kerala
തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണ്, മരത്തില്‍ കയറാന്‍ അവന് അറിയില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തള്ളി കുടുംബം
കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനായ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം ആത്മഹത്യ എന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തള്ളി കുടുംബം.ദേഹത്തുണ്ടായ മുറിവുകള്‍ മര്‍ദ്ദനമേറ്റതാണെന്നും തല്ലിക്കൊന്നു കെട്ടിത്തൂക്കിയതാണെന്നും അവന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം വീണ്ടും ചെയ്യണമെന്നും കുടുംബം പറയുന്നു.
മരത്തില്‍ കയറാന്‍ അറിയാത്ത വിശ്വനാഥന്‍ അത് എങ്ങനെയാണ് മരത്തിന്‍ മുകളില്‍ കെട്ടിത്തൂങ്ങിയതെന്ന് കുടുംബം ചോദിക്കുന്നു. കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയതാണെന്ന് കുടുംബം ആരോപിക്കുന്നു.
പോസ്റ്റുമോര്‍ട്ടം നടത്തുന്നത് തങ്ങളെ അറിയിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്. കല്യാണം കഴിഞ്ഞ് എട്ടുവര്‍ഷത്തിനുശേഷം ഉണ്ടായ കുഞ്ഞിനെ കാണാനാവുന്നതിനു മുമ്പ് അവനെ അവര്‍ കൊന്നുകളഞ്ഞുവെന്നും കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ ഫെബ്രുവരി 11നാണ് മെഡിക്കല്‍ കോളേജ് പരിസരത്ത് ആളൊഴിഞ്ഞ പറമ്പില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ വിശ്വനാഥനെ കണ്ടെത്തുന്നത്. ഭാര്യയുടെ പ്രസവത്തിനായി വയനാട്ടില്‍ നിന്ന് എത്തിയതായിരുന്നു അദ്ദേഹം.
kerala
ചോദ്യങ്ങള്‍ക്ക് മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ മറുപടി; മുഖ്യമന്ത്രിയുടെ മീറ്റ് ദ പ്രസ് പ്രഹസനം; അറേഞ്ച്ഡ് ചോദ്യങ്ങള്‍
കാലിക്കറ്റ് പ്രസ് ക്ലബില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ മീറ്റ് ദ പ്രസ് ശരിക്കുമൊരു അറേഞ്ച്ഡ് പ്രോഗ്രാം പോലെയായിരുന്നു
കോഴിക്കോട്: മീറ്റ് ദ പ്രസുകള്‍ എന്നാല്‍ പ്രസ് ക്ലബുകള്‍ ക്ഷണിക്കുന്ന അതിഥിയും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള തുറന്ന സംവാദമാണ്. പക്ഷേ കാലിക്കറ്റ് പ്രസ് ക്ലബില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ മീറ്റ് ദ പ്രസ് ശരിക്കുമൊരു അറേഞ്ച്ഡ് പ്രോഗ്രാം പോലെയായിരുന്നു. ഒരു മണിക്കൂര്‍ പരിപാടിയില്‍ സ്വാഗതവും അധ്യക്ഷപ്രസംഗത്തിനും ശേഷം മുഖ്യമന്ത്രിയുടെ ആമുഖം. എഴുതി തയ്യാറാക്കിയ കുറിപ്പ് അദ്ദേഹം പത്ത് മിനുട്ടിലധികം വായിക്കുന്നു. പിന്നെ ചോദ്യങ്ങള്‍. ആദ്യം ശബരിമല സ്വര്‍ണക്കൊള്ള. അതിന് നേരത്തെ പറഞ്ഞ മറുപടികള്‍. സര്‍ക്കാരിന് ഒന്നും മറക്കാനില്ല. ആരെയും സംരക്ഷിക്കില്ല.
പത്മകുമാര്‍ എന്ന മുന്‍ എം.എല്‍.എ ഇപ്പോഴും ജയിലില്‍ കഴിയുമ്പോള്‍ ഒരു നടപടിയുമില്ലല്ലോ എന്ന ഉപചോദ്യത്തിന് പക്ഷേ പുതിയ മറുപടി-നടപടി സ്വീകരിക്കേണ്ടത് ഞാനല്ല, ഞാന്‍ നടപടിയെടുത്താല്‍ അത് തെറ്റാ യി വ്യാഖ്യാനിക്കപ്പെടുമെന്ന വിശദീകരണം. ഉപചോദ്യങ്ങള്‍ ഉയരവെ സ്‌പോണ്‍സേര്‍ഡ് ചോദ്യങ്ങള്‍ വരാന്‍ തുടങ്ങി. ജമാഅത്തെ വിഷയത്തില്‍ പ്രതിപക്ഷ നേര്‍താവ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി തേടുന്ന ചോദ്യം. എഴുതി തയ്യാറാക്കിയ മറുപടി മുഖ്യമന്ത്രി വായിക്കാന്‍ തുടങ്ങിയതോടെ സ് പോണ്‍സറിംഗ് വ്യക്തം. ജമാ അത്തിന്നെതിരെ പഴയ ദേശാഭിമാനി മുഖപ്രസംഗം ഉദ്ധരിച്ച് 12 മിനുട്ട് മറുപടി. ഉപചോദ്യങ്ങളെ മുഖ്യമന്ത്രി പ്രോല്‍സാഹി പ്പിച്ചു. എന്നാല്‍ ജമാ അത്ത് അമീറിനെ പാര്‍ ട്ടി ആസ്ഥാനത്ത് ക ണ്ട കാര്യം ചോദ്യമാ യപ്പോള്‍ ക്ഷുഭിതനാ യി-നിങ്ങള്‍ ചരിത്രം ചികയുക.
