gulf
അബുദാബി യുവകലാ സാഹിതി മുഗള്‍ ഗഫൂര്‍ അവാര്‍ഡ് കൃഷി മന്ത്രി ശനിയാഴ്ച സമ്മാനിക്കും
അബുദാബി യുവകലാ സാഹിതി ഒരുക്കുന്ന യുവകലാസന്ധ്യ 18ന് ശനിയാഴ്ച കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

അബുദാബി യുവകലാ സാഹിതി ഒരുക്കുന്ന യുവകലാസന്ധ്യ 18ന് ശനിയാഴ്ച കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടക്കുന്ന ചടങ്ങില്‍ മുഗള്‍ ഗഫൂര്‍ സ്മാരക അവാര്‍ഡ് വിവിധ മേഖലകളിലെ സേവനം മുന്‍നിറുത്തി സണ്‍റെയ്സ് മെറ്റല്‍ ഫാബ്രിക്കേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ലൂയീസ് കുര്യാക്കോസിന് കേരള കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് സമ്മാനിക്കും. മുന്‍ എംഎല്‍എ സത്യന് മൊകേരി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മളനത്തില്‍ അറിയിച്ചു.
രണ്ടുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അബുദാബി യുവകലാസാഹിതി സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമാണ്. മുഗള്‍ ഗഫൂര്‍ അവാര്‍ഡ് നേരത്തെ ചന്ദ്രിക പ്രതിനിധി റസാഖ് ഒരുമനയൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
സംഘാടക സമിതി ചെയര്മാന് റോയ് വര്‍ഗ്ഗീസ്, ജനറല്‍ കണ്‍വീനര്‍ എം.സുനീര്‍, പ്രസിഡണ്ട് സിദ്ദീഖ് മുഹമ്മദ്, സെക്രട്ടറി മനുകൈനകരി, ജമിനി ഗണേഷ് ബാബു, എംകെ സജീവ്, രാകേശ് നമ്പ്യാര്‍, ജാസിര്‍ സലീം എ്ന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്
-
News3 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
കൊച്ചി കപ്പല്‍ അപകടം; സംസ്ഥാന സര്‍ക്കാര്‍ യോഗം വിളിച്ചു
-
kerala3 days ago
കപ്പലപകടം; കടലില്‍ എണ്ണ പടരുന്നു; 13 കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കള്‍
-
kerala3 days ago
കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണെന്ന് വിലയിരുത്തല്‍
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു