kerala
വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസ്; സി.പി.എം നേതാവിനെതിരെ കൂടുതല്‍ പരാതി
മുപ്പത് വര്‍ഷത്തോളം സ്കൂള്‍ അധ്യാപകനും മൂന്ന് തവണ മലപ്പുറം നഗരസഭാ കൗണ്‍സിലറുമായിരുന്ന ശശികുമാറിനെതിരെ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പൂര്‍വ വിദ്യാര്‍ഥിനി പീഡന ആരോപണം ഉന്നയിച്ചത്.
മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സി.പി.എം മുന്‍ കൗണ്‍സിലറും റിട്ട. അധ്യാപകനുമായ കെ.വി ശശികുമാറിനെതിരെ കൂടുതല്‍ പരാതികളുണ്ടെന്ന് പൊലീസ്. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
ശശികുമാറിനെതിരെ നിലവില്‍ ഒരു പോക്സോ കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനു പുറമെ നാലു യുവതികള്‍ കൂടി പരാതിയുമായി കഴിഞ്ഞ ദിവസം പൊലീസിനെ സമീപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ക്ക് സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അങ്ങനെ വന്നാല്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ശശികുമാറിനെതിരെ പൂര്വവിദ്യാര്ഥികളില് നിന്നുതന്നെ ഗുരുതര ആരോപണങ്ങള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.
എന്നാല്‍ പല കേസുകളും പോക്സോ നിയമം നിലവില്‍ വന്ന 2012ന് മുമ്പുള്ളതാണ്. അതുകൊണ്ടു തന്നെ ഇത്തരം പരാതികളില്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ്. പഠനസമയത്ത് ആണ്‍കുട്ടികളെയും ഇയാള്‍ ചൂഷണം ചെയ്തിരുന്നു എന്നാണ് പൊലീസ് നല്കുന്ന വിവരം. വളരെ വൈകൃതമായ രീതിയില്‍ വിദ്യാര്‍ഥികളെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് പരാതിയില്‍ ലഭിക്കുന്നത്. ഒരു അധ്യാപകന്റെ ഭാഗത്ത് നിന്നും ഒരു നിലക്കുമുണ്ടാവാന്‍ പാടില്ലാത്ത ഗുരുതര ആരോപണങ്ങളാണ് ശശിക്കെതിരെ ഉയരുന്നത്. വരുംദിവസങ്ങളില്‍ പ്രതിയെ സ്കൂളില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. അതിനിടെ സ്കൂള്‍ അധികൃതര്‍ക്ക് സംഭവത്തില്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്നതിലും അന്വേഷണം ആരംഭിച്ചു.
മുപ്പത് വര്‍ഷത്തോളം സ്കൂള്‍ അധ്യാപകനും മൂന്ന് തവണ മലപ്പുറം നഗരസഭാ കൗണ്‍സിലറുമായിരുന്ന ശശികുമാറിനെതിരെ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പൂര്‍വ വിദ്യാര്‍ഥിനി പീഡന ആരോപണം ഉന്നയിച്ചത്. ഈ മാസം ഏഴിന് നേരിട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പരാതി രജിസ്റ്റര്‍ ചെയ്തതിന് പിറകെ ഒളിവില്‍ പോയ പ്രതിയെ വയനാട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
kerala
നടിയെ ആക്രമിച്ച കേസ്: സാക്ഷികളുടെ കൂറുമാറ്റം, വിചാരണയ്ക്കിടെ മൊഴി മാറ്റിയത് 28 പേര്
അന്വേഷണ ഘട്ടത്തില്‍ നിര്‍ണായക മൊഴി നല്കിയ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ 28 സാക്ഷികളാണ് പിന്നീട് കോടതിയില്‍ മൊഴി മാറ്റിയത്
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കാലഘട്ടം മുഴുവന്‍ കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയം സാക്ഷികളുടെ കൂറുമാറ്റമായിരുന്നു. അന്വേഷണ ഘട്ടത്തില്‍ നിര്‍ണായക മൊഴി നല്കിയ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ 28 സാക്ഷികളാണ് പിന്നീട് കോടതിയില്‍ മൊഴി മാറ്റിയത്. സിദ്ദിഖ്, ഭാമ എന്നീ താരങ്ങളുടെ മൊഴിമാറ്റം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
ആദ്യ മൊഴികളില്‍ ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് ശത്രുതയുണ്ടെന്ന് വ്യക്തമാക്കിയ താരങ്ങള്‍, കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ അമ്മയുടെ റിഹേഴ്സല്‍ വേദിയില്‍ ദിലീപ് ഇരയെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും ‘കത്തിച്ചുകളയും’ എന്ന് പറഞ്ഞുവെന്നുമായിരുന്നു പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ വിചാരണ സമയത്ത് ഇവര്‍ക്ക് ഇതുസംബന്ധിച്ച് അറിവില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കാവ്യ മാധവനുമായുള്ള ബന്ധം പുറത്തുവന്നതില്‍ ദിലീപിന് നടിയോടുള്ള ദേഷ്യം വര്‍ധിച്ചിരുന്നുവെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. പിന്നീട് അവ മൊഴികളും പിന്‍വലിക്കപ്പെട്ടു.