എന്ത് ചെയാലും ജമാഅത്തിനെ ശുദ്ധീകരിക്കാനാവില്ല എന്ന ദേഷ്യവും. ജനം ചാനലുകാരുടെ ജമാഅത്ത് ചോദ്യത്തിലും സ്‌പോണ്‍ സറിംഗ് ഗന്ധം. ജമാഅത്തെ നേതാക്കളെ കണ്ട കാര്യം അദ്ദേഹം സമ്മതിച്ചു. കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ സംസ്ഥാനത്തെ എം.പി മാരുടെ പ്രവര്‍ത്തനത്തെകുറിച്ച് പറഞ്ഞത് പാര്‍ട്ടി ചാനലിന്റെ ചോദ്യമായപ്പോഴും എഴുതി തയ്യാറാക്കിയ മറുപടി വിശദമായി വായിക്കുന്നു. പിറകെ പാര്‍ട്ടി പത്രത്തിന്റെ ശശി തരൂര്‍ ചോദ്യത്തിനും വിശദമായ മറുപടി. ഇതിനിടെ പല മാധ്യമ പ്രവര്‍ത്തകരും ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും കാര്യമായ മറുപടിയുണ്ടായില്ല.
kerala
പ്രചാരണം കൊടിയിറങ്ങി; ഏഴ് ജില്ലകള്‍ നാളെ ബൂത്തിലേക്ക്, കളം നിറഞ്ഞ് യു.ഡി.എഫ്
ഒരു മാസംനീണ്ട പ്രചാരണം കൊടിയിറങ്ങമ്പോള്‍ തികഞ്ഞ വിജയപ്രതീക്ഷയിലും പതിവില്‍ കവിഞ്ഞ ആത്മവിശ്വാസത്തിലുമാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടിങ് നടക്കുന്ന ഏഴ് ജില്ലകളില്‍ പരസ്യ പ്രചാരണത്തിന് ആവേശകരമായ പരിസമാ പ്തി. ഇന്ന് നടക്കുന്ന നിശ്ശബ്ദ പ്രചാരണത്തിനൊടുവില്‍ നാളെ ഏഴു ജില്ലകളും ബൂത്തലെത്തി വിധിയെഴുതും. ഒരു മാസംനീണ്ട പ്രചാരണം കൊടിയിറങ്ങമ്പോള്‍ തികഞ്ഞ വിജയപ്രതീക്ഷയിലും പതിവില്‍ കവിഞ്ഞ ആത്മവിശ്വാസത്തിലുമാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍. മുന്നണി കെട്ടുറ പ്പ് വലിയ വിജയത്തിലേക്ക് യു.ഡി.എഫിനെ എത്തിക്കുമെന്ന് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. മറ്റു ജില്ലക ളില്‍ 11നാണ് ജനവിധി. റോഡ് ഷോകളും ബൈക്ക് റാലികളുമായി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വഴിയോരങ്ങളിലും പ്രധാന ജങ്ഷനുകളി ലും ആവേശം നിറച്ചാണ് പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങിയത്. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ കലാശക്കൊട്ടിന് നേതൃത്വം നല്‍കി. സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ ദേശങ്ങള്‍ പുറത്തിറക്കിയതിനു പുറമേ കലാശക്കൊട്ട് കേന്ദ്രങ്ങളിലും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടായിരുന്നു. കൊട്ടിക്കലാശത്തിനിടെ വിവിധിയിടങ്ങളില്‍ നേരിയ സംഘര്‍ഷങ്ങളുണ്ടായി. തിരുവനന്ത പുരം പോത്തന്‍കോട് സി.പി.എമ്മിന്റെ ആക്രമണത്തില്‍ വാഹനത്തിന് മുകളില്‍ നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മറിഞ്ഞു വീണ് പരിക്കേറ്റു.
