Connect with us

india

ലാലു പ്രസാദ് യാദവിന്റെ നില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍

വൃക്കകളുടെ പ്രവര്‍ത്തനം വഷളാകുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു

Published

on

റാഞ്ചി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. വൃക്കകളുടെ പ്രവര്‍ത്തനം വഷളാകുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇക്കാര്യം ബന്ധപ്പെട്ട അധികാരികളെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദിനെ രണ്ടാഴ്ചകള്‍ക്കു മുമ്പാണ് ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലിത്തീറ്റ കേസില്‍ 2017ലാണ് ലാലുവിനെ കോടതി ശിക്ഷിച്ചത്.

 

india

ഹീറ്ററില്‍നിന്നുള്ള വാതകച്ചോര്‍ച്ച; കുളിമുറിയില്‍ യുവതി മരിച്ചനിലയില്‍

തിങ്കളാഴ്ച പകലുണ്ടായ സംഭവത്തെ ഭര്‍ത്താവ് കൃഷ്ണമൂര്‍ത്തിയാണ് വൈകീട്ട് ജോലിക്കു ശേഷം വീട്ടിലെത്തി കണ്ടെത്തിയത്.

Published

on

ബെംഗളൂരു: മാനായകഹള്ളിയില്‍ കുളിമുറിയിലെ ഹീറ്ററില്‍ നിന്നുണ്ടായ വിഷവാതകം ശ്വസിച്ചതിനെത്തുടര്‍ന്ന് 24കാരിയായ യുവതി മരണപ്പെട്ടു. ഹാസന്‍ സ്വദേശിനിയായ ഭൂമികയാണ് മരിച്ചത്. തിങ്കളാഴ്ച പകലുണ്ടായ സംഭവത്തെ ഭര്‍ത്താവ് കൃഷ്ണമൂര്‍ത്തിയാണ് വൈകീട്ട് ജോലിക്കു ശേഷം വീട്ടിലെത്തി കണ്ടെത്തിയത്.

വാതിലില്‍ മുട്ടിയിട്ടും ഫോണ്‍ വിളിച്ചിട്ടും മറുപടി ലഭിക്കാതായപ്പോള്‍ അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ കുത്തിത്തുറന്നപ്പോള്‍ ഭൂമിക കുളിമുറിയില്‍ മരിച്ച നിലയിലായിരുന്നു. ഹീറ്ററില്‍നിന്ന് വാതകച്ചോര്‍ച്ചയുണ്ടായതും വിഷവാതകം ശ്വസിച്ചതുമാണ് പ്രാഥമിക നിഗമനം. നാലുമാസം മുമ്പ് വിവാഹം കഴിഞ്ഞ ദമ്പതികള്‍ രണ്ടാഴ്ച മുമ്പാണ് ഈ വീട്ടിലേക്ക് താമസം മാറ്റിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു

Continue Reading

india

പി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന്‍ ജോണ്‍ ബ്രിട്ടാസ്‌

Published

on

പി.എം ശ്രീ പദ്ധതിയിൽ സി.പി.എം- ബി.ജെ.പി ഡീലിലെ ഇടനിലക്കാരൻ ജോൺ ബ്രിട്ടാസ്. കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

രാജ്യസഭയിലായിരുന്നു ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. സർവ സമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിവരിച്ചു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കി.

Continue Reading

india

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ മരണസംഖ്യ 410; 336 പേരെ കാണാതായി

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 1,441 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,33,015 പേര്‍ മാറി താമസിക്കുകയാണ്.

Published

on

ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ മരണസംഖ്യ 410 ആയി ഉയര്‍ന്നു. 336 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 1,441 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,33,015 പേര്‍ മാറി താമസിക്കുകയാണ്. 565 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന് നശിച്ചപ്പോള്‍ 20,271 വീടുകള്‍ക്ക് കേടുപാടുകളുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തീകരിക്കുന്നു.

ശക്തി കുറഞ്ഞ ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ന്യൂനമര്‍ദ്ദമായി ദുര്‍ബലമായതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദവും പൂര്‍ണമായും ക്ഷയിക്കുമെന്നാണ് പ്രവചനം.

ചുഴലിക്കാറ്റിന്റെ അവശേഷിക്കുന്ന പ്രഭാവത്തെ തുടര്‍ന്ന് ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. പുതുച്ചേരിയില്‍ ഓറഞ്ച് അലര്‍ട്ടും കാരയ്ക്കലില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

 

Continue Reading

Trending