താരസംഘടനയിലെ അന്നത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴിമാറ്റം പ്രോസിക്യൂഷനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. നടി ദിലീപിനെതിരെ ‘അമ്മ’യില്‍ പരാതി നല്‍കിയെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ വിചാരണ സമയം അത്തരമൊരു പരാതി ഓര്‍മ്മയില്ലെന്ന് ബാബു കോടതിയില്‍ വ്യക്തമാക്കി.
ബിന്ദു പണിക്കര്‍, നിര്‍മ്മാതാവ് രഞ്ജിത് തുടങ്ങിയവരുള്‍പ്പെടെ നിരവധി സിനിമാതാരങ്ങളും കൂറുമാറ്റം നടത്തിയവരുടെ പട്ടികയില്‍ ചേര്‍ന്നു.
സാക്ഷികളുടെ ഈ കൂറുമാറ്റ പരമ്പരയാണ് കേസിന്റെ വിചാരണയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഘടകമായി വിലയിരുത്തപ്പെടുന്നത്.
kerala
തൃശ്ശൂരില്‍ വീണ്ടും കാട്ടാനാക്രമണം; ചാലക്കുടിയില്‍ ഒരാള്‍ മരിച്ചു
ചായ കുടിക്കാന്‍ ഹോട്ടലിലേയ്ക്ക് വരുമ്പോഴാണ് ആക്രമണം നടത്തിയത്.
തൃശ്ശൂര്‍: ജില്ലയില്‍ വീണ്ടും കാട്ടാനാക്രമണം.ചാലക്കുടി ചായ്പന്‍ക്കുഴിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. തെക്കൂടന്‍ സുബ്രന് (68) ആണ് മരിച്ചത്. ചായ കുടിക്കാന്‍ ഹോട്ടലിലേയ്ക്ക് വരുമ്പോഴാണ് ആക്രമണം നടത്തിയത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇതേസമയം, കഴിഞ്ഞ ദിവസം കടുവ സെന്‍സസിനിടെ പുതൂര്‍ ഫോറസ്റ്റ് റേഞ്ചില്‍ കാട്ടാന ആക്രമിച്ച് ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കാളിമുത്തുവിന് ആന്തരിക രക്തസ്രാവവും നട്ടെല്ലും വാരിയെല്ലുകളും തകര്‍ന്ന നിലയുമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആന പിന്നില്‍ നിന്ന് തുമ്പിക്കൈകൊണ്ട് എറിഞ്ഞതിന്റെയും തുടര്‍ന്ന് നെഞ്ചില്‍ ചവിട്ടിയതിന്റെയും ഗുരുതര ക്ഷതങ്ങളും ശരീരത്തില്‍ കണ്ടെത്തി.
കാളിമുത്തുവിന്റെ മരണത്തിന് പിന്നാലെ കുടുംബത്തിന് സഹായമായി മകന് അനില്‍കുമാറിനെ വനംവകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്ന് വകുപ്പ് അറിയിച്ചു. ആദ്യഘട്ട നഷ്ടപരിഹാരത്തുക ഇന്ന് കൈമാറുമെന്നുമാണ് വിവരം.
kerala
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലീഗ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു
രാത്രി വരെ നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വീട്ടിലെത്തിയ ഉടന്‍ അവര്‍ കുഴഞ്ഞുവീഴുകയായിരുന്നു.
മലപ്പുറം: എടക്കര മൂത്തേടം പഞ്ചായത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി വട്ടത്ത് ഹസീന (52) ആണ് മരിച്ചത്. രാത്രി വരെ നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വീട്ടിലെത്തിയ ഉടന്‍ അവര്‍ കുഴഞ്ഞുവീഴുകയായിരുന്നു.
പായിമ്പാടം അങ്കണവാടി അധ്യാപികയായ ഹസീന കഴിഞ്ഞ ദിവസങ്ങളിലും വീടുവീടായി വോട്ടിനായി പ്രചാരണത്തില്‍ സജീവമായിരുന്നു. രാത്രി 11.15 ഓടെയാണ് വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
india2 days agoബാബരി: മായാത്ത ഓര്‍മകള്‍
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news2 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india2 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News2 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket2 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

