Connect with us

kerala

‘എയര്‍ ആംബുലന്‍സ് വിമാനമല്ല’വീണാ ജോര്‍ജിനെ പൊങ്കാലയിട്ട് സാമൂഹ്യമാധ്യമങ്ങള്‍

എന്നാല്‍, എയര്‍ ആംബുലന്‍സ് വിമാനമല്ലെന്നും ഹെലികോപ്ടറാണെന്നും മന്ത്രിയുടെ പോസ്റ്റിനു താഴെയും അല്ലാതെയും ആളുകള്‍ തിരുത്തുന്നു. കോഴിക്കോട്ട് ഹെലികോപ്ടറിന് ഇറങ്ങാവുന്ന നിരവധി ഹെലിപ്പാഡുകളുണ്ടെന്നും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്.

Published

on

തിരുവനന്തപുരം: എയര്‍ ആംബുലന്‍സ് വിഷയത്തില്‍ പ്രതികരിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. ‘എയര്‍ ആംബുലന്‍സ് എയര്‍ ഇന്ത്യാ വിമാനമല്ല മന്ത്രീ…’ എന്ന് പരിഹസിച്ചുകൊണ്ടാണ് ഫേസ്ബുക്കില്‍ കമന്റുകള്‍ നിറയുന്നത്. എയര്‍ ആംബുലന്‍സ് ഇറക്കാന്‍ വിമാനത്താവളത്തിന്റെ ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രി വിദ്യാഭ്യാസ മന്ത്രിക്ക് പഠിക്കരുതെന്നും പരിഹസിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍ കുറിപ്പിട്ടു.

മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഹൃദയം കോഴിക്കോട് ചികിത്സയിലുള്ള രോഗിക്ക് എത്തിക്കാന്‍ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാത്തത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വിശദീകരണം നല്‍കിയിരുന്നു. മന്ത്രിയുടെ വിശദീകരണത്തിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് സോഷ്യല്‍ മീഡിയ. എയര്‍ ആംബുലന്‍സ് വിമാനമല്ലെന്നാണ് സോഷ്യല്‍ മീഡിയ മന്ത്രിയെ തിരുത്തുന്നത്. വിമാനമാര്‍ഗം പോകുകയാണെങ്കില്‍ എറണാകുളം രാജഗിരി ആസ്പത്രിയില്‍ നിന്ന് നെടുമ്പാശേരിയിലേക്കും തുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് കോഴിക്കോട്ടെ ആസ്പത്രിയിലേക്കും മാത്രമേ പോകാനാകൂവെന്നാണ് മന്ത്രി വിശദീകരിച്ചത്. വിമാനത്താവളത്തില്‍ സമയം പാഴാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സാധാരണ നാല് മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യേണ്ട അവസരങ്ങളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഉപയോഗിക്കാറുള്ളൂ. മൂന്നു മണിക്കൂര്‍ കൊണ്ട് കോഴിക്കോട്ടെത്താനാകുമെന്നു കണക്കാക്കിയാണ് ഇങ്ങനെയൊരു മാര്‍ഗം അവലംബിച്ചതെന്നും മന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചു.

എന്നാല്‍, എയര്‍ ആംബുലന്‍സ് വിമാനമല്ലെന്നും ഹെലികോപ്ടറാണെന്നും മന്ത്രിയുടെ പോസ്റ്റിനു താഴെയും അല്ലാതെയും ആളുകള്‍ തിരുത്തുന്നു. കോഴിക്കോട്ട് ഹെലികോപ്ടറിന് ഇറങ്ങാവുന്ന നിരവധി ഹെലിപ്പാഡുകളുണ്ടെന്നും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്.

