kerala
വൃദ്ധ കർഷക ദമ്പതികളുടെ സമരം ഒരാഴ്ച പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ ഭരണകൂടം
1976 മുതൽ ജോസഫിന്റെ കൈവശമുള്ള ഭൂമിയാണ് 1981ൽ ബാണാസുരസാഗർ പദ്ധതിക്കായി ഉപയോഗപ്പെടുത്തിയത്

സർക്കാർ ഏറ്റെടുത്ത കൈവശഭൂമിയുടെ വിലകിട്ടാൻ 80 വസ്സ് പിന്നിട്ട ദമ്പതികൾ നടത്തുന്ന സമരം കണ്ടഭാവം നടിക്കാതെ അധികൃതർ. വയനാട് ജില്ലയിലെ വൈത്തരി താലൂക്ക് ഓഫീസ് പടിക്കൽ വൃദ്ധ കർഷക ദമ്പതികളുടെ സമരം ഒരാഴ്ച പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ ജില്ലാ ഭരണകൂടം നിസംഗത തുടരുകയാണ്. ബാണാസുരസാർ ജലസേചന പദ്ധതിക്കായി ഉപയോഗപ്പെടുത്തിയ അഞ്ചേക്കർ കൈവശഭൂമിയുടെ വിലയും കുഴിക്കൂർ ചമയങ്ങളുടെ നഷ്ടത്തിനു പരിഹാരവും ആവശ്യപ്പെട്ടു പൊഴുതന സേട്ടുകുന്നിലെ മൈലാക്കൽ ജോസഫും(86), ഭാര്യ ഏലിക്കുട്ടിയും (80) കഴിഞ്ഞ തിങ്കളാഴ്ച മുതൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തെയാണ് അധികാരികൾ അവഗണിക്കുന്നത്. സമരം തുടങ്ങി ഇത്രയും നാളുകളായിട്ടും ഉത്തരവാദപ്പെട്ട അധികാരികൾ ചർച്ചയ്ക്കുപോലും തയാറായിട്ടില്ലെന്നു ജോസഫ് പറഞ്ഞു. വനം, റവന്യൂ, വൈദ്യുതി വകുപ്പു ജീവനക്കാരിൽ ചിലർ സമരപ്പന്തൽ പരിസരത്തു തല കാണിക്കന്നുണ്ടെങ്കിലും പ്രശ്‌നപരിഹാരത്തിനു നീക്കമില്ല.
1976 മുതൽ ജോസഫിന്റെ കൈവശമുള്ള ഭൂമിയാണ് 1981ൽ ബാണാസുരസാഗർ പദ്ധതിക്കായി ഉപയോഗപ്പെടുത്തിയത്. തരിയോട് നോർത്ത് വില്ലേജിൽ 1981ൽ മറ്റു 10 പേരുടെ ഭൂമിയും പദ്ധതിക്കായി ഉപയോഗപ്പെടുത്തിയതിൽ ഉൾപ്പെടും. ഇതിൽ ജോസഫും അവകാശികളില്ലാതെ മരിച്ച മറ്റൊരാളും ഒഴികെയുള്ളവർക്കു ഭൂവിലയും നഷ്ടപരിഹാരവും ലഭിച്ചു. കൈവശമുണ്ടായിരുന്നതു നിക്ഷിപ്ത വനഭൂമിയുടെ ഭാഗമാണെന്ന വാദം ഉന്നയിച്ചാണ് ജോസഫിനു ഭൂവിലയും നഷ്ടപരിഹാരവും നിഷേധിച്ചത്. ബന്ധു മുഖേന കൈവശമെത്തിയ ഭൂമിക്കു പട്ടയം നേടുന്നതിനു ജോസഫ് കൽപ്പറ്റ ലാൻഡ് ട്രിബ്യൂണലിൽ അപേക്ഷ നൽകിയെങ്കിലും ലഭിച്ചിരുന്നില്ല. വനം വകുപ്പിന്റെ തടസവാദമാണ് ഇതിനും കാരണമായത്.
വയനാട് സംരക്ഷണ സമിതി, കാർഷിക പുരോഗമന സമിതി, ഫാർമേഴ്‌സ് റിലീഫ് ഫോറം, കർഷക സംരക്ഷണ സമിതി, കർഷക പ്രതിരോധ സമിതി, ഓൾ ഇന്ത്യാ ഫാർമേഴ്‌സ് അസോസിയേഷൻ, വയനാട് പൈതൃക സംരക്ഷ കൂട്ടായ്മ, ക്രിസ്ത്യൻ കൾച്ചറൽ ഫോറം, കേരള ആദിവാസി ഫോറം എന്നീ സംഘടനകൾ വൃദ്ധദമ്പതികളുടെ സമരത്തിനു ഇതിനകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സത്യഗ്രഹത്തെ അധികൃതർ അവഗണിക്കുന്ന സാഹചര്യത്തിൽ കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു സമരത്തിനുള്ള പിന്തുണ ശക്തമാക്കാനാണ് ഈ സംഘടനകളുടെ തീരുമാനം.
crime
കോഴിക്കോട് ആശുപത്രിയിലെത്തിയ ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ച് ആറംഗസംഘം
ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം

കോഴിക്കോട്: കോഴിക്കോട് മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യവേ ആശുപത്രിയിലെത്തിയ ആറംഗസംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഡോക്ടറുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡോ. ഗോപു കൃഷ്ണയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
kerala
കോന്നി ക്വാറി അപകടം: രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി
കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്

പത്തനംതിട്ട: കോന്നി പാറമട അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴയില്‍നിന്ന് ലോങ് ബൂം എക്‌സവേറ്റര്‍ എത്തിച്ചുളള ദൗത്യത്തിനിടയിലാണ് അജയിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
ഹിറ്റാച്ചി ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ബിഹാര്‍ സ്വദേശി അജയ് റായുടെ മൃതദേഹം. നേരത്തെ അപകടം നടന്ന സ്ഥലത്ത് ഒട്ടേറെ തവണ പാറയിടിഞ്ഞു വീണതോടെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് വലിയ ക്രെയിന്‍ എത്തിച്ചെങ്കിലും ദൗത്യം പുനഃരാരംഭിക്കാനായിരുന്നില്ല.
ഇന്ന് രാവിലെ ഏഴു മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയിരുന്നു. പാറ ഇടിഞ്ഞു ഇന്നലെ അതിഥിത്തൊഴിലാളികള്‍ അപകടത്തില്‍പെട്ടിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തിയിരുന്നു. ഒഡീഷ കാണ്‍ധമാല്‍ ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ആണ് കണ്ടെത്തിയത്. പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവര്‍ ബിഹാര്‍ സിമര്‍ല ജമുയ് ഗ്രാം സിമര്‍ലിയ അജയ് കുമാര്‍ റായിയെ (38) ആണ് കാണാതായത്.
വലിയ പാറമടയുടെ മുകൾ ഭാഗത്തുനിന്നു മണ്ണും പാറയുമടക്കം ഇടിഞ്ഞ് പാറപൊട്ടിക്കുന്ന യന്ത്രത്തിലേക്കു പതിക്കുകയായിരുന്നു. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് അപകടത്തിൽപെട്ടത്. ക്വാറിക്ക് അടുത്ത വർഷംവരെ ലൈസൻസ് ഉണ്ടെന്ന് അധികൃതർ പറയുന്നു. പ്രവർത്തനം സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

കൊച്ചി അമ്പലമുകള്‍ റിഫൈനറി പരിസരത്ത് തീപിടിത്തം. അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽനിന്ന് തീ പടർന്നെന്നാണ് റിപ്പോർട്ട്. പ്രദേശമാകെ പുക പടർന്നിട്ടുണ്ട്. ഇതേ തുടർന്ന് അയ്യങ്കുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അയ്യൻകുഴിയിലെ 45ഓളം കുടുംബങ്ങളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അഗ്നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.
അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത്. വലിയ പൊട്ടിത്തെറി കേട്ടതായി നാട്ടുകാർ പറയുന്നു. അയ്യങ്കുഴിയിൽ പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി.
-
india3 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി
-
kerala3 days ago
നിപ; പാലക്കാട് സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്
-
india2 days ago
നഗ്ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
-
india2 days ago
ഹിമാചല്‍ പ്രദേശ് വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, മരണസംഖ്യ 75 ആയി
-
kerala2 days ago
നിപ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്
-
kerala2 days ago
കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനി പീഡനത്തിനിരയായ സംഭവം; പ്രതികള്‍ ലൈംഗികാതിക്രമം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങള്‍ പുറത്ത്
-
kerala3 days ago
എയര്‍ബസ് 400ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ബ്രിട്ടിഷ് സംഘം; യുദ്ധവിമാനം പരിശോധിക്കും