നാളെ രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ്. 2020 തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 745 സ്ഥാനാര്‍ഥികളുടെ വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
ആദ്യഘട്ട വോട്ടിങ് നടക്കുന്ന ജില്ലകളിലെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 9ന് ആരംഭിക്കും. ഈ ജില്ലകളില്‍ ആകെ 117 വി തരണ കേന്ദ്രങ്ങളാണുള്ളത്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ വിതരണ കേന്ദ്രങ്ങള്‍ (28). ആലപ്പുഴ (18), കോട്ടയം (17), തിരുവനന്തപുരം (16), കൊല്ലം (16), പത്തനംതിട്ട (12), ഇടുക്കി (10) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വിതരണ കേന്ദ്രങ്ങളുടെ എണ്ണം. ആകെ 2,86,62,712 വോട്ടര്‍ മാര്‍ക്കാണ് ഇക്കുറി സമ്മതിദാന അവകാശമുള്ളത്.
ഭരണവിരുദ്ധ വികാരം അലയടിക്കും: സാദിഖലി തങ്ങള്‍
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാറിനെതിരായ ഭരണ വിരുദ്ധ വികാരം അലയടിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കേരളത്തിന്റെ വികസന ഗ്രാഫ് കുത്തനെ താഴ്ന്നുവെന്നും തങ്ങള്‍ പറഞ്ഞു. കോ ഴിക്കോട് കോര്‍പ്പറേഷനിലെ മുഖദാര പള്ളിക്കണ്ടി അഴിക്കല്‍ റോഡില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. ജനം വിലക്കയറ്റംകൊണ്ട് പൊറുതി മുട്ടി വിദ്യാഭ്യാസ -ആരോഗ്യ രംഗത്തെ കേരള മോഡല്‍ ചോദ്യം ചെയ്യപ്പെട്ടു. കൂരിയാടു മുതല്‍ കൊല്ലത്തു വരെ റോഡുകള്‍ തകരുന്നു. വിശ്വാസി സമൂഹത്തെ മുറി പ്പെടുത്തി ശബരി മലയിലെ സ്വര്‍ണം കാവലേല്‍പ്പിച്ചവര്‍ തന്നെ കൊള്ള ചെയ്തു. ഇതിനൊക്കെ എതിരായി തിരഞ്ഞെടുപ്പില്‍ ജനം പ്രതികരിക്കും. ആര്‍ ശങ്കറും കെ കരുണാകരനും സി.എച്ച് മുഹമ്മദ് കോയയും എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയുമെല്ലാം ഭരിച്ചപ്പോള്‍ കണ്ടൊരു കേരളമാണ് തിരിച്ചുവരേണ്ടത്. ജനത്തെ മറന്നവരെ പാഠം പഠി പ്പിക്കേണ്ട സമയമാണ്. പുതുപ്പള്ളിയിലും പാലക്കാടും നിലമ്പൂരുമെല്ലാം ഉപ തിരഞ്ഞെടുപ്പുകളില്‍ സര്‍ക്കാറിനെതിരായ പ്രതിഷേധം നമ്മള്‍ കണ്ടു. ഇപ്പോള്‍ ഈ ഭരണ വിശുദ്ധത കൂടുതല്‍ ശക്തമായിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് വരുന്ന അസംബ്ലി തിരഞ്ഞെടുപ്പിലും എല്‍.ഡി.എഫിനെതിരെ ജനം വിധിയെഴുതുമെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ ടി.പി.എം ജിഷാന്‍, അഡ്വ.ഫാത്തിമ തഹ്ലിയ, അന്‍വറ തുടങ്ങിയവര്‍ക്കായി വോട്ടഭ്യര്‍ത്ഥിച്ച ശേഷമാണ്‌സാദിഖലി തങ്ങള്‍ മടങ്ങിയത്. ജനവാസ കേന്ദ്രമായ കോതിയില്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തെ ജനകീയ സമരത്തിലൂടെ ചെറുത്തു തോല്‍പ്പിച്ച വനിതകള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് നീതി ഉറപ്പാക്കുമെന്നും കേസുകള്‍ പിന്‍വലിക്കാനുള്ള നിയമവഴിയില്‍ കൂടെയുണ്ടാവുമെന്നും തങ്ങള്‍ പറഞ്ഞു.
kerala
കൊല്ലത്ത് മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു
ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം: ചവറയില്‍ മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു. സുലേഖ ബീവിയാണ് മരിച്ചത്. ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
ചവറ വട്ടത്തറയിലാണ് സംഭവം. മുത്തശ്ശിയെ കഴുത്തുറുത്തു കൊന്ന ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. ഇരുവും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്.
ഷഹനാസിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സുലേഖ ബീവിയെ കണ്ടില്ല. ഷഹനാസിനോടു അന്വേഷിച്ചപ്പോള്‍ വീടിനകത്തുണ്ടെന്നായിരുന്നു മറുപടി. പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
india2 days agoബാബരി: മായാത്ത ഓര്‍മകള്‍
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news2 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india2 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News2 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket2 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