ഹെലികോപ്ടര്‍ സ്‌കൂള്‍ ഗ്രൗണ്ടിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമൊക്കെ ഇറക്കാം. അല്ലാതെ വിമാനത്താവളത്തില്‍ പോകേണ്ടെ ആവശ്യമില്ലെന്നും ഇനി ഇങ്ങനെയുണ്ടാകുമ്പോള്‍ രാഹുല്‍ ഗാന്ധിയോട് ചോദിച്ചാല്‍ മതിയെന്നും മന്ത്രിയുടെ പോസ്റ്റിനു താഴെ ഒരാള്‍ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട്ടെ വിവിധ ഹെലിപ്പാഡുകളില്‍ മന്ത്രിമാര്‍ കേന്ദ്ര മന്ത്രിമാരടക്കം ഇറങ്ങിയത് ഓര്‍മിപ്പിക്കുന്നു മറ്റൊരാള്‍. എറണാകുളം രാജഗിരി ആസ്പത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശിയുടെ ഹൃദയമാണ് കോഴിക്കോട്ടെ മെട്രോ ഇന്റര്‍നാഷണല്‍ ആസ്പത്രിയിലെത്തിച്ചത്. ഇവിടെ ചികിത്സയിലുള്ള രോഗിക്കായായിരുന്നു ആംബുലന്‍സില്‍ റോഡുമാര്‍ഗം ഹൃദയം എത്തിച്ചത്. 4.10ന് എറണാകുളത്തുനിന്ന് പുറപ്പെട്ട ആംബുലന്‍സ് 7.15ന് കോഴിക്കോട്ടെത്തി. നേരത്തെ കണക്കുകൂട്ടിയതില്‍ നിന്ന് വെറും അഞ്ചു മിനിറ്റ് വൈകിയാണ് ആംബുലന്‍സ് കോഴിക്കോട്ടെ ആസ്പത്രിയിലെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുതിരാൻ തുരംഗത്തിൽ ഭീകരാപകടം: മിനി ലോറി മറിഞ്ഞ് യുവാവിന്റെ കൈ അറ്റപോയി

കൊല്ലങ്കോട് സ്വദേശി സുജിൻ (22) ആണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Published

on

തൃശൂർ: ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിനുള്ളിൽ മിനി ലോറി അപകടത്തിൽ പെട്ട് യാത്രക്കാരനായ യുവാവിന്റെ കൈ അറ്റുപോയ ഭീകരദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൊല്ലങ്കോട് സ്വദേശി സുജിൻ (22) ആണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സുജിന്റെ ഇടതു കൈ മുട്ടിന് മുകളിലൂടെ പൂർണമായും വേർപെട്ടു.

വെള്ളി രാവിലെയോടെയായിരുന്നു അപകടം. കോഴി കയറ്റി കൊണ്ടുവന്ന മിനി ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം തുരങ്കത്തിന്റെ വശത്തേക്ക് അടർന്നു. നിയന്ത്രണം വിട്ട ലോറി കൈവരിയിൽ ഇടിക്കുന്ന ദൃശ്യങ്ങളും സുജിന്റേതായി തിരിച്ചറിഞ്ഞ കൈ കൈവരിയിൽ പെടുന്ന നിമിഷവും പുറത്തുവന്നിട്ടുണ്ട്.

അപകടത്തെ തുടർന്ന് സുജിനെ ഒരു ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. വേർപ്പെട്ട കൈ മറ്റൊരു ആംബുലൻസിൽ കൊണ്ടുപോയി. യുവാവിന്റെ കൈ ശസ്ത്രക്രിയയിലൂടെ പൊരുത്തപ്പെടുത്താൻ മെഡിക്കൽ സംഘം പരിശ്രമിക്കുന്നു.

പോലീസ് സംഘവും ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. നിയന്ത്രണം നഷ്ടപ്പെടൽ തന്നെയാണ് അപകടകാരണമെന്ന് പ്രാഥമിക വിലയിരുത്തൽ.

Continue Reading

kerala

നടി ആക്രമിക്കപ്പെട്ട കേസ്: വിധി ഡിസംബര്‍ 8ന്

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിധി വരുന്നത്.

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടുവര്‍ഷത്തിലേറെ നീണ്ട നിയമനടപടികള്‍ക്ക് വിരാമമായി ഡിസംബര്‍ 8ന് വിധി പ്രഖ്യാപിക്കുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിധി വരുന്നത്. ഇന്ന് നടന്ന പരിഗണനയില്‍ തന്നെയാണ് കോടതി തീയതി നിശ്ചയിച്ചത്. പള്‍സര്‍ സുനി അടക്കം അഞ്ച് പ്രതികള്‍ കോടതിയില്‍ ഹാജരായി.

2017 ഫെബ്രുവരിയില്‍ കൊച്ചിയിലോട്ടു പോവുന്ന വാഹനത്തില്‍ നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി (സുനില്‍ കുമാര്‍) ഒന്നാം പ്രതിയും നടന്‍ ദിലീപ് എട്ടാം പ്രതിയുമാണ്. ഒന്‍പത് പേരാണ് കേസിലെ പ്രതികള്‍. വര്‍ഷങ്ങളെടുത്ത സാക്ഷിമൊഴികളും കടുത്ത വാദപ്രതിവാദങ്ങളും കഴിഞ്ഞാണ് കേസ് വിധിയിലേക്ക് നീങ്ങുന്നത്. ആകെ 28 സാക്ഷികളാണ് കൂറുമാറിയത്.

