News
ബുംറ ഏകദിന ലോകകപ്പില്‍ കളിക്കുന്ന കാര്യം സംശയത്തില്‍
പുറം വേദനക്ക് ന്യുസിലന്‍ഡില്‍ സര്‍ജറിക്ക് വിധേയനായ ഇന്ത്യന്‍ സീമര്‍ ജസ്പ്രീത് ബുംറക്ക് ഉടന്‍ കളിക്കളത്തിലേക്ക് തിരികെ വരാന്‍ കഴിയുന്ന കാര്യം സംശയത്തില്‍.
മുംബൈ: പുറം വേദനക്ക് ന്യുസിലന്‍ഡില്‍ സര്‍ജറിക്ക് വിധേയനായ ഇന്ത്യന്‍ സീമര്‍ ജസ്പ്രീത് ബുംറക്ക് ഉടന്‍ കളിക്കളത്തിലേക്ക് തിരികെ വരാന്‍ കഴിയുന്ന കാര്യം സംശയത്തില്‍. ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ അദ്ദേഹത്തിന് കളിക്കാനാവുമോ എന്ന കാര്യത്തിലും ഉറപ്പില്ല.
ഈ മാസം മുഴുവന്‍ ബുംറ കിവീസിലായിരിക്കും. ഏപ്രില്‍ ആദ്യത്തോടെ അദ്ദേഹം നാട്ടിലേക്ക് തിരിക്കും. ഓഗസ്റ്റോടെ പരിശീലനത്തിന് ഇറങ്ങാനായാല്‍ ഒക്ടോബര്‍-നവംബറില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാനായേക്കും. വളരെ പെട്ടെന്ന് അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തി അമിത ഭാരം ഏല്‍പ്പിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിന് താല്‍പ്പര്യമില്ല. ലോകകപ്പ് സമയത്തേക്ക് പൂര്‍ണ ഫിറ്റ്നസ് നേടുക എന്നതാണ് പ്രധാനം.
വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ്, ഇന്ത്യ യോഗ്യത നേടുന്ന പക്ഷം ജൂണില്‍ ഓവലില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നീ വലിയ വേദികളില്‍ ബുംറയെ അവതരിപ്പിക്കില്ല. ലോകകപ്പിന് ബുംറയെ ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ഡോക്ടര്‍മാര്‍ സര്‍ജറി നിര്‍ദ്ദേശിച്ചത്.
kerala
തൃശ്ശൂരില്‍ വീണ്ടും കാട്ടാനാക്രമണം; ചാലക്കുടിയില്‍ ഒരാള്‍ മരിച്ചു
ചായ കുടിക്കാന്‍ ഹോട്ടലിലേയ്ക്ക് വരുമ്പോഴാണ് ആക്രമണം നടത്തിയത്.
തൃശ്ശൂര്‍: ജില്ലയില്‍ വീണ്ടും കാട്ടാനാക്രമണം.ചാലക്കുടി ചായ്പന്‍ക്കുഴിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. തെക്കൂടന്‍ സുബ്രന് (68) ആണ് മരിച്ചത്. ചായ കുടിക്കാന്‍ ഹോട്ടലിലേയ്ക്ക് വരുമ്പോഴാണ് ആക്രമണം നടത്തിയത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇതേസമയം, കഴിഞ്ഞ ദിവസം കടുവ സെന്‍സസിനിടെ പുതൂര്‍ ഫോറസ്റ്റ് റേഞ്ചില്‍ കാട്ടാന ആക്രമിച്ച് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കാളിമുത്തുവിന് ആന്തരിക രക്തസ്രാവവും നട്ടെല്ലും വാരിയെല്ലുകളും തകര്‍ന്ന നിലയുമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആന പിന്നില്‍ നിന്ന് തുമ്പിക്കൈകൊണ്ട് എറിഞ്ഞതിന്റെയും തുടര്‍ന്ന് നെഞ്ചില്‍ ചവിട്ടിയതിന്റെയും ഗുരുതര ക്ഷതങ്ങളും ശരീരത്തില്‍ കണ്ടെത്തി.
കാളിമുത്തുവിന്റെ മരണത്തിന് പിന്നാലെ കുടുംബത്തിന് സഹായമായി മകന് അനില്‍കുമാറിനെ വനംവകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്ന് വകുപ്പ് അറിയിച്ചു. ആദ്യഘട്ട നഷ്ടപരിഹാരത്തുക ഇന്ന് കൈമാറുമെന്നുമാണ് വിവരം.
kerala
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലീഗ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു
രാത്രി വരെ നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വീട്ടിലെത്തിയ ഉടന്‍ അവര്‍ കുഴഞ്ഞുവീഴുകയായിരുന്നു.
മലപ്പുറം: എടക്കര മൂത്തേടം പഞ്ചായത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി വട്ടത്ത് ഹസീന (52) ആണ് മരിച്ചത്. രാത്രി വരെ നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വീട്ടിലെത്തിയ ഉടന്‍ അവര്‍ കുഴഞ്ഞുവീഴുകയായിരുന്നു.
പായിമ്പാടം അങ്കണവാടി അധ്യാപികയായ ഹസീന കഴിഞ്ഞ ദിവസങ്ങളിലും വീടുവീടായി വോട്ടിനായി പ്രചാരണത്തില്‍ സജീവമായിരുന്നു. രാത്രി 11.15 ഓടെയാണ് വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
india
നാസിക്കില്‍ ഇന്നോവ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആറ് പേര് ദാരുണമായി മരിച്ചു
കല്‍വന്‍ താലൂക്കിലെ സപ്തശ്രിങ് ഗര്‍ ഗാട്ടിലാണ് ഞായറാഴ്ച വൈകിട്ട് നാലോടെയുണ്ടായ അപകടം.
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ 600 അടി ആഴത്തിലുള്ള കൊക്കയിലേക്ക് കാര്‍ മറിഞ്ഞ് ഒരേ കുടുംബത്തിലെ ആറുപേര്‍ മരിച്ച ദാരുണാപകടം നടന്നു. കല്‍വന്‍ താലൂക്കിലെ സപ്തശ്രിങ് ഗര്‍ ഗാട്ടിലാണ് ഞായറാഴ്ച വൈകിട്ട് നാലോടെയുണ്ടായ അപകടം.
നാസിക് സ്വദേശികള്‍ സഞ്ചരിച്ച എം.എച്ച് 15 ബി.എന്‍ 555 നമ്പര്‍ ഇന്നോവ വാഹനം സപ്തശൃംഗി മാതാ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മലമുകളില്‍ നിന്ന് വാഹനം റോഡില്‍നിന്ന് തെന്നിമാറി 600 അടി താഴ്ചയിലേക്ക് വീണതാണ് അപകടമെന്ന് പ്രാഥമിക നിഗമനം. അപകടകാരണം വ്യക്തമല്ല.
മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ് കീര്‍ത്തി പട്ടേല്‍ (50), രസീല പട്ടേല്‍ (50), വിത്തല്‍ പട്ടേല്‍ (65), ലത പട്ടേല്‍ (60), വചന് പട്ടേല്‍ (60), മണിബെന്‍ പട്ടേല്‍ (70). ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ദാരുണ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം വ്യക്തമാക്കി. അപകടം അത്യന്തം ദാരുണമെന്ന് വിലയിരുത്തിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
india2 days agoബാബരി: മായാത്ത ഓര്‍മകള്‍
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news2 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india2 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News2 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket2 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

