More
ദിലീപിനൊപ്പം അഭിനയിക്കുന്നതെന്തിന്?; പ്രതികരണവുമായി നടി അനു സിത്താര

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അടങ്ങിനില്‍ക്കെ പുതിയ വിവാദം ഉടലെടുക്കുന്നു. ദിലീപും നടി അനുസിത്താരയും ജോഡികളായി അഭിനയിച്ച പുതിയ ചിത്രം ശുഭരാത്രി തിയ്യേറ്ററികളില്‍ ഓടുന്നതിനിടെയാണ് അനുസിത്താരക്കെതിരെയുള്ള വിമര്‍ശനം. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനൊപ്പം അഭിനയിക്കാന്‍ മടിയില്ലേയെന്ന് തുടങ്ങി അനുസിത്താരക്ക് വിമര്‍ശനങ്ങളും നേരിടേണ്ടി വരുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
ദിലീപിനൊപ്പം അഭിനയിക്കാന്‍ മടിയില്ലേ എന്ന ചോദ്യത്തിന് താരത്തിന് വ്യക്തമായ മറുപടിയും ഉണ്ട്. ദിലീപിനോടൊപ്പം അഭിനയിക്കുക എന്നത് തന്റെ ഏറെനാളത്തെ ആഗ്രഹമായിരുന്നുവെന്നാണ് അനുസിത്താര പറയുന്നത്. അദ്ദേഹത്തെ പോലെ ഒരു നടന്റെ സിനിമയോട് താന്‍ ഒരിക്കലും ‘നോ’ പറയില്ലെന്നുമായിരുന്നു അനു സിത്താര തിരിച്ചടിച്ചത്. ദിലീപിനൊപ്പം പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന ഒരവസരവും താന്‍ വേണ്ടെന്ന് വെക്കില്ലെന്നും അനു സിത്താര പറഞ്ഞതായാണ് വിവരം.
കേസില്‍ പ്രതിയായതിനു ശേഷമാണ് ദിലീപ് നായകനായ ‘രാമലീല’ എന്ന ചിത്രം പുറത്തിറങ്ങുന്നത്. ‘രാമലീല’ തീയറ്ററുകളില്‍ ഗംഭീര വിജയം നേടി. കമ്മാരസംഭവം, കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്നീ ചിത്രങ്ങളിലൂടെ തന്റെ തിരിച്ചുവരവ് ശക്തമാക്കുകയായിരുന്നു ദിലീപ്.
kerala
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്‌കറ്റ് കെഎംസിസി