2025 ഏപ്രിലില്‍ അന്തിമ വാദം പൂര്‍ത്തിയായ കേസില്‍, ഇരുപതാം തീയതിയും ഇന്ന് നടന്ന പരിഗണനയും കഴിഞ്ഞ് കേസ് വിധിക്ക് തയ്യാറായിരിക്കുകയാണ് കോടതി. കുറ്റകൃത്യം നടന്നിട്ട് എട്ടുവര്‍ഷത്തിന് ശേഷമാണ് നിര്‍ണായക വിധി വരുന്നത്.

രണ്ടുപേരെ മുമ്പ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഒരാളെ മാപ്പു സാക്ഷിയാക്കി. 2024 സെപ്റ്റംബറിലാണ് പള്‍സര്‍ സുനിക്ക് ഏഴര വര്‍ഷത്തിന് ശേഷം ജാമ്യം ലഭിച്ചത്.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കേസ് വിചാരണ അന്തിമഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളി.
മാധ്യമവിചാരണ നടത്തി തന്റെ മേല്‍ ജനവികാരം ഉണ്ടാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നും രഹസ്യ വിചാരണ ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്ക് നടപടി വേണമെന്നും ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

കുറ്റകൃത്യത്തിന്റെ നാള്‍വഴി

ഫെബ്രുവരി 17: തൃശൂരില്‍നിന്ന് കൊച്ചിയിലേക്ക് ഡബ്ബിങ്ങിന് വന്ന നടിയെ രാത്രി ഒമ്പതോടെ അങ്കമാലി അത്താണിക്കടുത്തുവെച്ച് തട്ടിക്കൊണ്ടുപോകുകയും ഓടുന്ന വാഹനത്തില്‍വെച്ച് ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നു. അര്‍ധരാത്രിയോടെ പ്രതി ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണി അറസ്റ്റില്‍.

19: സംഭവത്തില്‍ ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവര്‍കൂടി പിടിയില്‍. കൊച്ചിയില്‍ സിനിമ പ്രവര്‍ത്തകരുടെ പ്രതിഷേധ ഐക്യദാര്‍ഢ്യ കൂട്ടായ്മ.

20: തമ്മനം സ്വദേശി മണികണ്ഠന്‍ പിടിയില്‍. ക്വട്ടേഷന്‍ സാധ്യതയെക്കുറിച്ച് അന്വേഷണസംഘത്തിന് സൂചന ലഭിക്കുന്നു.

21: സംവിധായകന്‍ കൂടിയായ പ്രമുഖ നടന്റെ മൊഴി രേഖപ്പെടുത്തി.

22: ശത്രുക്കള്‍ കുപ്രചാരണം നടത്തുന്നതായി ദിലീപിന്റെ ആരോപണം. തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും അവകാശവാദം. ക്രിമിനല്‍, ലഹരി ബന്ധമുള്ളവരെ സിനിമയില്‍ സഹകരിപ്പിക്കില്ലെന്ന് സിനിമ സംഘടനകള്‍.

23: കോടതിയില്‍ കീഴടങ്ങാനെത്തിയ മുഖ്യപ്രതി സുനില്‍ കുമാറിനെയും (പള്‍സര്‍ സുനി) കൂട്ടാളി വിജീഷിനെയും കോടതി മുറിയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കില്‍ കോടതി പരിസരത്തെത്തിയശേഷം മതില്‍ ചാടിക്കടന്നാണ് ഇരുവരും കോടതി മുറിയില്‍ പ്രവേശിച്ചത്.

24: ക്വട്ടേഷന്‍ ഏറ്റെടുത്തത് 50 ലക്ഷം രൂപക്കെന്ന് സുനിയുടെ വെളിപ്പെടുത്തല്‍. പ്രതികള്‍ റിമാന്‍ഡില്‍.

25: സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി. എന്നാല്‍, ഗൂഢാലോചന അന്വേഷിക്കണമെന്ന് പൊലീസ് കോടതിയില്‍. നാല് പ്രതികളെയും നടി തിരിച്ചറിഞ്ഞതോടെ സുനിയെയും വിജീഷിനെയും മാര്‍ച്ച് എട്ടുവരെ പൊലീസ് കസ്റ്റഡിയില്‍ വിടുന്നു.

