Connect with us

kerala

അമ്മയും കുഞ്ഞും മരിച്ച സംഭവം; സിസേറിയന്‍ നടത്തിയത് പൊക്കിള്‍കൊടി പുറത്തുവന്നപ്പോള്‍, ഹൃദയമിടിപ്പ് 20 ശതമാനത്തില്‍ താഴെ

ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്

Published

on

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് അമ്മയും നവജാതശിശുവും മരിച്ച സംഭവത്തില്‍ വിശദീകരണവുമായി മെഡിക്കല്‍ സൂപ്രണ്ട്. പൊക്കിള്‍ കൊടി പുറത്തുവന്നപ്പോഴാണ് സിസേറിയന്‍ നടത്തിയതെന്നും ഹൃദയമിടിപ്പ് 20 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു എന്നും സൂപ്രണ്ട് അബ്ദുള്‍ സലാം.

അമ്മയുടെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ കാര്‍ഡിയോളജി ഐസിയുവിലേക്ക് മാറ്റിയിരുന്നു. പ്രസവസമയം ചികിത്സിച്ച സീനിയര്‍ ഡോക്ടര്‍ സ്ഥലത്തുണ്ടായിരുന്നതായും പിഴവ് കാരണമാണോ മരണമെന്നത് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്നും സൂപ്രണ്ട് പറഞ്ഞു.

അതേസമയം ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം നാലുമണിയോടെ രാംജിത്തിന്റെ മാതാവിനെ വിളിപ്പിച്ച് കുഞ്ഞിനെ പുറത്തെടുക്കാന്‍ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. രേഖകളില്‍ ഒപ്പിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രസവം നടക്കുകയും എന്നാല്‍ കുഞ്ഞ് മരിക്കുകയും ചെയ്യുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അമ്മയും മരിച്ചത്. പെട്ടെന്ന് ഹൃദയമിടിപ്പ് താഴ്ന്നതാണ് മരണകാരണമെന്നാണ് ബന്ധുക്കളോട് ഡോക്ടര്‍മാര്‍ അറിയിച്ചത്.

kerala

കോട്ടയത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി നാല് വയസ്സുകാരന് മരിച്ചു

തിരുവന്തപുരം നേമം സ്വദേശികളുടെ മകന്‍ അയാന്‍ ആണ് മരിച്ചത്.

Published

on

കോട്ടയത്ത് ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി നാല് വയസ്സുകാരന് മരിച്ചു. വാഗമണ്‍ വഴിക്കടവിലാണ് അപകടം നടന്നത്. തിരുവന്തപുരം നേമം സ്വദേശികളുടെ മകന്‍ അയാന്‍ ആണ് മരിച്ചത്. മാതാവ് ആര്യ ഗുരുതരാവസ്ഥയിലാണ്.

Continue Reading

kerala

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഒഴികെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്.

Published

on

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഒഴികെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്.

തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. മഴക്കൊപ്പം ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ്.

ഇന്ന് എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലും നാളെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലും ജൂലൈ 14 നും 15 നും എറണാകുളം തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പോക്‌സോ കേസ്; സിപിഎം കൗണ്‍സിലര്‍ പിടിയില്‍

നഗരസഭാ കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്.

Published

on

കോതമംഗലത്ത് പോക്‌സോ കേസില്‍ സിപിഎം കൗണ്‍സിലര്‍ പിടിയില്‍. നഗരസഭാ കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.വി തോമസാണ് അറസ്റ്റിലായത്. 12 കാരിയോട് ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് പരാതി.

Continue Reading

Trending