മുണ്ടക്കൈ ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളും നഷ്ടപ്പെട്ട നൗഫലിന് വീടൊരുക്കി മസ്‌ക്കറ്റ് കെ.എം.സി.സി. മേപ്പാടി പൂത്തക്കൊല്ലിയിലാണ് പുതിയ വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനം പി.കെ ബഷീർ എം.എൽ.എ നിർവഹിച്ചു. ദുരന്തം പെയ്തിറങ്ങിയ രാവിൽ ഭാര്യയും മക്കളും മാതാപിതാക്കളും അടക്കം 11 പേരാണ് നൗഫലിന് നഷ്ടമായത്.
കുടുംബം പുലർത്തുന്നതിനായി നാടും വീടും വിട്ട് പ്രവാസ ജീവിത നയിച്ചു വരികയായിരുന്നു നൗഫൽ. ദുരന്തസമയത്തും പ്രവാസലോകത്തായിരുന്നു. തന്റെ ഉറ്റവരെ എല്ലാം നഷ്ടപ്പെട്ട നൗഫലിന്റെ അതിജീവന പാതയിൽ ചേർത്തു നിർത്തുകയായിരുന്നു മസ്‌കറ്റ് കെഎംസിസി. മേപ്പാടി പൂത്തക്കൊല്ലിയിൽ നൗഫൽ തന്നെ കണ്ടെത്തിയ സ്ഥലത്ത് ആറ് മാസം കൊണ്ട് 1200 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിച്ചത്. തീരാ വേദനയിലും പുതിയ വീട്ടിലേക്ക് താമസം മാറാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നൗഫൽ. മസ്‌കറ്റ് കെ എം സി സി പ്രസിഡന്റ് റഹീസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
ടി സിദ്ദീഖ് എം.ൽ.എ, മുസ്ലിം ലീ ഗ് ജില്ലാ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി മുഹമ്മദ്, ട്രഷറർ പി കെ അബൂബക്കർ, മസ്‌ക്കത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി റഹിം വറ്റല്ലൂർ, പി അബൂബക്കർ, എൻ കെ റഷീദ്, റസാഖ് കൽപ്പറ്റ, യഹ്‌യ ഖാൻ തലക്കൽ, ഹാരിസ് പടിഞ്ഞാറത്തറ, ടി. ഹംസ, നജീബ് കാരാടൻ, പി.ടി.കെ ഷമീർ, എ.കെ.കെ തങ്ങൾ, കെ ബാബു, മുഹമ്മദ് പന്തിപൊയിൽ, നവാസ് കൽപ്പറ്റ, പി കെ അഷ്‌റഫ്, സി ശിഹാബ് സംസാരിച്ചു.
kerala
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍: സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സിന്‍ഡിക്കേറ്റ് തീരുമാനത്തിനു സാധുത ഇല്ല. രജിസ്ട്രാറിന്റ ചുമതല മിനി കാപ്പന് നല്‍കിയെന്നും വി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് രാവിലെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കിയത്.
അതേസമയം, സസ്‌പെന്‍ഡ് ചെയ്തതിനെതിരെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ഹരജി പിന്‍വലിക്കുന്നതായി രജിസ്ട്രാര്‍ കോടതിയെ അറിയിച്ചു. വിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല. കോടതിയെ വിമര്‍ശിച്ചുള്ള സിന്‍ഡിക്കേറ്റ് അംഗം ആര്‍.രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനം. രാജേഷിനെതിരെ സ്വമേധയാ നടപടിയെടുക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.
kerala
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
മരട് പൊലീസ് സ്റ്റേഷനിലാണ് മൂവരും ഹാജരായത്

കൊച്ചി:’മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറും സഹനിർമ്മാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരും ചോദ്യം ചെയ്യലിന് ഹാജരായി. മരട് പൊലീസ് സ്റ്റേഷനിലാണ് മൂവരും ഹാജരായത്.
നേരത്തെ ചോദ്യംചെയ്യിലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് രണ്ടു തവണ നോട്ടീസ് നൽകിയെങ്കിലും മുൻകൂർ ജാമ്യ അപേക്ഷ തേടി സൗബിൻ അടക്കമുള്ള പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നുപ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് നിരീക്ഷിച്ച കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയിരുന്നു. വേണ്ടിവന്നാൽ നാളെയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്നാണ് ഹൈക്കോടതി നിർദേശം.
മഞ്ഞുമ്മല്‍ ബോയ്സിന്റെ ലാഭത്തിന്റെ 40% നൽകാമെന്ന് കാണിച്ച് ഏഴ് കോടി രൂപ കൈപ്പറ്റിയിട്ടും പണം നൽകാതെ വഞ്ചിച്ചെവന്ന് കാട്ടി അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് എന്നയാളാണ് പരാതി നൽകിയത്.
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം
-
kerala3 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
kerala3 days ago
പൊട്ടിപ്പൊളിഞ്ഞ റൂമുകള്‍; അടര്‍ന്ന് വീണ് കോണ്‍ക്രീറ്റ് പാളികള്‍; കോട്ടയം മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റലും അപകടാവസ്ഥയില്‍
-
kerala3 days ago
ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കുമില്ല
-
kerala2 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
kerala3 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
crime3 days ago
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