26: കേസില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി. കോയമ്പത്തൂരില്‍നിന്ന്? പ്രതികളുടെ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും കണ്ടെടുക്കുന്നു.

27: നടി ആക്രമിക്കപ്പെട്ടതി?േന്റതെന്ന പേരില്‍ കൊച്ചി കേന്ദ്രീകരിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുെന്നന്ന ആരോപണം പരിശോധിക്കണമെന്ന് ഫെയ്‌സ്ബുക്കിനോട് സുപ്രീംകോടതി. പൊലീസ് ചോദ്യം ചെയ്യലില്‍ ദൃശ്യങ്ങളെക്കുറിച്ച് മറുപടി നല്‍കാതെ സുനില്‍.

28: മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചതായി സുനി മൊഴിനല്‍കിയ ബോള്‍ഗാട്ടി പാലത്തില്‍ നാവികസേനയുടെ തിരച്ചില്‍.

മാര്‍ച്ച് 3: കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍. നാലുപ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടിവാങ്ങി.

മാര്‍ച്ച് 19: സുനിയുമായി അടുപ്പമുള്ള ഷൈനിയെന്ന യുവതി അറസ്റ്റില്‍.

ജൂണ്‍ 24: ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം നടക്കുന്നെന്ന് ആരോപിച്ച് ദിലീപും നാദിര്‍ഷായും പൊലീസിന് പരാതി നല്‍കിയെന്ന വിവരം പുറത്ത്. സുനി എഴുതിയതെന്ന് കരുതുന്ന കത്തും അയാളുടേതെന്ന് കരുതുന്ന ഫോണ്‍ സംഭാഷണവും പുറത്തുവരുന്നു.

ജൂണ്‍ 26: നടന്‍ ദിലീപിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു അറസ്റ്റില്‍. ദിലീപിനെ പിന്തുണച്ച് സലിംകുമാറും അജുവര്‍ഗീസും ലാല്‍ജോസും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. നടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന സലിംകുമാറിെന്റ വിവാദ പ്രസ്താവന അദ്ദേഹത്തെ മാപ്പ് പറയിക്കുന്നതില്‍ എത്തിച്ചു. നടിയുടെ പേര് പരാമര്‍ശിച്ച അജുവര്‍ഗീസിനും മാപ്പുപറയേണ്ടി വന്നു.

ജൂണ്‍ 27: ദിലീപിന്റെയും നാര്‍ദിഷായുടെയും മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബില്‍ മൊഴിയെടുക്കല്‍ 13 മണിക്കൂര്‍ നീണ്ടു.

ജൂണ്‍ 29: കൊച്ചിയില്‍ താരസംഘടനയായ ‘അമ്മ’ യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം. നടി ആക്രമിക്കപ്പെട്ടത് യോഗം ചര്‍ച്ച ചെയ്തില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ പൊട്ടിത്തെറിച്ച് താരങ്ങള്‍.

ജൂലൈ 5: ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ സുനിയെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ജൂലൈ 10: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍.

 

Continue Reading

kerala

പൂക്കോട്ടൂരില്‍ സഹോദരനെ ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി വെട്ടിക്കൊന്നു; പ്രതി പൊലീസില്‍ കീഴടങ്ങി

പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം നടന്നത്.

Published

on

മഞ്ചേരി : മലപ്പുറം പൂക്കോട്ടൂരില്‍ ജേഷ്ഠന്‍ അനിയനെ വെട്ടി കൊന്നു. കൊല്ലപറമ്പന്‍ അബ്ബാസിന്റെ മകന്‍ അമീര്‍ (24) ഉറങ്ങുകയായിരുന്ന മുറിയിലേക്ക് കടന്ന ജുനൈദ് (26) വിളിച്ചുണര്‍ത്തിയതിനെ തുടര്‍ന്ന് കഴുത്തില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

വീട്ടില്‍ ആ സമയത്ത് അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം നടന്നത്. ഇരുവരും ഒന്നിച്ച് താമസിച്ചിരുന്ന വീട്ടിലായിരുന്നു സംഭവം നടന്നത്. സാമ്പത്തിക പ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക പരിശോധനയില്‍ നിന്ന് പൊലീസിന് ലഭിച്ച സൂചന.

വെട്ടേറ്റ അമീര്‍ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. സംഭവത്തിന് ശേഷം ജുനൈദ് സ്വന്തം ഇരുചക്രവാഹനത്തില്‍ മഞ്ചേരി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Continue Reading

Trending