Connect with us

kerala

‘ഹി ഈസ് ആന്‍ ഓണറബ്ള്‍ മാന്‍’; ബ്രൂട്ടസിനെ ഉദ്ധരിച്ച് മുഖ്യമന്ത്രിയെ കുടഞ്ഞ് വി.ഡി സതീശന്‍

കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. ഞൊടിയിട കൊണ്ട് വരുതിയിലാക്കാന്‍ കഴിയുന്ന ഓഫീസായി മുഖ്യമന്ത്രിയുടെ ഓഫീസ് അധഃപതിച്ചു. സെക്രട്ടേറിയേറ്റില്‍ അന്വേഷണ ഏജന്‍സികള്‍ കയറി ഇറങ്ങുകയാണ്.

Published

on

തിരുവനന്തപുരം: ‘വില്യം ഷേക്‌സ്പിയറിന്റെ പ്രശസ്തമായ ജൂലിയസ് സീസറില്‍ മാര്‍ക്ക് ആന്റണിയുടെ വിഖ്യാതമായ പ്രസംഗമുണ്ട്. ആ പ്രസംഗത്തില്‍ അദ്ദേഹം ബ്രൂട്ടസിനെ വിശേഷിപ്പിക്കുന്നത് ഹീ ഈസ് ആന്‍ ഹോണറബ്ള്‍ മാന്‍ എന്നാണ്. സര്‍ ഈ സഭയുടെ അനുവാദത്തോടു കൂടി ഞാന്‍ ബഹുമാന്യനായ നമ്മുടെ മുഖ്യമന്ത്രിയെ ഔര്‍ ചീഫ് മിനിസ്റ്റര്‍ ഈസ് ആന്‍ ഓണറബ്ള്‍ മാന്‍ എന്നു വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. അദ്ദേഹം നമ്മുടെ മുഖ്യമന്ത്രി ആദരണീയനായ ഒരു മനുഷ്യനാണ്. അദ്ദേഹമാണ്. ഈ ഭരണത്തിന്റെ കപ്പലിന്റെ ചുക്കാന്‍ നിയന്ത്രിക്കുന്ന കപ്പിത്താന്‍. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹം നിയന്ത്രിക്കുന്ന ഈ കപ്പല്‍ ചുഴിയിലും കാറ്റിലും പെട്ട് നടുക്കലലില്‍ ആടിയുലയുകയാണ്. അദ്ദേഹത്തിന് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. കാരണം കപ്പിത്താന്റെ ക്യാബിനില്‍ തന്നെയാണ് പ്രധാനപ്പെട്ട പ്രശ്‌നം’ – സര്‍ക്കാറിനെിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം അവതരിപ്പിക്കവെ കോണ്‍ഗ്രസ് അംഗം വിഡി സതീശന്‍ പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്.

ഡസ്‌കിലിടിച്ച് ആവേശത്തോടെയാണ് സതീശന്റെ പ്രസംഗം പ്രതിപക്ഷാംഗങ്ങള്‍ വരവേറ്റത്. സ്വര്‍ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് സതീശന്‍ ആരോപിച്ചു. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. ഞൊടിയിട കൊണ്ട് വരുതിയിലാക്കാന്‍ കഴിയുന്ന ഓഫീസായി മുഖ്യമന്ത്രിയുടെ ഓഫീസ് അധഃപതിച്ചു. സെക്രട്ടേറിയേറ്റില്‍ അന്വേഷണ ഏജന്‍സികള്‍ കയറി ഇറങ്ങുകയാണ്. ചീഫ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു. ഏതെല്ലാം ഫയലാണ് അവര്‍ ചോദിച്ചത്? – സതീശന്‍ ചോദിച്ചു.

കള്ളക്കടത്തുകാര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മറയാക്കി. ഇപ്പോള്‍ എല്ലാം ഐ.ടി സെക്രട്ടറിക്ക് മുകളില്‍ വച്ചു കെട്ടി തടിയൂരാനാണ് ശ്രമം. ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പല നിയമനങ്ങളും അറിഞ്ഞില്ല. അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കണോ? – അദ്ദേഹം ചോദിച്ചു.

പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ലൈഫ് മിഷന്‍ കൈക്കൂലി മിഷനാക്കി മാറ്റി. ലൈഫ് പദ്ധതിയില്‍ എന്താണ് നടക്കുന്നത്? റെഡ്ക്രസന്റും ലൈഫ് മിഷനും തമ്മില്‍ ധാരണയുണ്ടാക്കുന്നു. പിന്നെ ഒരു കരാറും ഉണ്ടാക്കിയില്ല. ലൈഫ് മിഷന്‍ കൈക്കൂലി മിഷനാക്കി മാറ്റി. 46 ശതമാനാണ് ലൈഫ് പദ്ധതിയില്‍ കൈക്കൂലി വാങ്ങിയത്. ദേശീയ റെക്കോര്‍ഡാണിത്- അദ്ദേഹം ആരോപിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി ജലീല്‍ ഇവിടെയില്ല. അദ്ദേഹവും വളരെ ആദരണീയനായ മനുഷ്യനാണ്. കാരണമെന്താ. എല്ലാ നിയമങ്ങളേയും കാറ്റില്‍പ്പറത്തി വാട്‌സ്ആപ്പ് മെസ്സേജുകളിലൂടെ ഒരു ബദലുണ്ടാക്കി വിപ്ലവം സൃഷ്ടിച്ച വീരപുരുഷനാണ് അദ്ദേഹം. അദ്ദേഹത്തിന് ഈ നിയമം ഒന്നും ഇഷ്ടമില്ല. ഈ വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് ഒരു വിദേശ കോണ്‍സുലേറ്റുമായി വാട്‌സാപ്പില്‍ മെസ്സേജ് അയച്ച് കിറ്റ് മേടിച്ചു കൊണ്ടു പോയ ആളാണ് അദ്ദേഹം. സകാത്ത് ആണെന്നാണ് പറഞ്ഞത്. 500 രൂപയുടെ ആയിരം കിറ്റ്. എയര്‍പോര്‍ട്ടിന് അടുത്ത ധാരാളം പാവങ്ങളുണ്ട്. നോമ്പു നോറ്റവരാണ്. അവിടെ കൊടുക്കേണ്ടേ? അതെടുത്തു മലപ്പുറത്തു കൊണ്ടു പോയി, അവിടെ നിന്നാ വണ്ടി ബാംഗ്ലൂരിലേക്ക് പോയി. സകാത് കൊടുത്തതിന്റെ ഫേസ്ബുക്ക് പോസ്റ്റിട്ടു മന്ത്രി. പിറകില്‍ നില്‍ക്കുന്നത് മാര്‍ക്‌സ്, ലെനിന്‍, സ്റ്റാലിന്‍, അരിവാള്‍ ചുറ്റിക നക്ഷത്രം. സകാത് കയ്യില്‍ നിന്നെടുത്തു കൊടുക്കണം. സ്വന്തം അധ്വാനത്തില്‍ നിന്നെടുത്തു കൊടുക്കണം. ആക്ഷേപം ഉന്നയിച്ചപ്പോള്‍ പറയുന്നത് ഖുര്‍ആന്‍ കൊണ്ടുപോയതാണ് എന്നാണ്. കള്ള ത്തട്ടിപ്പിനല്ല വിശുദ്ധ ഗ്രന്ഥത്തെ മറയാക്കേണ്ടത്- അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

മദ്യപാനി തിരുവല്ലയിൽ യുവതിയെ ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു

ദ്യാപാനിയായ തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്.

Published

on

തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയെ ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു താഴെയിട്ടു. മദ്യാപാനിയായ തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. നേരത്തെ ഇയാൾ മദ്യപിച്ച് ബൈക്കിൽ പൊലീസ് സ്റ്റേഷനിലെത്തിയ ബഹളം വെച്ചിരുന്നു. തുടർന്ന് ബൈക്ക് വാങ്ങിവെച്ച് പൊലീസുകാർ മടക്കി അയച്ചിരുന്നു.

തുടർന്ന് തിരുവല്ല ന​ഗരത്തിലെ പ്രധാന റോഡിലേക്കെത്തിയ ജോജോ ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി വലിച്ചു താഴെയിടുകയായിരുന്നു. പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നയാളെന്ന് പൊലീസ് വ്യക്തമാക്കി. ജോജോയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല പൊലീസ് അറിയിച്ചു.

Continue Reading

kerala

സ്വർണവിലയിൽ നേരിയ വർധന; ഇന്ന് 240 രൂപ വർധിച്ചു

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6635 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 53080 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ കൂടി.

കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഏപ്രിലിൽ തുടർച്ചയായി സ്വർണവില പല തവണ റെക്കോർഡ് തിരുത്തുന്നത് കണ്ടിരുന്നു. പിന്നാലെ ഏപ്രിൽ 19ന് സ്വർണവില ഏറ്റവും ഉയർന്ന നിരക്കായ 6815 രൂപയിലെത്തി. പവന് 54520 രൂപയായിരുന്നു അന്നത്തെ വില.

സ്വർണ്ണത്തിന്റെ ക്രമാതീതമായ വില വർധന 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കുകയാണ്. 22 കാരറ്റ് സ്വർണാഭരണങ്ങളും 18 കാരറ്റ് സ്വർണാഭരണങ്ങളും തമ്മിൽ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്. ടീനേജുകാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമ്മിക്കപ്പെടുന്നത് 18 കാരറ്റിലാണ്. ഡയമണ്ട് ആഭരണങ്ങൾ നിർമ്മിക്കുന്നതും 18 കാരറ്റിലാണ്. പുതിയ തലമുറയ്ക്ക് ലൈറ്റ് വെയിറ്റ് ആഭരണങ്ങളോടുള്ള കമ്പം 18 കാരറ്റ് ആഭരണങ്ങൾ വലിയതോതിൽ വിപണിയിൽ ലഭ്യമാകുന്നു.

