Connect with us

News

‘വരാനിരിക്കുന്നത് വന്‍ പ്രളയങ്ങള്‍’; മുന്നറിയിപ്പുമായി നാസ

പ്രളയം കാരണം സമുദ്രനിരപ്പിനു സമീപമുള്ള താഴ്ന്ന പ്രദേശങ്ങള്‍ കൂടുതല്‍ അപകടത്തിലേക്കും ദുരിതത്തിലേക്കും പോയേക്കാം

Published

on

ചന്ദ്രന്റെ ചലനം മൂലം സമുദ്രനിരപ്പ് കുത്തനെ ഉയരുകയും ഇത് കാരണം 2030 ല്‍ റെക്കോര്‍ഡ് പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി നാസ. ചന്ദ്രന്റെ സഞ്ചാരപഥത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കാരണം ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം ഭൂമിയില്‍ വന്‍ പ്രളയങ്ങള്‍ സംഭവിക്കുമെന്നാണ് ഗവേഷകര്‍ പ്രവചിക്കുന്നത്.

നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) നടത്തിയ പഠന പ്രകാരം 2030 ന്റെ പകുതിയോടെ ഭൂമിയില്‍ വന്‍ പ്രളയങ്ങള്‍ സംഭവിച്ചേക്കാമെന്നാണ്. സമുദ്രത്തോട് അടുത്തുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാകുമെന്നാണ് പ്രവചനം.

തീരപ്രദേശങ്ങളില്‍ വേലിയേറ്റം സംഭവിക്കുന്നത് പതിവ് സംഭവമാണ്. എന്നാല്‍, ഈ വേലിയേറ്റം ഭീകരമായിരിക്കുമെന്നും വെള്ളം ഏറെ ഉയരത്തില്‍ പൊങ്ങുമെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. 18.6 മാസത്തോളം ഈ പ്രതിഭാസം തുടര്‍ന്നേക്കും. വേലിയേറ്റങ്ങള്‍ കൂടുന്നതോടെ മിക്ക ഭൂഖണ്ഡങ്ങളിലും പ്രളയങ്ങള്‍ പതിവാകും. ഈ പ്രളയങ്ങള്‍ ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കാനും സാധ്യതയുണ്ട്. ഇത്തരം ഒരു ദുരന്തത്തെ മുന്‍കൂട്ടികണ്ടില്ലെങ്കില്‍ ജീവിതത്തിനും ഉപജീവനത്തിനും വലിയ തടസ്സമുണ്ടാക്കും.

ചന്ദ്രന്‍ ഭൂമിയുടെ അടുത്തേക്ക് വരുന്ന സമയത്താണ് ഭൂമിയില്‍ വന്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇത് ഇപ്പോഴും സംഭവിക്കുന്ന പ്രതിഭാസമാണ്. ജലനിരപ്പ് ഉയരുന്നതും ഭൂചലനങ്ങള്‍ സംഭവിക്കുന്നതെല്ലാം ചന്ദ്രന്‍ ഭൂമിയോട് അടുത്തുവരുമ്പോഴാണ്. എന്നാല്‍, നിലവില്‍ ഈ പ്രതിഭാസം കാരണം വന്‍ പ്രളയങ്ങളൊന്നും സംഭവിക്കാറില്ല.

വരാനിരിക്കുന്ന പ്രതിഭാസം കാരണം മാസത്തില്‍ 10 മുതല്‍ 15 തവണ വരെ ഒരു പ്രദേശത്ത് പ്രളയമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇങ്ങനെ സംഭവിച്ചാല്‍ എല്ലാ ആസൂത്രണങ്ങളും പരാജയപ്പെടുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം 2019 ല്‍ യുഎസില്‍ മാത്രം 600 ഓളം പ്രളയങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, ഈ പ്രതിഭാസം കാരണം ഇതിനേക്കാള്‍ കൂടുതല്‍ പ്രളയങ്ങള്‍ സംഭവിച്ചേക്കാം.

പ്രളയം കാരണം സമുദ്രനിരപ്പിനു സമീപമുള്ള താഴ്ന്ന പ്രദേശങ്ങള്‍ കൂടുതല്‍ അപകടത്തിലേക്കും ദുരിതത്തിലേക്കും പോയേക്കാം. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം, സമുദ്രനിരപ്പ് ഉയരുന്നത്, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ സംയോജനമാണ് വരാന്‍ പോകുന്നത്. നമ്മുടെ തീരപ്രദേശങ്ങളിലെല്ലാം പ്രളയമുണ്ടായേക്കാമെന്നും നെല്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്: യുഎഇയില്‍ മുന്‍കരുതല്‍ സജീവം

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു

Published

on

അബുദാബി: യുഎഇയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വിപലുമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കി.

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍വ്വമേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സ്‌കൂളുകുള്‍ രണ്ടുദിവസം ഓണ്‍ലൈന്‍ ക്ലാസായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും പൊലീസ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള പ്രദേശങ്ങളും റോഡുകളും അടച്ചിടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഏതാനും ദിവസംമുമ്പുണ്ടായ ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലുമായാണ് അധികൃതര്‍
എല്ലാമേഖലയിലും ശ്രദ്ധ ചെലുത്തുന്നത്.

Continue Reading

GULF

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് നിര്യാതനായി

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു

Published

on

അബുദാബി: അബുദാബി രാജകുടുംബാഗംവും അല്‍ഐന്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ് യാന്‍ നിര്യാതനായി.

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. 82 വയസ്സ പ്രായമായിരുന്നു. യുഎഇ രൂപീകരണകാലം മുതല്‍ അബുാദാബി ഭരണാധികാരിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രതിനിധിയാണ്.

Continue Reading

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

Trending