്തിക ക്ലേശം അനുഭവിക്കുമ്പോഴാണ് ഈ ധാരാളിത്തം. തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും.
രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃകാപരം. മാധ്യമ വാർത്തയ്ക്ക് പിന്നാലെ നടപടി എടുത്തു. മറ്റ് പാർട്ടികൾക്ക് എവിടെയാണ് മാതൃകാപരമായ ഇടപെടൽ ആണ് നടന്നത്. ഈ വിഷയത്തിൽ കൃത്യമായ വിശദീകരണം പാർട്ടി നടത്തിയിട്ടുണ്ടെന്നും ജനീഷ് വ്യക്തമാക്കി.
ഒരാളും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പോലെ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് എഴുന്നേറ്റ് പോകുന്നില്ല. ഇന്നലെ KPCC പ്രസിഡൻ്റിന് ഒരു പരാതി ലഭിച്ചു. അത് DGP ക്ക് കൈമാറുകയാണ് ചെയ്തത്. പാർട്ടിയുടെ നിലപാടിനപ്പുറം യൂത്ത് കോൺഗ്രസിന് അഭിപ്രായം പറയാനില്ല. ഫെനിക്കെതിരെ ഇപ്പോഴുള്ളത് ആരോപണമാണ്. വോട്ടർമാരോടുള്ള വിശദീകരണം ഫെനി തന്നെ നൽകിയിട്ടുണ്ടെന്നും ജനീഷ് കൂട്ടിച്ചേർത്തു.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala21 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india22 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala20 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala21 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