Continue Reading

kerala

വി. മുരളീധരൻ പക്ഷം തോൽപിക്കാൻ ശ്രമിച്ചെന്ന് ശോഭ സുരേന്ദ്രൻ; ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ ചേരിപ്പോര്‌

. ഇ.പി ജയരാജനുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രന്റെയും ശോഭ സുരേന്ദ്രന്റെയും പരസ്യപ്രസ്താവനയില്‍ പ്രകാശ് ജാവഡേക്കര്‍ അതൃപ്തി അറിയിക്കുകയും ചെയ്തു.

Published

on

ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ ഭിന്നിപ്പ്‌. തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ നേതാക്കള്‍ ചേരിതിരിഞ്ഞു വാക്പോര് നടത്തി. ആലപ്പുഴയില്‍ വി. മുരളീധരന്‍ പക്ഷം തോല്‍പിക്കാന്‍ ശ്രമിച്ചെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കോര്‍ കമ്മിറ്റി ചേരാതെ നേതൃയോഗം ചേരുന്നതില്‍ അതൃപ്തിയറിയിച്ച് കൃഷ്ണദാസ് പക്ഷം യോഗം ബഹിഷ്‌കരിച്ചു. ഇ.പി ജയരാജനുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രന്റെയും ശോഭ സുരേന്ദ്രന്റെയും പരസ്യപ്രസ്താവനയില്‍ പ്രകാശ് ജാവഡേക്കര്‍ അതൃപ്തി അറിയിക്കുകയും ചെയ്തു.

വി. മുരളീധരനെതിരെ കടുത്ത ആരോപണമാണ് ശോഭ യോഗത്തില്‍ ഉന്നയിച്ചത്. ആലപ്പുഴയില്‍ തന്നെ തോല്‍പ്പിക്കാന്‍ മുരളീധരപക്ഷം ശ്രമിച്ചെന്ന് അവര്‍ ആരോപിച്ചു. അതേസമയം, അതൃപ്തിയുമായി കൃഷ്ണദാസ് പക്ഷം നേതാക്കള്‍ സംസ്ഥാന നേതൃയോഗത്തില്‍നിന്ന് വിട്ടുനിന്നു. പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരാണു യോഗം ബഹിഷ്‌ക്കരിച്ചത്. കോര്‍ കമ്മിറ്റി ചേരാതെ നേതൃയോഗം ചേരുന്നതിലാണ് അതൃപ്തി.

കോര്‍ കമ്മിറ്റിക്കുശേഷം നേതൃയോഗമെന്നതാണ് പതിവ്. തെരഞ്ഞെടുപ്പ് വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ ആദ്യം കോര്‍ കമ്മിറ്റി ചേരണം. എന്നാല്‍, ഇതിനു വിരുദ്ധമായാണ് ഇത്തവണ ആദ്യം നേതൃയോഗം ചേര്‍ന്നത്. നേതൃയോഗത്തിനുശേഷം ഇന്നുതന്നെ കോര്‍ കമ്മിറ്റി ചേരാനും ആലോചനയുണ്ട്.

അതേസമയം, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും ശോഭ സുരേന്ദ്രനെയും ജാവഡേക്കര്‍ വിമര്‍ശിച്ചതും ശ്രദ്ധേയമായി. ശോഭയുടെ തുറന്നുപറച്ചിലില്‍ ജാവഡേക്കര്‍ അതൃപ്തി പരസ്യമാക്കി. പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്തുവെന്നായിരുന്നു വിമര്‍ശനം. നേതാക്കള്‍ പലരുമായും ചര്‍ച്ച നടത്തും. അത് തുറന്നുപറയുന്നത് കേരളത്തില്‍ മാത്രമാണ്. കൂടിക്കാഴ്ച ശോഭ എങ്ങനെ അറിഞ്ഞുവെന്നും ജാവഡേക്കര്‍ ചോദിച്ചു.

മറ്റ് പാര്‍ട്ടിയിലുള്ളവര്‍ ഇനി ചര്‍ച്ചയ്ക്ക് തയാറാകുമോയെന്നും ജാവഡേക്കര്‍ തുടര്‍ന്നു. കൂടിക്കാഴ്ച നടന്നെന്ന് സമ്മതിച്ച കെ. സുരേന്ദ്രന്റെ നടപടിയും ശരിയല്ല. ദേശീയ നേതാക്കള്‍ നടത്തുന്ന ഇടപെടലുകള്‍ സ്വന്തം പബ്ലിസിറ്റിക്കായി സംസ്ഥാന നേതാക്കള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും പ്രകാശ് ജാവഡേക്കര്‍ വിമര്‍ശിച്ചു.

 

Continue Reading

Trending