kerala

പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍, ഓണ്‍ലൈന്‍ ഗെയിം കാരണമെന്ന് സംശയം

By Test User

January 06, 2022

കണ്ണൂര്‍ ധര്‍മ്മടത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിയെ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ധര്‍മ്മടം സ്വദേശിയും എസ് എന്‍ ട്രസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ഥിയുമായ അദ്‌നാന്‍ (17)ആണ് വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ഗെയിമിന് കുട്ടി അടിമയായിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു.

ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്ന കുട്ടി നേരത്തെയും ആത്മഹത്യാ പ്രവണത കാണിച്ചിരുന്നു. ഒരു മാസമായി കുട്ടി സ്‌കൂളിലും പോയിരുന്നില്ല. കുട്ടിയുടെ മൊബൈല്‍ അടിച്ച് തകര്‍ത്ത നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. ഫോണ്‍ തകര്‍ത്ത ശേഷം ആയിരിക്കാം ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല, കൃത്യമായ ചികിത്സ നേടുക, അതിജീവിക്കുക, toll free number 1056)